“അച്ഛനെ പോലെ സഹോദരനെപോലെ വഴികാട്ടിയായി , ഇല്ല ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങും പോവില്ല” , കണ്ണ് നിറയുന്ന കുറിപ്പുമായി നടൻ ദിലീപ്

മലയാള സിനിമാലോകത്തെയും ആരാധരെയും ഒരേപോലെ കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു നടൻ ഇന്നസെന്റ് വിടവാങ്ങി എന്നത് .. നിരവധി അവിസ്മരണീയമായ കഥാപാത്രങ്ങൾ മലയാളികൾക്ക് എന്നുമോർമിക്കാൻ നൽകിയ ശേഷമാണ് താരം വിടവാങ്ങിയത് . ഇപ്പോഴിതാ നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ ദിലീപ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് . ഒരച്ഛനെപോലെ ഒരു സഹോദരനെ പോലെ ജീവിതത്തിൽ എന്നും ഒരു വഴി കാട്ടിയായി തനിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഇപ്പോൾ തന്നെ വിട്ടു പോയത് എന്നാണ് ദിലീപ് കുറിക്കുന്നത് . ദിലീപിന്റെ വാക്കുകൾ ഇങ്ങനെ ;

 

വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും….

ഇതായിരുന്നു ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് .. നടൻ ദിലീപിന്റെ മിമിക്രി കാലഘട്ടം മുതല് ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ നടനാണ് ഇന്നസെന്റ് . ദിലീപും സംഘവും പുറത്തിറങ്ങിയ ദേ മാവേലി കൊമ്പത്ത് കാസെറ്റുകൾ എല്ലാം തന്നെ വളരെ വിജയമായിരുന്നു . ഞായറാഴ്ച രാത്രി 10 .45 നായിരുന്നു ഇന്നസെന്റ് വിടവാങ്ങിയത് . കഴിഞ്ഞ കുറച്ചു ആഴ്ചകളായി താരത്തിന്റെ നില അതീവ ഗുരുതരമായിരുന്നു . താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമ -രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ആശുപത്രിയിൽ എത്തിയിരുന്നു . 2 തവണ അർബുദത്തെ അതിജീവിച്ച താരം വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരും എന്ന് തന്നെ യായിരുന്നു ഏവരുടെയും പ്രതീക്ഷ . എന്നാൽ ഏവരെയും കണ്ണീരിലാഴ്ത്തി പ്രിയ നടൻ വിട വാങ്ങുകയായിരുന്നു

Articles You May Like

x