റിസർവ് ബാങ്കിന്റെ എതിർപ്പ് പ്രശനമല്ലാതെ കേരളാബാങ്ക് കരുവന്നൂരിലെ ബാങ്കിനെ സഹായിച്ചാൽ പിന്നെ സ്വന്തം വരുമാനത്തിൽ നിന്ന് നികുതിയടക്കുന്ന രാജ്യത്തെ സാധാരണ മനുഷ്യരെല്ലാം പൊട്ടൻമാരാവില്ലെ; എന്റെ രാജ്യം ചൈനയല്ല, ഭാരതമാണ്, രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരാണെന്ന് ഹരീഷ് പേരടി

കരിവന്നൂര്‍ ബാങ്ക് വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത് കേരള ബാങ്ക് അനുസരിക്കുമെന്ന് പറഞ്ഞ കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ ഗോപി കോട്ടമുറിക്കലിനെതിരെ നടൻ ഹരീഷ് പേരടി. താന്‍ റിസര്‍വ് ബാങ്കിന്റെ ജോലിക്കാരനല്ലെന്നും ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനാണ്. അതിനാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നാണ് ഗോപി കോട്ടമുറിക്കൽ പറഞ്ഞത്.

ഇത് ഭാരതമാണ്, ചൈന അല്ല. രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും അല്ലാതെ ഏതെങ്കിലും പ്രത്യേക പാർട്ടി അല്ലെന്നും സിപിഎമ്മിനെ വിമർശിച്ചുകൊണ്ട് ഹരീഷ് പേരടി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

‘റിസർവ് ബാങ്കിന്റെ എതിർപ്പ് പ്രശനമല്ലാതെ കേരളാബാങ്ക് കരുവന്നൂരിലെ ബാങ്കിനെ സഹായിച്ചാൽ പിന്നെ സ്വന്തം വരുമാനത്തിൽ നിന്ന് നികുതിയടക്കുന്ന രാജ്യത്തെ സാധാരണ മനുഷ്യരെല്ലാം പൊട്ടൻമാരാവില്ലെ. റിസർവ് ബാങ്കിന് കേരളാ ബാങ്ക് കരുവന്നൂർ സഹകരണ ബാങ്കിനെ സഹായിക്കുന്നത് സമ്മതമാണെങ്കിൽ സാധാരണ മനുഷ്യർക്കും നികുതിയടക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല, നിയമങ്ങൾ അനുസരിക്കാനും പ്രയാസമുണ്ടാവില്ല’.

‘രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരും രാജ്യത്തിലെ നിയമങ്ങളുമാണോ, അതോ ഏതെങ്കിലും ഒരു പ്രത്യേക പാർട്ടിയാണോ എന്നറിയാനുള്ള സാധാരണ മനുഷ്യന്റെ അവകാശമുണ്ടല്ലോ. അത് അറിഞ്ഞേപറ്റു. എന്റെ രാജ്യം ചൈനയല്ലല്ലോ. ഭാരതം എന്ന ഇന്ത്യ ആണല്ലോ. ജയ് ഭാരത്, ജയ് ഇന്ത്യ’- ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു

Articles You May Like

x