നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന സഹപാഠിയുടെ കളിയാക്കൽ, മൂന്നാം ക്ലാസുകാരി കണ്ടെത്തിയ പരിഹാരത്തിൽ കണ്ണ് നിറഞ്ഞ് അധ്യാപികയും മാതാപിതാക്കളും

കൊച്ചു കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ കാര്യങ്ങൾക്കുപോലും ഏറെ സന്തോഷിക്കുകയും വിഷമിക്കുകയും ചെയ്യുന്നവരാണ് അവർ. അതുകൊണ്ടുതന്നെ പലരും പറയാറുണ്ട് കുഞ്ഞു കുട്ടികളോട് സംസാരിക്കുമ്പോൾ ശ്രദ്ധിച്ചു വേണമെന്ന്. പല കാര്യങ്ങളും അവർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും പ്രതികരിക്കുകയും ചെയ്യാറുണ്ട്. കളിയാക്കലുകളും അഭിനന്ദനങ്ങളും ഒക്കെ ചെറിയ പ്രായത്തിൽ തന്നെ ലഭിക്കുന്ന കുട്ടികൾ അതനുസരിച്ചുള്ള വളർച്ച പ്രകടമാക്കുമെന്നത് ഇതിനോടകം തെളിയിക്കപ്പെട്ട കാര്യം കൂടിയാണ്. ചെറിയ കാര്യങ്ങൾ ചിലപ്പോൾ കുഞ്ഞുങ്ങളുടെ മനസ്സിനെ പോലും തകർക്കുവാൻ പ്രാപ്തമായവ ആയിരിക്കും. ചില കളിയാക്കലുകൾ അവരുടെ മനസ്സിൽ അനവധി മാറ്റങ്ങളും സൃഷ്ടിച്ചേക്കാം. പെട്ടെന്ന് തന്നെ കുട്ടികൾ തളർന്നു പോകുന്നതിനും ഇത് കാരണമാകാം. എന്നാൽ കുട്ടികൾ ഓരോരുത്തരും പലവിധമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തർക്കും ഓരോ സ്വഭാവമായിരിക്കും പ്രകടമാക്കുക. ചിലർ ചെറിയ കാര്യങ്ങളിൽ ദേഷ്യപ്പെടുകയും വിഷമിക്കുകയും ചെയ്യുമ്പോൾ മറ്റു ചിലർ കളിയാക്കലുകൾ പോലും മുന്നോട്ടു ഉള്ള യാത്രയ്ക്ക് പ്രചോദനമായി എടുക്കുകയാണ് ചെയ്യുന്നത്.

പലതരത്തിലുള്ള തകർച്ചകളിലും പതറാതെ നിൽക്കുന്ന കുട്ടികളെ നമുക്ക് സമൂഹത്തിൽ കാണാൻ കഴിയും. അത്തരത്തിൽ ഒരു മൂന്നാം ക്ലാസ്കാരി ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ചെറുപ്രായത്തിൽ തന്നെ കൂട്ടുകാരിൽ നിന്ന് കളിയാക്കലുകൾ കേട്ടിട്ടും തളരാതെ മുന്നോട്ടുള്ള യാത്രയിൽ ആ കളിയാക്കലുകളെ പ്രചോദനമാക്കിയ നിധി എന്ന കൊച്ചു മിടുക്കിയാണ് അത്. നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് സഹപാഠി പറഞ്ഞപ്പോൾ അവൾ കണ്ടെത്തിയ പരിഹാരം ഒരു കഥയായിരുന്നു. നിധിയുടെ അമ്മ അനുശ്രീയാണ് മകളുടെ കുഞ്ഞു കഥ സോഷ്യൽ മീഡിയ വഴി പുറംലോകത്തെ അറിയിച്ചത്. കഥാകാരിയും കഥാപാത്രവും ഒന്നാകുന്ന ഒരു അവസാന ട്ടിസ്റ്റ് നിധി തന്റെ കഥയിൽ ഒളിപ്പിച്ചിട്ടുണ്ട്. കഥയുടെ രത്ന ചുരുക്കം ഇങ്ങനെ… ഒരു വിദ്യാലയത്തിൽ ഒരു കുട്ടിയുണ്ട്.നിധി എന്നാണ് ആ കുട്ടിയുടെ പേര്. ഒരു ദിവസം ഒരു കുട്ടി പറഞ്ഞു അവളെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന്

നിധിയാണെങ്കിൽ ടീച്ചറിന്റെ അടുത്ത് വന്ന് പറഞ്ഞു. ടീച്ചർ ആ കുട്ടിയെ വഴക്ക് പറഞ്ഞു. എന്നിട്ട് എല്ലാ കാര്യവും ശരിയാക്കി. നിധി ആരാണ് എന്നറിയേണ്ടേ, ഈ കഥയെഴുതുന്ന ഞാൻ തന്നെയാണ് എന്ന് പറഞ്ഞു കൊണ്ടാണ് കൊച്ചുകുഞ്ഞ് തന്റെ കഥ അവസാനിപ്പിക്കുന്നത്. നിധിയുടെ ഈ കഥ ഒരുപാട് കാര്യങ്ങൾ മറ്റുള്ളവർക്ക് പാഠമായി നൽകുന്നു. ഒരാളും ഒരു കഴിവുകളും ഇല്ലാതെ ജനിക്കുന്നില്ല എന്നതാണ് സത്യം. നമ്മുടെ കഴിവുകൾ കണ്ടെത്തേണ്ടത് നമ്മൾ തന്നെയാണ്. ഒരുപക്ഷേ ഒരു കാര്യവുമില്ല എന്ന് ഒരാൾ നമ്മളോട് പറയുമ്പോഴായിരിക്കും നമ്മളിലെ കഴിവ് തിരിച്ചറിയപ്പെടുന്നത്. അല്ലെങ്കിൽ നമ്മളിലേക്ക് തന്നെ നമ്മൾ തിരിഞ്ഞു നോക്കുക. അതുകൊണ്ടുതന്നെ ചില കളിയാക്കലുകൾ നല്ലതിനുള്ള ആരംഭം ആയിരിക്കും. കളിയാക്കലുകൾക്ക് പോകാതെ നമ്മളിലേക്ക് മനസ്സ് കേന്ദ്രീകരിച്ച് നമ്മുടെ നന്മകൾ നമ്മളിലെ കഴിവുകൾ തന്നെ കണ്ടുപിടിക്കുക.

Articles You May Like

x