കൂട്ടുകാർ കരുതുന്നത് ഞാൻ പണക്കാരനാണെന്നാണ്; സത്യത്തിൽ ഉമ്മ വീട്ടുജോലിക്ക് പോകുന്ന വീട്ടിലെ കുട്ടി ഉപയോഗിച്ച പഴേ വസ്ത്രമാണ് ഞാൻ ധരിക്കുന്നത്

വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ ബിഗ് ബോസ് സീസൺ ഫോർ – 4 മലയാളം അതിൻ്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ആരായിരിക്കും വിജയ് എന്നറിയാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് അവശേഷിക്കുന്നത്. നാളെയാണ് ‘ബിഗ് ബോസ് സീസൺ ഫോറിൻ്റെ ഫിനാലെ’. നൂറ് ദിവസത്തെ അങ്കം പൂർത്തിയാക്കിയാണ് ബിഗ്‌ബോസിൽ വിജയ് -യെ പ്രഖ്യാപിക്കാൻ പോകുന്നത്.

യാഥാര്‍ത്ഥ വിജയ് ആരാണെന്ന് അറിയുവാനുള്ള ആകാംക്ഷയിലാണ് ഓരോ മലയാളികളും. വ്യത്യസ്തമായ ടാസ്ക്കുകളിലൂടെയും, പരസ്പരമുള്ള മത്സരാർത്ഥികളുടെ പോരാട്ടങ്ങളിലൂടെയും തങ്ങളുടെ പ്രിയപ്പെട്ടവർ ‘ബിഗ് ബോസ്’ ആകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ പ്രേക്ഷകരും. വലിയ രീതിയിൽ പ്രേക്ഷക പിന്തുണ നേടിയ പരിപാടി വ്യത്യസ്ത മേഖലയിലെ നിരവധി ആളുകൾക്ക് അവസരം നൽകിയെന്നതും ശ്രദ്ധേയമായ കാര്യമാണ്. അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുന്ന ബിഗ് ബോസ് സീസൺ – 4.

ഇപ്പോഴിതാ ബിഗ് ബോസ് സീസൺ ഫോറിലെ ശക്തനായ മത്സരാർഥികളിൽ ഒരാളായ റിയാസാണ് തൻ്റെ ജീവിത കഥ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. റിയാസിൻ്റെ വാക്കുകൾ ഇങ്ങനെ – തൻ്റെ ഉമ്മയ്ക്കും, ഉപ്പയ്ക്കും ചായക്കട ആയിരുന്നെന്നും തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്ത് പഠിപ്പിക്കണമെന്നത് ഉമ്മയുടെ വലിയ ആഗ്രഹമായിരുന്നെന്നും പണമില്ല എന്ന ഒരേയൊരു കാരണം കൊണ്ടാണ് ഗവണ്മെന്റ്സ്കൂളിലെ മലയാള മീഡിയത്തിൽ പഠിച്ചതെന്നും റിയാസ് പറയുന്നു. തൻ്റെ വാപ്പയുടെ ദുശീലം കാരണം അദേഹത്തിന് അസുഖം പിടിപ്പെട്ട് കുറേ കാലം ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും അത് വഴി തങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായതായും റിയാസ് പറയുന്നു.

അങ്ങനെയാണ് ഏക വരുമാന മാർഗമായ ചായക്കട പോകുന്നതും, പിന്നീട് ഉമ്മയ്ക്ക് പണിയ്ക്ക് പോകേണ്ട സാഹചര്യം വന്നതെന്നും, കുറേ വർഷങ്ങളായി ഉമ്മ പണിയ്ക്ക് പോവുകയാണെന്നും തങ്ങൾക്ക് സ്വന്തമായി ഇതുവരെ വീടില്ലെന്നും 4000 രൂപ മാസ വാടകയുള്ള വീട്ടിലാണ് ഇപ്പോൾ കഴിയുന്നതെന്നും ഉമ്മയ്ക്ക് കിട്ടുന്ന വരുമാനം 14000 രൂപയും, ഉപ്പയ്ക്ക് കിട്ടുന്നത് 7000 രൂപയുമാണെന്നും എന്ത് തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാലും അവയൊന്നും തന്നെ അറിയിക്കാതെയാണ് ഉമ്മ വളർത്തിയതെന്നും തനിയ്ക്ക് ആവശ്യമുള്ളതെല്ലാം നടത്തി തരാൻ ഉമ്മ ശ്രമിക്കാറുണ്ടെന്നും, ഒന്ന് പോലും ഇന്നേവരെ അങ്ങോട്ട് ആവശ്യപ്പെടേണ്ടി വന്നിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

തൻ്റെ സുഹൃത്തുക്കളും പുറമേ നിന്ന് കാണുന്നവരെല്ലാം ധരിച്ച് വെച്ചിരിക്കുന്നത് താൻ വലിയ പണക്കരനാണെന്നാണ് അങ്ങനെ അവർക്ക് തോന്നുവാനുള്ള പ്രധാന കാരണം നല്ല വസ്ത്രങ്ങൾ, അതും ബ്രാൻഡഡ് ആയിട്ടുള്ള ഷർട്ടുകളും മറ്റും ധരിക്കുന്നത് കൊണ്ടാണെന്നും, എന്നാൽ യഥാർത്ഥത്തിൽ അവയെല്ലാം ഉമ്മ ജോലി ചെയ്യുന്ന വീട്ടിലെ പയ്യൻ ഉപയോഗിച്ചതിന് ശേഷം തരുന്നതാണെന്നും ആ വീട്ടിലുള്ളവരുടെ സഹായത്തോട് കൂടിയാണ് തങ്ങൾ ജീവിക്കുന്നതെന്നും അവരുടെ സഹായത്താലാണ് താൻ കോളേജ് പഠനം ഉൾപ്പടെ പൂർത്തിയാക്കിയതെന്നും റിയാസ് പറയുന്നത്

Articles You May Like

x