പേളി വീണ്ടും അമ്മയാകുന്നു! തങ്ങളുടെ പ്രൈവസി നഷ്ടമാകുന്നതുകൊണ്ടാകാം സന്തോഷവാർത്ത തുറന്നു പറയാൻ വൈകുന്നതെന്ന് ആരാധകർ

അവതാരികയായി എത്തി സോഷ്യൽ മീഡിയയിലും മലയാളികൾക്കിടയിലും തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പേളി മാണി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പേളിക്ക് തന്റേതായ ഒരിടം സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും നേടിയെടുക്കുവാൻ കഴിഞ്ഞു. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയാണ് പേളി മാണിക് ജന സ്വീകാര്യത കൂടുതൽ നേടിക്കൊടുത്തത്. ഗോവിന്ദ് പത്മസൂര്യയും ഒന്നിച്ചുള്ള പേളിയുടെ ആങ്കറിംഗ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ അടക്കം സ്വീകാര്യത നേടിയെടുക്കുകയുണ്ടായി. അതിനുശേഷം മലയാളത്തിൽ ബിഗ് ബോസ് ആദ്യ സീസൺ സംപ്രേക്ഷണം ചെയ്തപ്പോൾ അതിലെ ഒരു ശക്തിയായ മത്സരാർത്ഥിയായി എത്തുകയും ടോപ്പ് ത്രിയിൽ പേളിയുടെ പേരും എത്തുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിൽ വച്ച് നടനായ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തിലായത് മലയാളികൾ ഒന്നടങ്കം സാക്ഷ്യം വഹിച്ച കാര്യമായിരുന്നു.

പലരും ബിഗ് ബോസ് ഹൗസിന് പുറത്തെത്തുമ്പോൾ പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം അവസാനിക്കുമെന്ന് കരുതിയിരുന്നുവെങ്കിൽ പോലും ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോഴും സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ടു പോകുന്നഇവർക്ക് നില എന്ന ഒരു മകളാണ് ഉള്ളത്. അച്ഛനെയും അമ്മയെയും പോലെ തന്നെ നിലയും സോഷ്യൽ മീഡിയ വൈറലാണ്. നിരവധി ആരാധകരാണ് നിലയുടെ കുട്ടി കുറുമ്പുകൾക്ക് ഉള്ളത്.വിവാഹശേഷവും പ്രഗ്നൻറ് ആയത് മുതലുള്ള എല്ലാ കാര്യങ്ങളും പേളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനേക്കാൾ എല്ലാം ഉപരി സോഷ്യൽ മീഡിയയും മാധ്യമ കണ്ണുകളും പേളിക്ക് പിന്നാലെ ആയിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. പേളിയുടെ വിവാഹത്തിന് തൊട്ടു പിന്നാലെ സഹോദരി റേച്ചൽ വിവാഹിതയാവുകയും ഗർഭിണിയാവുകയും ചെയ്തു.

ഇപ്പോൾ രണ്ടാമതും ഒരു അമ്മയാകാൻ ഒരുങ്ങുകയാണ് റേച്ചൽ. ഈ സന്തോഷകരമായ നിമിഷത്തിൽ പേളിയും അമ്മയാകാൻ പോകുന്നു എന്ന വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ താരം ഇതുവരെ ഔദ്യോഗികമായ ഒരു സ്ഥിരീകരണം നൽകിയിട്ടില്ല. എങ്കിൽ പോലും സോഷ്യൽ മീഡിയ അത്തരത്തിൽ ചില ഊഹങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലും കാരണങ്ങളുണ്ട്. കഴിഞ്ഞ കുറച്ചു നാളായി ഓവർകോട്ട് ടൈപ്പിലുള്ള വസ്ത്രങ്ങളാണ് പേളി കൂടുതലും ധരിക്കുന്നത്. മാത്രവുമല്ല കുടുംബസമേതം ദുബായിലേക്ക് നടത്തിയ യാത്രയിൽ പേളി വണ്ടിയുടെ മുൻ സീറ്റിൽ ആയിരുന്നു ഇരുന്നത്. ഇതൊക്കെയാണ് പേർളി ഗർഭിണി ആണെന്നതിന് ചില സൂചനയായി സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. മാത്രവുമല്ല ഉദ്ഘാടന വേദിയിൽ വെച്ച് പേളിയുടെ ബേബി ബംബ്‌ കാണാമായിരുന്നു എന്ന് സോഷ്യൽ മീഡിയ പറയുന്നുണ്ട്. താരം ജീവിതത്തിലെ ഏറ്റവും വലിയ ഒരു സന്തോഷം നിമിഷം മറ്റുള്ളവരോട് പങ്കുവെക്കാത്തതിന് കാരണം തങ്ങളുടെ പ്രൈവസിയിലേക്കുള്ള മാധ്യമങ്ങളുടെ അമിത കടന്നുകയറ്റം കൊണ്ടാണ് എന്നും ആരാധകർ അനുമാനിക്കുന്നു.

Articles You May Like

x