ഒടുവിൽ ഏവരും കാത്തിരുന്ന നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വീഡിയോ എത്തി , വീഡിയോ കാണാം

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും, സംവിധായകനും, നിർമാതാവുമായ വിഘ്‌നേഷ് ശിവനും കഴിഞ്ഞ ദിവസം മഹാബലിപുരത്ത് വെച്ച് വിവാഹിതരാവുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഒന്നാകെ ഇരുവരുടെയും വിവാഹ വാർത്തകൾ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. ഏഴു വർഷത്തെ നീണ്ട പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിഹാഹിതരാകുന്നത്. താര ലോകത്ത് തന്നെ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു ഇരുവരുടേതും. കനത്ത സുരക്ഷയോടെ ഏർപ്പാടാക്കിയ വിവാഹ ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇരുവരുടെയും പുതിയ വിശേഷം എന്താണെന്ന് അറിയുവാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഇപ്പോഴിതാ വിവാഹത്തിന് ശേഷം നയൻതാരയും, വിഘ്‌നേഷും ആദ്യമായി ഒരുമിച്ച് എത്തിയിരിക്കുന്നത് തിരുപ്പതി ക്ഷേത്രത്തിലാണ്.

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുവാനെത്തിയ വിഘ്‌നേഷിൻ്റെ കൈ മുറുകെ പിടിച്ചുകൊണ്ട് ഇറങ്ങി വരുന്ന നയൻതാരയുടെയും, വിഘ്‌നേഷിൻ്റെയും വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കടും മഞ്ഞ നിറത്തിലുള്ള ഒരു സിംമ്പിൾ സാരി ധരിച്ചായിരുന്നു ക്ഷേത്രത്തിൽ വിഘ്‌നേഷിനൊപ്പം നയൻതാര എത്തിയത്. ഒരു നെക്ലേസും, താലിമാലയും മാത്രം അണിഞ്ഞായിരുന്നു നയൻ‌താര ക്ഷേത്രത്തിൽ പ്രവേശിച്ചത്. മുൻപ് തിരുപ്പതിയില്‍ വെച്ചായിരിക്കും വിവാഹം നടക്കുയെന്ന് വിഘ്‌നേഷും, നയൻതാരയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തില്‍ 150 അതിഥികളെ മാത്രമേ പ്രവേശിപ്പിക്കാൻ കഴിയുള്ളുവെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിന്നീട് വിവാഹം മഹാബലിപുരത്തെ കൂറ്റൻ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയത്.

വിവാഹ ദിനത്തിൽ ചുവന്ന സാരിയിൽ നയൻതാര എത്തിയപ്പോൾ വളരെ ലളിതമായിട്ടുള്ള ഒരു ഓഫ് ക്രീം കളർ ഷർട്ടും, കസവ് മുണ്ടുമാണ് വിഘ്‌നേഷ് ശിവൻ ധരിച്ചത്. നയൻതാരയുടെ കഴുത്തിൽ താലി ചാർത്തിയതിന് ശേഷം, നെറുകയിൽ കുങ്കുമം തൊട്ടു കൊടുത്ത്, നെറ്റിയിൽ ഒരു സ്നേഹ ചുംബനവും നൽകിയിട്ടുള്ള ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹ വസ്ത്രം പോലെ തന്നെ എടുത്തു പറയേണ്ട മറ്റൊന്നാണ് നയൻതാര അണിഞ്ഞിരുന്ന ആഭരണങ്ങൾ. സ്വർണം ആയിരിക്കുമോ ? വജ്രം ആവുമോ ? ഇനി അതിനേക്കാളെല്ലാം വില കൂടിയ മറ്റെന്തങ്കിലും ആവുമോ അവർ അണിയുക എന്ന ആശങ്കയും ആരാധകർക്കുണ്ടായിരുന്നു. എന്നാൽ അതി മനോഹരമായ വസ്ത്രത്തിന് ഇണങ്ങുന്ന അതിനേക്കാൾ പതി മടങ്ങ് ഭംഗിയിലുള്ള പച്ച നിറത്തിലുള്ള വജ്രാഭരണങ്ങളും, രത്നങ്ങളും അണിഞ്ഞു കൊണ്ടായിരുന്നു വിവാഹ പന്തലിലെത്തിയത്.

കണ്ടു കഴിഞ്ഞാൽ ശരിയ്ക്കും ഒരു രാജകുമാരിയെ പോലെ തോന്നിപ്പിക്കും വിധത്തിൽ. ആരാധകരുടെ ദീർഘ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ടായിരുന്നു താരത്തിൻ്റെ വിവാഹം. വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ കുറേ കാലം മുന്നേ തന്നെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും അന്നൊന്നും വിവാഹവുമായി ബന്ധപ്പെട്ട ഒരു വാർത്തകൾക്കും നയൻതാരയും, വിഘ്‌നേഷും മുഖം കൊടുത്തിരുന്നില്ല. വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രശസ്ത ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്  സംവിധായകന്‍ ഗൗതം മേനോനാണ് ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി നെറ്റ്ഫ്ലിക്സ് കരാറില്‍ ഒപ്പിട്ടിരുന്നത്.

Articles You May Like

x