G-20 യുടെ ഗ്ലോബൽ കീരിടം, ഇന്ത്യയെന്ന എന്റെ ഭാരതം അണിഞ്ഞ ദിവസം, ലോകത്തെ അത്ഭുതപ്പെടുത്തുന്നു, ചായ വിൽപ്പനക്കാരൻ ബാലൻ യുദ്ധ കൊതിയനായിരുന്നില്ല; പ്രധാനമന്ത്രിയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി

ജി20 ഉച്ചകോടിയിൽ ലോക രാജ്യങ്ങൾക്കു മുന്നിൽ തിളങ്ങി നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി രം​ഗത്ത്. ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു..കറുത്ത യാദവ ബാലൻ ആകാശത്തിന്റെ നില നിറത്തിലേക്ക് വളർന്ന് വിശ്വരൂപം സ്വീകരിച്ചതുപോലെ.. നമ്മുടെ രാജ്യം വളരുന്ന ഒരു കാഴ്‌ച്ചയാണിതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

കുറിപ്പിങ്ങനെ:

G-20..യുടെ ഗ്ലോബൽ കീരിടം..ഇന്ത്യയെന്ന എന്റെ ഭാരതം അണിഞ്ഞ ദിവസം..ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിർണ്ണായക തീരുമാനങ്ങളുണ്ടാവുന്നു…ഉക്രയിനും റഷ്യയും തമ്മിലുള്ള യുദ്ധത്തിന് സമവായം …ഇന്ത്യാ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി.. G- 20 യെ G-21 ആക്കാൻ വേണ്ടി കൂടെ ചേരാൻ ആഫ്രിക്കൻ യൂണിയൻ…ലോകം മുഴുവൻ ഇന്ത്യയെന്ന ഭാരതത്തെ ഉറ്റുനോക്കിയ ചരിത്ര ദിവസം …ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു..കറുത്ത യാദവ ബാലൻ ആകാശത്തിന്റെ നില നിറത്തിലേക്ക് വളർന്ന് വിശ്വരൂപം സ്വീകരിച്ചതുപോലെ..നമ്മുടെ രാജ്യം വളരുന്ന ഒരു കാഴ്‌ച്ച..മോദിജി..

ഈ ദിവസം നിങ്ങളെ അനുമോദിക്കാതിരിക്കുന്നവർ എല്ലാം ഏത് രാഷ്‌ട്രീയ അഭിപ്രായ വിത്യാസങ്ങളുടെ പേരിലാണെങ്കിലും സ്വയം വെള്ള പൂശാൻ ശ്രമിക്കുന്ന ശകുനികൾ മാത്രമാണ്…ചൂതുകളികളൂടെ കള്ള നാണയങ്ങൾ …ഗാന്ധി പിറന്ന നാട്ടിലെ,ഗുജറാത്തിലെ ചായ കടയിൽ ലോക രാഷ്‌ട്രീയം ചർച്ചചെയിതിരുന്നു എന്ന് ലോകം അറിഞ്ഞ ദിവസം…അന്നത്തെ ആ ചായ വിൽപ്പനക്കാരൻ ബാലൻ യുദ്ധ കൊതിയനായിരുന്നില്ല എന്ന് ലോകമറിഞ്ഞ ദിവസം…അയാൾ പിൻതുടർന്നത് സനാതനമാണെങ്കിൽ അത് ഫാസിസമല്ല എന്ന് ലോകം അറിഞ്ഞ ദിവസം…അഭിമാനത്തോടെ ഉറക്കെ ചൊല്ലുന്നു..ലോകാ സമസ്താ സുഖിനോ ഭവന്തു

Articles You May Like

x