സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ഹോസ്റ്റലിൽ പൂട്ടിയിട്ട്, ചർച്ചയെന്നും പറഞ്ഞ് കൊഞ്ഞനം കാണിച്ച്, നമ്പർ വൺ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നു, ശ്രദ്ധമോളെ മാപ്പ്…; ഹരീഷ് പേരടി

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരിക്കുന്നത് അമൽജ്യോതി എൻജിനീയറിംങ് കോളേജിലെ ശ്രദ്ധ എന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ കുറിച്ചാണ്. അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിച്ച്‌ രംഗത്തെത്തിയിരുന്നു. ലാബിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് പിടിച്ചെടുത്തിരുന്നു. ഇപ്പോഴിതാ ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രം​ഗത്ത്.

ശ്രദ്ധയുടെ മരണം നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു…കേരളത്തിലെ ബ്രിജ് ഭൂഷണൻമാർ വെളുത്ത കുപ്പായമിട്ട്..സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ഹോസ്റ്റലിൽ പൂട്ടിയിട്ട് ..ഈ നീതികേടിനോട് പൊരുതുന്ന..മറ്റ് സമര വിദ്യാർത്ഥികളെ ചർച്ചയെന്നും പറഞ്ഞ് കൊഞ്ഞനം കാണിച്ച്..അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിംഗിൽ ഞെളിഞ്ഞിരിക്കുന്നു…നമ്പർ വൺ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നു…ശ്രദ്ധമോളെ..മാപ്പ് …??????

നേരത്തെ വിഷയത്തിൽ പ്രതികരിച്ച് നടൻ ഷെയിൻ നിഗവും രംഗത്ത് വന്നിരുന്നു.അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവൺമെന്റ്തല അധികാരികളും കാണരുത്.

തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുൻകൂട്ടി കണ്ട് കോളേജ് അധികാരികളെ തന്റെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണം…. ഐക്യദാർഢ്യം നൽകണം-എന്നായിരുന്നു ഷെയിൻ നിഗം കുറിച്ചത്.

Articles You May Like

x