എന്തിനാണ് എന്നെ തട്ടി കളിക്കുന്നത് ! ഞാനെന്താ പാവയോ ; ഡോക്ടർ റോബിനുമായി ഇനിയൊരു ബന്ധവുമില്ല ഒടുവിൽ തുറന്നടിച്ച് ദിൽഷ രംഗത്ത്, വീഡിയോ കാണാം

ബിഗ് ബോസ് മലയാളം സീസൺ 4 -ലെ വിജയ് ആയിരുന്നു ദിൽഷ പ്രസന്നൻ. ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ആദ്യ വനിത ബിഗ് ബോസ് എന്ന അംഗീകാരം ദിൽഷയ്ക്ക് സ്വന്തമായിരുന്നു. ഷോയിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ദിൽഷയ്ക്ക് നേരിടേണ്ടി വന്നിരുന്നു. തനിയ്ക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കും, സൈബർ ആക്രമണങ്ങൾക്കും, ചോദ്യങ്ങൾക്കും മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് ദിൽഷ. ദിൽഷ പങ്കുവെച്ച ഒരു വീഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കരഞ്ഞുകൊണ്ടാണ് ഈ വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദിൽഷയുടെ വാക്കുകൾ ഇങ്ങനെ …ഇപ്പോൾ ഇങ്ങനെയൊരു വീഡിയോ ഇടാൻ സമയമായെന്ന് തനിയ്ക്ക് തോന്നിയതായും, എല്ലാവരും തന്നെ തട്ടി കളിച്ച് മതിയായിയെന്ന് ബോധ്യപ്പെട്ടെന്നും, ഇനിയാരെങ്കിലും തട്ടി കളിക്കാൻ ഉണ്ടോയെന്ന് അറിയില്ലെന്നും, വരുന്ന ഓരോ കോളുകളിലും, മെസ്സേജിലും, കമെന്റുകളിലും എല്ലാവരും കുറ്റക്കാരിയായി തന്നെയാണ് കാണുന്നതെന്നും, ഒരു അഭിമുഖത്തിന് പോകുമ്പോൾ പോലും സത്യസന്ധമായി മറുപടി പറയുവാൻ തനിയ്ക്കിപ്പോൾ കഴിയുന്നില്ലെന്നും, അതിന് കാരണം ഡോക്ടർക്കും, ബ്ലെസ്ലിയ്ക്കും ഒരു പ്രശ്നം ഉണ്ടാകരുതെന്ന് കരുതിയിട്ടാണെന്നും ദിൽഷ പറഞ്ഞു.

ബിഗ് ബോസ് ഹൗസിൽ നിൽക്കുമ്പോൾ താൻ അവരുടെ സൗഹൃദത്തിന് എങ്ങനെയാണോ വാല്യൂ കൊടുത്തത് അതുപോലെ തന്നെയാണ് ഷോയിൽ നിന്ന് പുറത്തു വന്നപ്പോഴും എന്നാണ് ദിൽഷ പറയുന്നത്. ഡോക്ടർക്കോ, ബ്ലെസ്ലിയ്‌ക്കോ എതിരായിട്ട് ഇതുവരെയും താൻ ഒന്നും ചെയ്തിട്ടില്ലെന്നും, എന്നാൽ ഇപ്പോൾ തനിയ്ക്ക് തോന്നുന്നത് ഈ സൗഹൃദത്തിന് വാല്യൂ നൽകിയത് താൻ മാത്രമാണെന്നുമാണ് ദിൽഷ വ്യക്തമാക്കുന്നത്. അങ്ങനെ പറയുവാനിടയായ സാഹചര്യത്തെ സംബന്ധിച്ചും ദിൽഷ പറയുന്നു. തൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന നിലയിൽ ഡോ . റോബിനോ, ബ്ലെസ്ലിയോ തനിയ്ക്ക് വേണ്ടി സംസാരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും ബിഗ് ബോസ് എന്ന ഗെയിം അവിടെ കഴിഞ്ഞെങ്കിലും നടുവിൽ നിൽക്കുന്നത് ഇപ്പോൾ താനാണെന്നും ദിൽഷ സൂചിപ്പിച്ചു.

താനെന്തോ ഒരു പാവയാണോ ഇങ്ങനെ തട്ടിക്കളിക്കാനെന്നും, എത്ര മോശം കമെന്റുകളാണ് തനിയ്ക്ക് നേരേ വരുന്നതെന്നും ഇതൊക്കെ കാണുന്ന തൻ്റെ മാതാപിതാക്കളുടെ വിഷമം നേരിൽ കാണുന്നത് താനാണെന്നും എല്ലാവരും പറയുന്നു യെസ് പറ നോ പറ എന്നെല്ലാം. റോബിനും താനും തമ്മിൽ സംസാരിച്ചിരുന്നതായും ഇത് തൻ്റെ വിവാഹത്തെ സംബന്ധിക്കുന്ന കാര്യമാണെന്നും, തനിയ്ക്ക് ഡോക്ടറോട് ഒരു ചെറിയ ഇഷ്ടമുണ്ടെന്നും, പക്ഷേ അത് പ്രണയമാണോ എന്ന് അറിയില്ലെന്നും ഡോക്ട്റോട് കുറച്ചു കൂടെ സമയം ചോദിച്ചതായും തനിയ്ക്ക് അദ്ദേഹത്തെ മനസിലാക്കാൻ കുറച്ചു കൂടെ സമയം വേണമെന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഡോക്ടറുടെ വീട്ടിൽ അതിന്റേതായ പ്രഷർ അദ്ദേഹത്തിനുണ്ടെന്നും ഈ കാര്യത്തിൽ എടുത്തു ചാടി തനിയ്‌ക്കൊരു തീരുമാനം എടുക്കാനാകില്ലെന്നും, ഇപ്പോൾ എല്ലാവരും കുറ്റക്കാരിയായിട്ടാണ് തന്നെ കാണുന്നതെന്നും ദിൽഷ പറഞ്ഞു.

ഇത്രയും നാൾ താൻ ഡോക്ടറുടെയും, ബ്ലെസ്ലിയുടെയും അടുത്ത് ഫെയ്ക്കായിട്ട് നിന്നിട്ടില്ലെന്നും , സൗഹൃദത്തിന് എത്ര മാത്രം പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്ന് തൻ്റെ വീട്ടുകാർക്കും, സുഹൃത്തുകൾക്കും വളരെ നനന്നായിട്ട് അറിയാമെന്നും അവരെ രണ്ടു പേരെയും ഇല്ലാതാക്കി ട്രോഫിയുമായി വന്ന് നിൽക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും 50 ലക്ഷത്തിലും,ട്രോഫിയിലും മയങ്ങുന്ന ആളല്ല താനെന്നും ഡോക്ടറും റിലേഷൻഷിപ്പും ഞാൻ ഇവിടെ വെച്ച് നിർത്തുകയാണെന്ന് വളരെ വൈകാരികമായി പറഞ്ഞുകൊണ്ടാണ് ദിൽഷ തൻ്റെ വാക്കുകൾ അവസാനിപ്പിച്ചത്…

Articles You May Like

x