50ൽ 49 മാർക് വാങ്ങിയ പരീക്ഷ പേപ്പറിൽ സ്വന്തം പേര് എഴുതി മൂന്നാം ക്ലാസുകാരി, പഠന വൈകല്യമുള്ള കുട്ടിയുടെ തെറ്റിന് പിന്നിലെ നോവറിഞ്ഞ് അധ്യാപിക

കുട്ടികളുടെ തെറ്റുകൾ തിരിച്ചറിഞ്ഞ് അത് തിരുത്തി കൊടുക്കേണ്ടവരാണ് അധ്യാപകർ. എന്നാൽ ചിലപ്പോൾ എങ്കിലും അവർ ചെയ്യുന്ന തെറ്റിന് പിന്നിലെ കാരണം അറിയുന്ന അധ്യാപകർക്ക് എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണം എന്ന് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ പോലും ഉണ്ടാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ തന്റെ ജീവിതത്തിലെ തന്നെ ആദ്യത്തേതും എന്നാൽ ഏറ്റവും വിഷമകരമായ ഒരു ഘട്ടത്തിലൂടെയാണ് സ്വപ്ന എന്ന അധ്യാപിക കടന്നുപോയിരിക്കുന്നത്. പരീക്ഷയ്ക്ക് കുറഞ്ഞ മാർക്ക് വാങ്ങിക്കുമ്പോൾ മാതാപിതാക്കളുടെ ഒപ്പിട്ട് അധ്യാപകരെ കാണിക്കുന്ന കുട്ടികളുടെ പ്രവണത ഇന്ന് സർവ്വ സാധാരണമായി കണ്ടുവരുന്ന കാര്യമാണ്. കുട്ടികളുടെ ഇത്തരം പ്രവർത്തികൾ മാതാപിതാക്കളെയും അധ്യാപകരെയും ഒരുപോലെ വിഷമിപ്പിക്കും. എങ്കിൽ ഇവിടെ ഒരു കുട്ടി ചെയ്ത തെറ്റ് അവരുടെ അച്ഛനമ്മമാരെ സന്തോഷിപ്പിക്കുക എന്ന കാരണം മുൻനിർത്തിയാണ്. മൈ സ്കൂൾ ഡയറി എന്ന പക്തിയിൽ സ്വപ്ന എന്ന അധ്യാപിക പങ്കുവെച്ച് അനുഭവം ഇങ്ങനെ…

അതൊരു ഓണക്കാലമായിരുന്നു. ഓണപ്പരീക്ഷ കാലം. അങ്ങനെ അവിടെ പുതിയതായി ക്ലാസിന് ചേർന്ന് സഹോദരിമാരെ എങ്ങനെ പരീക്ഷയ്ക്ക് പരിശീലിപ്പിക്കും എന്നോർത് ഞാൻ വിഷമിച്ചിരിക്കുന്ന കാലഘട്ടം. ഇളയ കുട്ടിയായ മൂന്നാം ക്ലാസുകാരി ഡിസ്‌ലെക്സിയ എന്ന പഠനവൈകല്യം ഉള്ളവൾ ആയിരുന്നു. സ്വരങ്ങളും സ്വരചിഹ്നങ്ങളും സ്വനിമവും പരസ്പരം മാറിപ്പോകുന്ന ഒരു ദുരവസ്ഥ. മാതാപിതാക്കൾ ആകട്ടെ താരതമ്യേന വിദ്യാഭ്യാസം കുറവുള്ളവരും എന്നാൽപോലും തന്റെ മക്കളെ നന്നായി പഠിപ്പിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നവരും ആയിരുന്നു. എങ്ങനെയൊക്കെയോ പരീക്ഷകൾ ഓരോന്നും കഴിഞ്ഞുപോയി. ഓണാവധിക്ക് ശേഷം പരീക്ഷ പേപ്പറുകൾ കൊണ്ടുവന്ന മാർക്ക് രേഖപ്പെടുത്തി വയ്ക്കുന്ന ഒരു രീതി നമുക്കുണ്ട്. അത് കുട്ടികളുടെ പുരോഗതി മനസ്സിലാക്കുന്നതിനാണ്. മറ്റെല്ലാ പേപ്പറുകൾക്കും പത്തിൽ താഴെ മാത്രം മാർക്ക് വാങ്ങിയ ആ ഇളയ കുട്ടി സയൻസിനു വാങ്ങിയത് 50ൽ 49 മാർക് ആയിരുന്നു.

ഞാൻ വേറെ ക്ലാസിലായിരുന്നതുകൊണ്ട് അത് പിന്നീട് അന്വേഷിക്കാം എന്ന് കരുതി വിട്ടു. എന്നാൽ തൊട്ടടുത്ത ദിവസം ആ കുട്ടിയുടെ അച്ഛനമ്മമാർ അപ്രതീക്ഷിതമായി എന്നെ കാണാൻ വന്നു. ഞാൻ ഫയൽ എടുത്ത് കാര്യങ്ങൾ വിശദീകരിക്കവേ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുകയാണ് മിസ്സ് ആ 49 മാർക്ക് അവൾ വാങ്ങിയതല്ല. അത് വാങ്ങിയ മറ്റൊരു കുട്ടിയുടെ പേപ്പർ അവൾ ആരും കാണാതെ എടുത്ത് സ്വന്തം പേര് എഴുതിയതാണെന്ന്. അങ്ങനെ സ്കൂളിൽ അധ്യാപികമാർ ഇതറിഞ്ഞ് ഞങ്ങളെ അവിടെക് വിളിപ്പിച്ചു. സ്കൂളിൽ പോയിട്ട് വരുന്ന വഴിയാണെന്ന് കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞു. എങ്ങനെയൊക്കെയോ അവരെ സമാധാനിപ്പിച്ച് പറഞ്ഞുവിട്ടതിനുശേഷം ഞാൻ ആ കൊച്ചു കുഞ്ഞിനെ അടുത്തേക്ക് വിളിച്ചു. എന്ത് അവിവേകമാണ് കുട്ടി നീ കാണിച്ചതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു, എൻറെ അച്ഛനും അമ്മയും ഒരു ദിവസമെങ്കിലും സന്തോഷിക്കട്ടെ എന്ന് ഞാൻ കരുതിയുള്ളൂ. അവർക്ക് എപ്പോഴും എൻറെയും ചേച്ചിയുടെയും മാർകോർത് വിഷമിക്കാൻ നേരം ഉള്ളൂ എന്ന് പറഞ്ഞ് അവൾ എന്റെ മുന്നിലിരുന്ന് വിങ്ങിപ്പൊട്ടി കൂടെ ഞാനും.

Articles You May Like

x