കാര്‍ക്കിച്ച് തുപ്പിയില്ലെങ്കില്‍ കേരളത്തിലെ വീട്ടമ്മമാര്‍ എന്നോട് ചോദിച്ചേനേ; ഒടുവിൽ തുറന്നടിച്ച് ലക്ഷ്മിപ്രിയ

വലിയ രീതിയിൽ ആരാധക പിന്തുണയുള്ള പരിപാടികളിൽ ഒന്നായിരുന്നു ബിഗ് ബോസ് സീസൺ ഫോർ മലയാളം. വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ നൂറ് ദിവസത്തെ അധ്യായം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് വിജയ് ആരെന്ന് പ്രഖ്യാപിച്ചത്. ബിഗ് ബോസ് സീസണിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടിരുന്നു ഒരു വനിത മത്സരാർത്ഥി ബിഗ് ബോസ് പദവിലേയ്ക്ക് എത്തുന്നത്. ബിഗ് ബോസ് കിരീടം അണിഞ്ഞത് ദിൽഷയായിരുന്നു. അവസാനം വരെ പിടിച്ചു നിന്ന് പോരാടിയവരായിരുന്നു ബ്ലെസ്ലിയും, റിയാസും, ലക്ഷ്മിപ്രിയയും, ധന്യയും, സൂരജുമെല്ലാം. എന്നാൽ ടാസ്ക്കുകളിലെ മികവും, സുതാര്യമായ വോട്ടിങ്ങിനെയും അടിസ്ഥാനമാക്കി ഒന്നാമതെത്തിയത് ദിൽഷയായിരുന്നു.

ആവേശജ്വമായ ഗ്രാൻഡ് ഫിനാലയ്ക്ക് ശേഷം തിരിച്ച് എല്ലാവരും നാട്ടിലേയ്ക്ക് തിരിക്കുകയായിരുന്നു. നൂറ് ദിനം ബിഗ് ബോസ് വീട്ടിൽ പൂർത്തിയാക്കിയ എല്ലാ താരങ്ങൾക്കും നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ ബന്ധുക്കളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും വലിയ രീതിയിലുള്ള സ്വീകരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ നടന്ന ചില കാര്യങ്ങളെക്കുറിച്ചും, അതിൻ്റെ പേരിൽ തനിയ്ക്ക് നേരേ വന്ന വിമർശനങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ.ഗ്രാൻഡ് ഫിനാലയ്ക്ക് ശേഷം താരം ഇന്നാണ് വീട്ടിലേയ്ക്ക് മടങ്ങിയത്.എയർപോർട്ടിൽ വലിയ സ്വീകരണം സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും താരത്തിന് ലഭിച്ചിരുന്നു.

ലക്ഷ്മിപ്രിയയായി ബിഗ് ബോസിലേയ്ക്ക് പോയ താൻ എൽ. പി- യായി തിരിച്ചിത്തിയിരിക്കുകയാണെന്നും, പ്രേക്ഷകർ നൽകിയ പിന്തുണയ്ക്കും, സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും അതുകൊണ്ടാണ് ഫിനാലെ വരെ എത്താൻ തനിയ്ക്ക് സാധിച്ചതെന്നും ലക്ഷ്മി പറയുന്നു. സമൂഹ മാധ്യമങ്ങളിൽ തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകളിൽ സന്തോഷമേയുള്ളുവെന്നും, ‘പരിപ്പ്’ പാട്ട് ഉണ്ടാക്കിയവരിയോട് നന്ദിയുണ്ടെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. വലിയൊരു അനുഭവമായിരുന്നു ബിഗ് ബോസെന്നും ഒരുപാട് വീഡിയോ ഒന്നും കണ്ടിട്ടില്ലെന്നും കണ്ടതെല്ലാം ഇഷ്ടപ്പെട്ടെന്നും സന്തോഷം തോന്നുന്നതായും താരം പ്രകടിപ്പിച്ചു.

വിനയ് മാധവുമായുള്ള വഴക്കിനെ തുടർന്ന് ലക്ഷ്മി പ്രിയ കാർപറ്റിൽ കാറി തുപ്പിയ സന്ദർഭം വലിയ രീതിയിൽ വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. താൻ ചെയ്ത കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായും അതിൽ തനിയ്ക്ക് ഒരു കുറ്റബോധവും തോന്നുന്നില്ലെന്നും, അന്ന് ആ സഹചര്യത്തിൽ താൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ കേരളത്തിലെ വീട്ടമ്മമാർ അതേക്കുറിച്ച് തന്നോട് ചോദിക്കുമായിരുന്നെന്നും ലക്ഷ്മിപ്രിയ സൂചപ്പിച്ചു. വിനയ മാധവിനോടുള്ള ആ പെരുമാറ്റം ശരിയായില്ല എന്ന് പറയുന്നവരോട് തന്നതേ തിരിച്ചു കൊടുക്കാൻ കഴിയുകയുള്ളു എന്നതായിരുന്നു ലക്ഷ്മി പ്രിയയുടെ മറുപടി. ഗെയിംമിനെ ഗെയിമായി കണ്ട് പുറത്തു വരുമ്പോൾ എല്ലാവരുമായി നല്ല സൗഹൃദം കാത്ത് സൂക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും ലക്ഷ്മി പ്രിയ പറഞ്ഞു.


ബിഗ് ബോസ് വീട്ടിൽ നിന്നും തനിയ്ക്ക് ലഭിച്ച നല്ലൊരു സുഹൃത്താണ് റോബിനെന്നും, മരണം വരെ താൻ അവന് ചേച്ചിയും , അവൻ തനിയ്ക്ക് അനിയനും ആയിരിക്കുമെന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. തന്നെ പ്രേക്ഷകർ സ്നേഹിച്ചത് പോലെ റോബിനെയും എല്ലാവരും ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ലക്ഷ്മി വ്യക്തമാക്കുന്നു. ലക്ഷ്മി പ്രിയക്കൊപ്പം ലൈവിൽ മകൾ മാതംഗിയും ഉണ്ടായിരുന്നു. അമ്മയെക്കുറിച്ചുള്ള വൈറലായ പരിപ്പ് പാട്ട് മകൾ ലൈവിനിടയ്ക്ക് പാടി ലക്ഷ്മി പ്രിയയെ കേൾപ്പിച്ചു.

 

Articles You May Like

x