സ്റ്റെപ്പ് കയറുമ്പോഴും ഇറങ്ങുമ്പോഴും വേദന അനുഭവപ്പെടുന്നു; എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയാൻ അടുത്തദിവസം സ്കാൻ ചെയ്യും; ഏറ്റവും പുതിയ വീഡിയോയുമായി എലിസബത്ത്

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആയിട്ടുള്ള താരമാണ് എലിസബത്ത്. ചുരുങ്ങിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ സജീവമായ എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കുന്നത്. ബാലയുമായുള്ള വിവാഹ ശേഷമാണ് എലിസബത്ത് ആളുകളുടെ ഇടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി എലിസബത്ത് പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് ഒക്കെ വളരെ മികച്ച പ്രതികരണം തന്നെ ലഭിക്കാറുണ്ട്. കരൾ രോഗബാധിതനായി ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ഓപ്പറേഷൻ നടത്തിയത് ഒക്കെ എലിസബത്ത് തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറംലോകത്തെ അറിയിച്ചത്. പിന്നീട് ആശുപത്രിയിൽ നിന്നുള്ള വിശേഷങ്ങൾ അടക്കം എലിസബത്ത് പങ്കുവെക്കുകയും ചെയ്തിരുന്നു.

വളരെ പെട്ടെന്നാണ് താരത്തിന്റെ വീഡിയോയൊക്കെ ആളുകൾ ഏറ്റെടുക്കുന്ന നിലയിലേക്ക് മാറിയത്. ഡോക്ടർ കൂടിയായ എലിസബത്ത് എല്ലാ കാര്യങ്ങളിലും ബാലയ്ക്ക് പൂർണ്ണ പിന്തുണയുമായി തൊട്ടരികിൽ തന്നെയാണ് ഉള്ളത്.താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ആളുകൾക്കിടയിൽ ശ്രദ്ധ നേടുന്നത്. വർക്കൗട്ടിനിടയിൽ തന്റെ കാലിന് ഒരു പരിക്ക് പറ്റിയെന്നും അതുകൊണ്ടുതന്നെ ഇനി കുറച്ചുനാളത്തേക്ക് റെസ്റ്റിംഗ് ടൈം ആണെന്ന് ആണ് ഹെലിസബത്ത് പറയുന്നത്. സ്റ്റെപ്പ് കയറുമ്പോഴും ഇറങ്ങുമ്പോഴും ഒക്കെ വേദന അനുഭവപ്പെടുന്നുണ്ട്. ഇതുവരെ ആശുപത്രിയിൽ പോയില്ല. തൊട്ടടുത്ത ദിവസം ആശുപത്രിയിൽ പോകുന്നുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ സ്കാൻ ചെയ്ത് നോക്കും. ഇനി ഇരിക്കുന്ന സമയമായതുകൊണ്ട് തന്നെ ഡയറ്റിൽ ശ്രദ്ധിക്കാം എന്നാണ് കരുതുന്നത്

വീഡിയോകൾ മാക്സിമം നിങ്ങളിലേക്ക് എത്തിക്കും. കഴിവതും ഇരുന്നുകൊണ്ടുള്ള വീഡിയോ ആയിരിക്കും എന്നും എലിസബത്ത് പറയുന്നു.ലിഗമെന്റ് പ്രശ്നം വന്നപ്പോൾ ആയാസമുള്ള പണികളൊക്കെ ഒഴിവാക്കിയതായിരുന്നു. എന്നാൽ വേദന മാറിയതോടെ അല്പം അഹങ്കാരവും റിസ്കും കൂടി. അതാണ് ഇപ്പോൾ തനിക്ക് ഇത്തരത്തിൽ ഒരു പണി കിട്ടിയത് എന്നും എലിസബത്ത് പറയുന്നു. സിനിമയായാലും ക്രിക്കറ്റ് ആയാലും അമിതമായ ആരാധന ഒന്നിനോടും പാടില്ല എന്ന് അടുത്തിടെ എലിസബത്ത് പറഞ്ഞത് വളരെ പെട്ടെന്ന് ആളുകൾക്കിടയിൽ നിറഞ്ഞു നിന്നിരുന്നു. അതുപോലെതന്നെ അനാർക്കലി സിനിമയിൽ കാണുന്നതുപോലെയുള്ള പ്രണയം ഒന്നും യഥാർത്ഥ ജീവിതത്തിൽ പോസിബിൾ അല്ല എന്നും എലിസബത്ത് പറയുകയുണ്ടായി. ഇപ്പോൾ താരത്തിന്റെ പരിക്കേനെ പറ്റി അറിഞ്ഞ് നിരവധി പേരാണ് പ്രാർത്ഥനയും കമന്റുകളും ആയി വീഡിയോയ്ക്ക് താഴെ എത്തുന്നത്.

Articles You May Like

x