വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഡിവോഴ്സ് ആയി, ഇനി എപ്പോൾ കല്യാണം കഴിക്കണം എന്ന് തോന്നുന്നുവോ അപ്പോൾ കഴിക്കും, മീരാനന്ദൻ

ടെലിവിഷൻ പരിപാടികളിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് മീരാനന്ദൻ. 2008 ദിലീപ് നായകനായി പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് അതേ വർഷം തന്നെ വാല്മീകി, കറൻസി എന്നീ ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്ത താരം 2009 പുതിയ മുഖം, കേരള കഫെ, പത്താം നിലയിലെ തീവണ്ടി എന്നീ ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ വേഷം കൈകാര്യം ചെയ്ത താരം 2015 ദുബായിൽ റെഡ് എഫ് എം എന്ന റേഡിയോ സ്റ്റേഷൻ റേഡിയോ ജോക്കിയായി ജോലിക്ക് പ്രവേശിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന ഒരു റിപ്പോർട്ട് ആയിരുന്നു 50% യുവാക്കൾക്കും പങ്കാളിയെ കിട്ടുന്നില്ല എന്ന സർവ്വേയുടെത്. 2018 ന് ശേഷം ഇത്തരത്തിൽ ഒരു മാറ്റം വന്നത് വിദ്യാഭ്യാസത്തിലും കരിയറിലും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് കൊണ്ടാണെന്ന് പറയപ്പെടുന്നു

ഈ വിഷയത്തിൽ നടിയും അവതാരികയും റേഡിയോ ജോക്കിയുമായ മീരാനന്ദൻ നടത്തിയ അഭിപ്രായപ്രകടനമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഇൻഡിപെൻഡന്റ് ആയി ജീവിക്കാൻ താല്പര്യപ്പെടുന്നവരാണ് കൂടുതലും ആളുകൾ. പുരുഷന്മാർ ഇൻഡിപെൻഡൻസ് ആകുന്നു എന്ന് പറയുന്നതുപോലെ സ്ത്രീകൾക്കും ആകണമെന്ന് ആഗ്രഹമുണ്ട്. എല്ലാ കാര്യങ്ങളും അവർ തന്നെ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. ചുറ്റിനും കാണുന്ന വാർത്തകളും അത്തരത്തിലുള്ളതാണ്. വിവാഹം കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ വേർപിരിയുന്ന വാർത്തകൾ സ്ത്രീകൾ കാണുന്നുണ്ട്. അതൊക്കെ ഇൻഡിപെൻഡൻസ് ആകുക എന്ന കാര്യത്തിൽ സ്ത്രീകളെ ഇൻഫ്ലുവെൻസ് ചെയ്യുന്നവയാണ്. അവർക്ക് തോന്നുന്ന ഒരു സമയത്ത് വിവാഹം എന്ന തീരുമാനത്തിലെക്കാണ് ഇന്ന് സ്ത്രീകൾ എത്തിനിൽക്കുന്നത്.

25 വയസ്സിനു മുൻപിൽ സ്ത്രീകൾ വിവാഹം കഴിക്കണമെന്ന് ചിന്താഗതി ഒക്കെ ഇപ്പോൾ മാറിയിരിക്കുന്നു. 30 ആയാലും 35 ആയാലും 40 ആയാലും വിവാഹം നടക്കണം എന്ന് തോന്നുമ്പോൾ നടക്കും. അങ്ങനെ വിചാരിച്ചു പോവുകയാണെങ്കിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. പുരുഷന് ഒരു വിവാഹത്തിൻറെ കാര്യത്തിൽ എത്രത്തോളം ഫ്രീഡം ഉണ്ടോ അത് സ്ത്രീകൾക്കും ഉണ്ടാകണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുടുംബത്തിൽ നിന്ന് പ്രഷർ ഉണ്ട് അതുകൊണ്ട് വിവാഹം കഴിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്ന അവസ്ഥ ഇന്നത്തെ കാലത്ത് നിലനിൽക്കുന്നില്ല. ഈ കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് എന്താണ് താല്പര്യം എന്ന് കേൾക്കാനുള്ള മനസ്സ് കുടുംബം കാണിക്കുന്നു എന്നാണ് താരം ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

Articles You May Like

x