കുഴഞ്ഞുവീണതിനെ തുടർന്ന് നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു , പ്രാർത്ഥനയോടെ സിനിമാലോകവും ആരാധകരും

മലയാളി പ്രേഷകരുടെ പ്രിയ നടൻ മാമ്മുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു , പൂങ്ങോട് ജനകീയ സെവൻസ് ഫുട്ബോൾ മത്സരം ഉത്‌ഘാടനം ചെയ്യാനെത്തിയപ്പോൾ താരം കുഴഞ്ഞു വീഴുകയായിരുന്നു . ഉടൻ തന്നെ താരത്തെ വണ്ടൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ രാത്രി 8 മണി കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത് . മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ താരം ഫുട്ബോൾ മൈതാനത്ത് എത്തിയിരുന്നു അതുകൊണ്ട് തന്നെ നിരവധി ആരാധകർ താരത്തിനൊപ്പം ഫോട്ടോയെടുക്കാൻ ചുറ്റും കൂടുകയും ചെയ്തു . തിരക്കിനിടയിൽ പെട്ടന്ന് വിയർക്കുകയും തളർച്ച അനുഭവപ്പെടുകയും ആയിരുന്നു .

 

കുഴഞ്ഞു വീണ മാമ്മുക്കോയയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . താരമിപ്പോൾ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ് താരമിപ്പോൾ . കാർഡിയാക് അറസ്റ് ആയാണ് അദ്ദേഹത്തെ എത്തിച്ചത് , ഉടൻ തന്നെ ആറോ ഏഴോ സി പി ആർ നൽകിയ ശേഷമാണ് നില മെച്ചപ്പെട്ടത് . ഐ സി യു വിൽ വെന്റിലേറ്റർ സപ്പോർട്ടിലാണ് നിലവിൽ താരമുള്ളത് . കോഴിക്കോട് നിന്നും ബന്ധുക്കൾ എത്തിയ ശേഷം ആശുപത്രി മാറ്റുന്നതിനെക്കുറിച്ച് തീരുമാനിക്കും എന്നാണ് ഡോക്ടർ പ്രതികരിച്ചത് , താരത്തിന്റെ ബി പി എല്ലാം സാദാരണ നിലയിലാണെന്നും അത്യഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോൾ എന്നാണ് ഡോക്ടർ പ്രതികരിച്ചത്

Articles You May Like

x