സ്ത്രീശരീരം അല്പം തുറന്നു കാട്ടി എന്ന് കരുതി ഒന്നും നഷ്ടപ്പെടില്ല, ക്രിയേറ്റീവ് ആയി ശരീരം പ്രദർശിപ്പിക്കേണ്ടി വരുന്നെങ്കിൽ അതിന് യാതൊരു മടിയും വിചാരിക്കേണ്ട: ഗൗരി സിജി മാത്യു

നേഴ്സിങ്ങിൽ നിന്ന് മോഡലിംഗ് രംഗത്തേക്ക് കടന്നുവന്ന താരമാണ് ഗൗരി സിജി മാത്യു. ഇപ്പോൾ മോഡലിങ്ങിനെ പറ്റിയും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളെ പറ്റിയും താരം പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നത്.സ്ത്രീ ശരീരം എന്നുള്ളത് ഒളിച്ചുവയ്ക്കേണ്ട ഒന്നല്ലെന്നും അത് തുറന്നു കാട്ടിയാൽ നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് ആണ് ഗൗരി പറയുന്നത്. കഴിഞ്ഞ ഏഴ് വർഷക്കാലമായി മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന പത്തനാപുരം കാരിയായ ഗൗരിയുടെ വാക്കുകൾ ഇങ്ങനെ… നഴ്സിംഗ് പഠിക്കുന്ന സമയത്ത് തന്നെ മോഡലിങ്ങിൽ താല്പര്യമുള്ളതുകൊണ്ട് ഈ രംഗത്തേക്ക് കടന്നുവന്നു. എന്നാൽ അന്ന് ഫാമിലിയിൽ നേഴ്സിങ് ഒരു പ്രൊഫഷനായി സ്വീകരിക്കാനുള്ള നിർബന്ധം ഉണ്ടായിരുന്നു.

തുടർന്ന് വിദേശത്ത് ജോലി ചെയ്ത് സാമ്പത്തികമായി സ്വന്തം കാലിൽ നിന്നു തുടങ്ങിയതിനുശേഷമാണ് മോഡലിങ്ങിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എൻറെ ശരീരത്തോടുള്ള എൻറെ ആത്മവിശ്വാസവും മോഡലിങ്ങിൽ എനിക്ക് കൂടുതൽ തിളങ്ങാൻ വിശ്വാസം നൽകി. എൻറെ ശരീരത്തെക്കുറിച്ച് വളരെയധികം ആത്മവിശ്വാസമുള്ള എനിക്ക് ശരീരത്തെ തുറന്നു കാട്ടുക എന്നത് വലിയ ഒരു ഇഷ്യൂ അല്ലായിരുന്നു. എന്നിരുന്നാൽ തന്നെ ശരീരം കാണിക്കാൻ വേണ്ടി മാത്രം മോഡലിങ്‌ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ക്രിയേറ്റീവ് ആയി ശരീരം പ്രദർശിപ്പിക്കേണ്ടി വരുന്നുണ്ടെങ്കിൽ അതിന് യാതൊരു മടിയും വിചാരിക്കേണ്ട കാര്യവുമില്ല. പലപ്പോഴും മോഡലുകളുടെ ശരീരമാണ് പല മാർക്കറ്റിംഗ് കമ്പനികളുടെയും ടൂൾ.

24 ഇന്റർനാഷണൽ വർക്കുകളുമായി ബന്ധപ്പെട്ട ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളുടെ ഭാഗമാകുവാനും എനിക്ക് അവസരം ലഭിച്ചു. അഡൽറ്റാപ്പുകളിൽ ഞാൻ എടുക്കുന്ന ഷൂട്ടുകൾ വാങ്ങാൻ ആളുകൾ ഉണ്ടെന്നത് എനിക്ക് ഒരു വരുമാനം നൽകുന്ന മാർഗം തന്നെയാണ്. മറ്റെല്ലാവരെയും പോലെ പ്രൊഫഷണലായി ഒരു ജോലി നോക്കുകയും സമ്പാദിക്കുകയും മാത്രമാണ് ഞാൻ ചെയ്യുന്നത്. അതോടൊപ്പം തന്നെ ഞാൻ ഒരു ഭാര്യയും അമ്മയും മകളും സുഹൃത്തും ഒക്കെയാണ്. എൻറെ പ്രൊഫഷൻ മറ്റാരെയും ദ്രോഹിക്കാൻ വേണ്ടി അല്ലാത്തതുകൊണ്ട് തന്നെ എനിക്ക് എല്ലാവരിൽ നിന്നും സപ്പോർട്ട് ആണ് ലഭിക്കുന്നത്. ചുരുക്കം ചില മാധ്യമങ്ങൾ ഒഴിച്ച് നിർത്തിയാൽ ബാക്കിയുള്ളവരെല്ലാം നല്ല സപ്പോർട്ട് തന്നെയാണ്. പലരും എന്നെ പുറത്തുവച്ച് കാണുമ്പോൾ ഓടിവന്ന് കെട്ടിപ്പിടിക്കാനും സെൽഫി എടുക്കാറുമൊക്കെയും ഉണ്ട്.

Articles You May Like

x