മനുഷ്യർ മനുഷ്യരെ കൂട്ട കുരുതി നടത്തുന്ന എല്ലാ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇടയിൽ ഉത്തരവാദിത്വപ്പെട്ടവർ ഏതെങ്കിലും പക്ഷം പിടിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയാൽ മതി, ഏത് യുദ്ധവും ഏത് കലാപവും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരിയായി തോന്നും, എല്ലാ അരാജുകളും സ്വരാജുകാളാവും: ഹമാസിനെ പിന്തുണച്ച സ്വരാജിനെതിരെ ഹരീഷ് പേരടി

ഇസ്രായേലിൽ നുഴഞ്ഞുകയറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉൾപ്പടെ കൂട്ടക്കുരുതി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച സിപിഎം നേതാവ് എം.സ്വരാജിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഹമാസ് എന്തുതന്നെ ചെയ്താലും പാലസ്തീനെ തള്ളിപ്പറയുകയില്ലെന്ന് വ്യക്തമാക്കുന്നതാണ് സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പാലസ്തീനികൾ ഇതുവരെ എന്തു ചെയ്തിട്ടുണ്ടെങ്കിലും, ഇനിയങ്ങോട്ട് എന്ത് ചെയ്താലും അവർ നിരപരാധികളാണ് എന്നായിരുന്നു ഹമാസ് ഭീകരാക്രമണത്തെ സിപിഎം നേതാവ് ന്യായീകരിച്ചത്. ഇതിനെ വിമർശിച്ചാണ് ഹരീഷ് പേരടിയും രം​ഗത്തു വന്നിരിക്കുന്നത്. ഹമാസിന്റെ കൊടും ക്രൂരതകളുടെ വിവരങ്ങൾ പുറത്തു വരുന്നതിനിടെയാണ് പിന്തുണയുമായി നേതാവിന്റെ പോസ്റ്റ് വന്നത്.

‘മനുഷ്യർ മനുഷ്യരെ കൂട്ട കുരുതി നടത്തുന്ന എല്ലാ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇടയിൽ ഉത്തരവാദിത്വപ്പെട്ടവർ എന്ന് സാധാരണ മനുഷ്യർ തെറ്റിദ്ധരിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലിരിക്കുന്നവർ ഏതെങ്കിലും പക്ഷം പിടിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയാൽ മതി, ഏത് യുദ്ധവും ഏത് കലാപവും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരിയായി തോന്നും. ഉദാഹരണത്തിന് ഒരു കഥയോ കവിതയോ നിരത്തിയാൽ മതി. മനുഷ്യത്വവും നിഷ്പക്ഷതയും സമാധാനവും നശിക്കാൻ അതൊരു മാതൃകയാവും. എല്ലാ അരാജുകളും സ്വരാജുകാളാവും. എല്ലാ സ്വാരാജുകളും അരാജുകളുമാവും’- എന്ന് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചു.

Articles You May Like

x