നടൻ ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു !!!

മലയാളി പ്രേഷകരുടെ ഇഷ്ട നടൻ ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .. പ്രാർത്ഥനയോടെ സിനിമാലോകവും ആരാധകരും .. നടനും മുൻ എം പി യുമായിരുന്ന ഇന്നസെന്റിനെ അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . താരത്തിന്റെ ആരോഗ്യനില മോശമാണ് എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇന്നലെ വൈകിട്ടോടെയാണ് താരത്തിന് ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ അവസ്ഥ മോശമാണ് എന്ന് വാർത്തകൾ പുറത്തുവന്നെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു . കാൻസർ രോഗത്തെ തന്റെ മനോധൈര്യം കൊണ്ട് നേരിട്ട വ്യക്തികളിൽ ഒരാളാണ് നടൻ ഇന്നസെന്റ് .

നടൻ എന്നതിലുപരി എം പി ആയിരുന്ന താരം വോട്ടു പിടിക്കുന്നതിലല്ല മറിച്ച് കാൻസർ പരിശോധന സംവിദാനങ്ങൾ സ്ഥാപിക്കാനാണ് താരം കൂടുതലും മുൻകൈ എടുത്തത് . ചാലക്കുടി , അങ്കമാലി , പെരുമ്പാവൂർ , ആലുവ , തുടങ്ങി അഞ്ചോളം സ്ഥലങ്ങളിൽ താരം മാമോഗ്രാം ചികിത്സ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു . കാൻസർ ബാധിതരായ വ്യക്തികൾ പലപ്പോഴും തങ്ങളുടെ രോഗത്തെക്കുറിച്ച് മറച്ചു വെക്കാൻ ശ്രെമിക്കുമ്പോൾ തനിക്ക് കാൻസർ ആണെന്ന് ലോകത്തോട് വിളിച്ചുപറയാൻ മടി കാണിക്കാത്ത വ്യക്തിയായിരുന്നു ഇന്നസെന്റ് . തന്റെ അർബുദ രോഗത്തെ തന്റെ ഇച്ഛ ശക്തികൊണ്ട് നേരിട്ട താരം പലർക്കും പ്രചോദനമാവുകയും ചെയ്തിരുന്നു .

Articles You May Like

x