100 കിലോ ഭാരമുയർത്തുന്ന താര രാജാവ്, ഇത്തവണ മമ്മൂട്ടിയുടെ അടിപതറും എന്ന് ആരാധകർ

പ്രിയപ്പെട്ട താരങ്ങളുടെ മേക്കോവർ വീഡിയോയും ചിത്രങ്ങളും ഒക്കെ എന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുള്ള കാര്യങ്ങളാണ്. പലപ്പോഴും അവ ട്രെൻഡിങ്ങിൽ ഒന്നാമത് എത്താറുമുണ്ട്. താരങ്ങളുടെ മേക്കോവറും സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും ഒക്കെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളികൾക്ക് എന്നും അത്ഭുതം തീർക്കുന്ന താരമാണ് മമ്മൂട്ടി. ഈ പ്രായത്തിലും നല്ല ചുള്ളൻ ചെക്കനായി എത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നിരവധി കമന്റുകൾ ചിത്രങ്ങൾക്ക് താഴെ അടിക്കടി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ ആ കൂട്ടത്തിലേക്ക് മോഹൻലാൽ കൂടി എത്തുകയാണ്. മുൻപും മോഹൻലാൽ തന്റെ പല വർക്കൗട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതൊക്കെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത മലൈകോട്ടെ വാലിഭൻ എന്ന ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടയിലേക്കാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജ് വഴി ഏറ്റവും പുതിയ വർക്ക് ഔട്ട് വീഡിയോ ഉൾപ്പെടുത്തിയിരിക്കുന്നത്. നൂറു കിലോ ഭാരം ഒറ്റയടിക്ക് ഉയർത്തുന്നതിന് ഭാഗമായുള്ള വർക്കൗട്ട് വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുൻപും താരം പല വർക്ക് ഔട്ട്, മേക്കോവർ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് താരം ഒറ്റയടിക്ക് ഇത്രയും ഭാരം ഉയർത്തുന്നത്. പ്രായമൊക്കെ വെറും നമ്പർ ആണെന്ന് മോഹൻലാലിൻറെ പുതിയ വർക്ക് ഔട്ട് വീഡിയോ തെളിയിക്കുകയാണ്

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നതും താരത്തിന് ആശംസകൾ അറിയിക്കുന്നതും.ഫിറ്റ്നസ് ട്രെയിനർ ഡോ.ജയ്സൺ പോൾസൺ ഒത്തുള്ള വർക്ക് ഔട്ട് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 100 കിലോഗ്രാം വെയിറ്റ് ആണ് താരം ഉയർത്തുന്നത്. പ്രായം വെറും അക്കമാണെന്ന് തെളിയിക്കുകയാണ് മലയാളത്തിന്റെ താരരാജാവ്. നിലവിൽ പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയിലാണ് താരം അഭിനയിക്കാൻ ഒരുങ്ങുന്നത്. അടുത്തിടെ ഈ ചിത്രത്തിൻറെ ചിത്രീകരണം ആരംഭിക്കുന്ന വിശേഷം ലാൽ പങ്കുവെച്ചിരുന്നു. ഇതിൻറെ ഭാഗമായിട്ടാണോ മോഹൻലാൽ വർക്ക് ഔട്ട് ചെയ്യുന്നതെന്ന് ആരാധകർ ചോദിക്കുകയാണ്. എന്തുതന്നെയായാലും താരത്തിന്റെ മേക്കോവർ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Articles You May Like

x