ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ ബിഗ്‌ബോസ് താരമാകാൻ ബ്ലെസ്സ്ലി ; ഇത് വല്ലാത്ത സർപ്രൈസ് ആയിപ്പോയെന്ന് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ വിജയിച്ച് ഒന്നാം സ്ഥാനം നേടാൻ സാധിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ബ്ലെസ്ലി. തൻ്റെ അഭിപ്രായങ്ങളെല്ലാം ആരുടെയും പക്ഷം ചേരാതെ സത്യസന്ധമായി തുറന്ന് പറയുന്ന പ്രകൃതമായിരുന്നു ബ്ലെസ്ലിയുടേത്. നിരവധി പുതുമുഖങ്ങളുമായി ആരംഭിച്ച ബിഗ് ബോസ് സീസൺ ഫോറിൽ ബ്ലെസ്ലിയെ പോലുള്ള ആളുകൾക്ക് അവസരം നൽകിയത് യുവാക്കളുൾപ്പടെ വലിയൊരു വിഭാഗം മികച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസ് സീസൺ ഫോറിൽ വരുന്നതിനു മുൻപേ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ടിക്ടോക്ക് വീഡിയോകളിലൂടെയും, ഷോർട്ട് ഫിലിമുകളിലൂടെയും സുപരിചിതനായ താരമാണ് ബ്ലെസ്ലി.

ബ്ലെസ്ലിയുടെ ആഗ്രഹങ്ങൾക്കും കലാപരമായ കാര്യങ്ങൾക്കും എപ്പോഴും പൂർണ്ണ പിന്തുണ നൽകി അദ്ദേഹത്തിനൊപ്പം നിൽക്കാൻ കുടുംബവുമുണ്ട്. ബിഗ് ബോസ് പദവിയിലെത്താൻ സാധിച്ചില്ലെങ്കിലും വ്യക്തിഗത ടാസ്ക്കുകളിലും അല്ലാതെയുള്ള മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് അവസാന ടോപ് ഫൈവ് റൗണ്ടിലെത്തുവാനും, ബിഗ് ബോസിൽ രണ്ടാം സ്ഥാനം നേടുവാനും ബ്ലെസ്ലിയ്ക്ക് സാധിച്ചു. ബിഗ് ബോസിൽ നിന്നിറങ്ങി പുറത്തു വന്നതിനു പിന്നാലെ എയർപോർട്ടിൽ ബ്ലെസ്ലിയ്ക്ക് ലഭിച്ച സ്വീകരണം ഡോക്ടർ റോബിനും, റിയാസിനും ലഭിച്ചത് പോലെ ഏവരെയും അമ്പരപ്പെടുത്തുന്ന തരത്തിലായിരുന്നു.

തന്നെ ജനങ്ങൾ സ്നേഹിച്ചതിൽ സന്തോഷമുണ്ടെന്നും നിങ്ങൾ നൽകിയ പിന്തുണയാണ് ഇവിടെ വരെ കൊണ്ടുവന്ന് എത്തിച്ചതെന്നും ബ്ലെസ്ലി തൻ്റെ ആരാധകരോടായി പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ്ബോസിൽ നിന്നും പുറത്തുവന്നതിന് പിന്നാലെ ബ്ലെസ്ലിയെ തേടി മറ്റൊരു സന്തോഷവാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. വളരെ കുറഞ്ഞ വോട്ടിൻ്റെ വ്യത്യാസത്തിൽ ദിൽഷ ബിഗ് ബോസ് സ്ഥാനം നേടിയപ്പോൾ ബ്ലെസ്സിയ്ക്ക് സ്വന്തമായി നിരവധി ആരാധകർ പുറത്തുണ്ടായിരുന്നു.

ബിഗ് ബോസ് താരം ബ്ലെസ്സിയ്ക്ക് ഗോൾഡൻ വിസ ലഭിച്ചു എന്ന വാർത്തയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ‘ഗോൾഡൻ വിസ’ സ്വന്തമാക്കാൻ പോകുന്ന അല്ലെങ്കിൽ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ ബിഗ് ബോസ് താരം എന്ന അംഗീകാരവും ബ്ലെസ്ലിയ്ക്ക് സ്വന്തമായിരിക്കും. കേവലം 21 വയസ്സിനുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമായ ബ്ലെസ്ലി തൻ്റെ വ്യത്യസ്തമായ പാട്ടുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും കോമഡികളിലൂടെയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

ബിഗ് ബോസിൽ വരുന്നതിതിന് മുൻപേ തന്നെ ഏറെ ശ്രദ്ധമേടുവാൻ ബ്ലെസ്ലിയ്ക്ക് സാധിച്ചതും ഇതേ കാരണങ്ങൾ മുൻ നിർത്തിയായിരുന്നു. ബിഗ് ബോസിലേക്ക് താൻ വന്നത് ഒറ്റയ്ക്കാണെന്നും തിരിച്ചു പോകുമ്പോഴും അങ്ങനെ തന്നെ ഒറ്റയ്ക്കാണ് പോകുന്നതെന്നും ബ്ലെസ്ലി സൂചിപ്പിച്ചിരുന്നു. ഡോ റോബിൻ, ദിൽഷ എന്നിവരായിരുന്നു ബിഗ് ബോസിന് അകത്തെ ബ്ലെസ്ലിയുടെ അടുത്ത കൂട്ടുകാർ. എന്നാൽ മൂന്നുപേരും ബിഗ് ബോസിന് പുറത്തുവന്നതിന് പിന്നാലെ ഇവർക്കിടയിലെല്ലാം ചെറിയ ചില പൊരുത്തക്കേടുകൾ പ്രകടമായിരുന്നു.

പലപ്പോഴും ബ്ലെസ്ലിയെടുക്കുന്ന നിലപാടുകളും ബ്ലെസ്ലിയുടെ അഭിപ്രായങ്ങളുമായിരുന്നു ആ ചെറുപ്പക്കാരനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തിയത്. “ഒരാൾ ഇല്ലാത്ത സന്ദർഭത്തിൽ അയാളെക്കുറിച്ച് സംസാരിക്കുന്നത് അവരെക്കുറിച്ച് കുറ്റം പറയുന്നതിന് തുല്യമാണെന്ന്” ബ്ലെസ്ലി ബിഗ് ബോസ് വേദിയിൽ വെച്ച് തന്നെ പറഞ്ഞിരുന്നു.  അതേസമയം  ബ്ലെസ്ലിയ്ക്ക് ലഭിക്കുന്ന അംഗീകാരവും, പിന്തുണയും വളരെ വലുതാണ്. ഓൺലൈൻ വിസ ലഭിച്ച കാര്യം ഔദ്യോഗികമായി ബ്ലെസ്സി തുറന്നു പറഞ്ഞിട്ടില്ലെങ്കിലും താരത്തിന് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ ഇതിനെക്കുറിച്ച് സംസാരിക്കുവാൻ ലൈവിൽ വരുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Articles You May Like

x