സിനിമയെ സ്വപ്നം കണ്ടു തുടങ്ങിയ ജീവിതം, 600 രൂപയുടെ ചിട്ടിയിൽ നിന്ന് ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി ഗോകുലം ഗോപാലൻ

ഗോകുലം ഗോപാലൻ എന്ന പേര് കേൾക്കാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. സിനിമയെ സ്നേഹിക്കുന്നവരൊക്കെ ഇന്ന് ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പേരുകളിൽ ഒന്നായി ഗോകുലം ഗോപാലന്റെത് മാറിയിരിക്കുകയാണ്. ഇപ്പോൾ ആദ്യമായി തന്റെ ബിസിനസിനെ പറ്റിയും സിനിമയിലേക്കുള്ള കടന്നുവരവിനെപ്പറ്റിയും ഒക്കെ താരം മനസ്സ് തുറന്ന് രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. സമ്പന്നമായ കുടുംബത്തിൽ ഒന്നുമല്ല ഞാൻ ജനിച്ചതും വളർന്നതും. എന്നാൽ എൻറെ മാതാപിതാക്കൾ എനിക്ക് നല്ല വിദ്യാഭ്യാസം തന്നാണ് വളർത്തിയത്. എംഎസ്സി പഠിച്ചുകൊണ്ടിരുന്ന സമയത്താണ് പഠനത്തിൻറെ ഭാഗമായി ചെന്നൈയിലേക്ക് എത്തിയത്. അന്ന് അവിടെ കൽക്കട്ടയിൽ നിന്ന് വന്ന ഒരു ഇംഗ്ലീഷുകാരൻ ആയിരുന്നു ഞങ്ങളെ ഇൻറർവ്യൂ ചെയ്തിരുന്നത്. അദ്ദേഹം പറയുന്നത് എനിക്കും ഞാൻ പറയുന്നത് അദ്ദേഹത്തിന് മനസ്സിലാകുന്നുണ്ടായിരുന്നില്ല

അങ്ങനെയാണ് ഞാൻ വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെ പറ്റി മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ ബിസിനസ് ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിച്ചപ്പോൾ ഞാൻ ആദ്യം സ്കൂളിനെ പറ്റിയാണ് ആലോചിച്ചത്. സ്വന്തമായി ഒരു വിദ്യാഭ്യാസ സ്ഥാപനം എൻറെ നാടായ വടകരയിൽ തന്നെ വേണമെന്നുള്ളതായിരുന്നു ആവശ്യം. ഇന്ന് കേരളത്തിനകത്തും പുറത്തുമായി 21 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങൾ നോക്കി നടത്തുന്നു. ഒരുതരത്തിൽ പറഞ്ഞാൽ സിനിമയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ് ഞാൻ ചെന്നൈയിൽ തന്നെ നിന്നത്. എന്നാൽ അവിടെ നിന്നപ്പോൾ എനിക്ക് മനസ്സിലായി സിനിമയ്ക്ക് പിന്നാലെ പോയാൽ ജീവിതം ഉണ്ടാവുകയില്ലെന്ന്. അങ്ങനെയാണ് ഞാൻ ചിറ്റ് ഫണ്ടിൽ ജോലിക്ക് കയറിയത്. എന്നാൽ അവിടെ ജോലിക്ക് കയറിയപ്പോൾ ചിലരുടെ പെരുമാറ്റം സത്യസന്ധമല്ലെന്ന് എനിക്ക് മനസ്സിലായി. ഞാന് അത് എംടിയുടെ ഭാര്യയോട് പറഞ്ഞു

എന്നാൽ പിറ്റേദിവസം എംഡി എന്നെ വഴക്കുപറഞ്ഞു. നീ ഞങ്ങളെ നന്നാക്കാൻ ആണോ ഇവിടെയൊക്കെ വന്നത് എന്നായിരുന്നു ചോദിച്ചത്. തെറ്റ് കണ്ടാൽ പ്രതികരിക്കരുത് എന്ന ആദ്യത്തെ പാഠം ഞാൻ അവിടെ നിന്ന് പഠിക്കുകയായിരുന്നു. പിന്നീട് പല ജോലികളും ചെയ്തുവരികയാണ് 600 രൂപയുടെ ഒരു ചിട്ടി ആരംഭിക്കുന്നത്. സൈക്കിളിൽ പോയി ഞാൻ തന്നെയാണ് കുറി കാശ് വാങ്ങിയിരുന്നത്. അതാണ് ഗോകുലം ചിറ്റ്‌സ്. അവിടെ നിന്നാണ് എല്ലാ ബിസിനസുകളുടെയും തുടക്കം. ചില ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാൽ പോലും ഒരു മുഴുനീള കഥാപാത്രമായി എത്തി അഭിനയത്തിന്റെ കഴിവ് പുറത്തെടുക്കണമെന്നാണ് ആഗ്രഹം. അതുകൂടി കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കുമെന്ന് ഗോകുലം ഗോപാലൻ പറയുന്നു.

Articles You May Like

x