കുഞ്ഞന് രണ്ടര വയസ്സിൽ ബ്ലഡ് കാൻസർ വന്നതാണ്, ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾ അതിനെപ്പറ്റി അറിഞ്ഞത്, മകളെ ഒരു രോഗിയായി ചിത്രീകരിക്കരുതെന്ന് ആഗ്രഹമുണ്ടായിരുന്നു

മലയാളികൾക്ക് ജനപ്രിയമായ പരമ്പരകളിൽ ഒന്നാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. അതേ പേരിൽ തന്നെ ഒരു യൂട്യൂബ് ചാനലും നിലവിൽ പ്രവർത്തിച്ച് വരുന്നുണ്ട്. ആ ചാനലിലൂടെ താരങ്ങളൊക്കെ അവരുടെ വിശേഷങ്ങൾ ആളുകളിലേക്ക് എത്തിക്കാറുണ്ട്. ഉപ്പും മുളക് ഫാമിലിയിലെ പൊന്നു ഗർഭിണിയായതും പൊന്നുവിന്റെ വിവാഹവും ഒക്കെ വലിയതോതിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഒളിച്ചോടിപ്പോയി അന്യമതസ്ഥനെ വിവാഹം കഴിച്ചതോടെ പൊന്നുവിന്റെ വീട്ടുകാർ നടത്തിയ ഒരു വീഡിയോയിലൂടെയാണ് ചാനലിനെ ആളുകൾ അടുത്തറിയുന്നത്. അതിനുശേഷം ഇങ്ങോട്ട് അവരുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വലിയതോതിൽ വൈറലായി മാറാറും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം പൊന്നു നടത്തിയ മേക്കോവർ വീഡിയോയിലൂടെ കുഞ്ഞൻ എന്ന നന്ദുവിനെ പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുന്നത്

കുഞ്ഞന് എന്താണ് അസുഖം എന്നാണ് ആളുകൾ ചോദിച്ചത്. പൊന്നുവിന്റെ നേരെ ഇളയ സഹോദരിയാണ് കുഞ്ഞൻ. ഇപ്പോൾ കുഞ്ഞൻറെ വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ട് നന്ദുവും അമ്മയും രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞന് അവളുടെ രണ്ടര വയസ്സിൽ ബ്ലഡ് ക്യാൻസർ വന്നതാണ്. അവളെ ഈ വിവരം ഒന്നും ഞങ്ങൾ അറിയിച്ചിരുന്നില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾ ഇതിനെ പറ്റി അറിയുന്നതു പോലും. വലുതാകുമ്പോൾ എന്തായാലും അവൾ ഇതൊക്കെ അറിയുമല്ലോ എന്നായിരുന്നു ഞങ്ങൾ കരുതിയത് എന്ന് അവരുടെ അമ്മ പറഞ്ഞു. ഒരിക്കൽ ടീച്ചർ പറയുന്നത് കേട്ട് ഒരു സഹപാഠിയാണ് തന്നോട് വന്ന് നിനക്ക് എന്താണ് അസുഖം എന്ന് ചോദിച്ചത്. അങ്ങനെയാണ് വീട്ടിൽ വന്ന് അസുഖത്തെപ്പറ്റി താൻ തിരക്കിയതെന്ന് കുഞ്ഞൻ പറയുന്നു

ഞാൻ വിവാഹം കഴിക്കാൻ പോകുന്നു എന്നും നിശ്ചയം കഴിഞ്ഞു എന്നും പലരും പറയുന്നുണ്ട്. എന്നാൽ അതൊന്നും സത്യമല്ല, 18 വയസ്സ് പൂർത്തിയാകുമ്പോൾ അവൾക്ക് വിവാഹം കഴിക്കാൻ തോന്നിയാൽ കഴിക്കട്ടെ എന്നാണ് ഇവരുടെ അമ്മ പറയുന്നത്. എന്ന് കരുതി താൻ ഉടനെ ഒന്ന് വിവാഹം കഴിക്കില്ലെന്നും പെട്ടെന്ന് അങ്ങനെ സംഭവിച്ചു പോയാൽ നെഗറ്റീവ് ആയി ആരും വരരുതെന്ന് ആണ് ഇവർ പറയുന്നത്. കുഞ്ഞൻറെ സഹോദരി പൊന്നുവും യൂട്യൂബ് ചാനലിൽ സജീവമാണ്. തൻറെ വിശേഷങ്ങളൊക്കെ പൊന്നു അനുദിനം ആളുകളിലേക്ക് എത്തിക്കാറുണ്ട്. ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി വരുന്നതിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ ഈ കുടുംബം പങ്കുവെക്കുന്നതിൽ അധികവും.

Articles You May Like

x