എൻ്റെ മോളെ വച്ച് കളിച്ചാല്‍ ഞാന്‍ ക്ഷമിക്കില്ല, വിഷ്ണുവുമായി യാതൊരു ബന്ധവും തുടരില്ലെന്ന് ദേവു

കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിലാണ് വൈബർ ഗുഡ് ദേവു ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായത്. ഈ സീസണിൽ തുടക്കത്തിൽ തന്നെ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ബന്ധമായിരുന്നു വിഷ്ണുവിൻ്റെയും ദേവുവിൻ്റെയും. ആദ്യ ദിനങ്ങളിലെല്ലാം ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് ആ ബന്ധം മെല്ലെ ഇല്ലാതാവുകയും ചെയ്തിരുന്നു. കൂടാതെ ദേവുവിന് വിഷ്ണുവിനോട് സൗഹൃദത്തില്‍ കവിഞ്ഞ ഒരു ബന്ധമുണ്ട് എന്ന തരത്തിലുള്ള പല ഗോസിപ്പുകളും പുറത്തും വന്നിരുന്നു. പിന്നീട് ഇരുവരും പരസ്പരം ശത്രുക്കളായി മാറുകയായിരുന്നു. പുറത്തിറങ്ങിയ ശേഷവും ദേവുവിന് ആ ശത്രുത മാറിയിട്ടില്ല. ഇപ്പോഴും തനിക്ക് നല്ല ഫ്രസ്‌ട്രേഷന്‍ ഉണ്ട് എന്ന് ദേവു പറയുന്നു. മകളെ വച്ച് വിഷ്ണു കളിച്ച കളി എത്രയായാലും ക്ഷമിക്കില്ല എന്നാണ് ദേവു പറയുന്നത്.

“ബിഗ്ഗ് ബോസിന് അകത്തുള്ള ആരോടും എനിക്ക് ശത്രുതയില്ല. എന്നാല്‍ വിഷ്ണുവിനോട് മാത്രം ഉണ്ട്. പുറത്തിറങ്ങി ആരോട് കോണ്ടാക്ട് കീപ് ചെയ്താലും അവനുമായി യാതൊരു തര ബന്ധവും ഉണ്ടായിരിക്കില്ല. എൻ്റെ മോളെ വച്ച് കളിച്ചാല്‍ ഞാന്‍ ക്ഷമിക്കില്ല. മോളുടെ പേര് വച്ച് അവന്‍ കളിച്ച കളിയില്‍, ഇവിടെ അവന്‍ സെറ്റ് ചെയ്ത് പോയ ആളുകളും പങ്ക് ചേര്‍ന്നു. ഒരു കമൻ്റ് കൊണ്ട് മോളെ തളര്‍ത്തി. ചവിട്ടി താഴ്ത്തി സംസാരിക്കുന്ന രീതി എനിക്കൊരിക്കലും സഹിക്കാന്‍ പറ്റില്ല. നിങ്ങള്‍ ഒന്നുമല്ല, ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ് തമ്മളെ മെൻ്റലി തളര്‍ത്തി ഗെയിം കളിക്കുന്നത് ഒരു പക്ഷെ വിഷ്ണുവിൻ്റെ ഗെയിം സ്ട്രാറ്റജി ആയിരിക്കാം. അങ്ങിനെയാണ് എന്നാണ് അതിനകത്ത് വച്ച് ഞാന്‍ കരുതിയത്. എന്നാല്‍ അതില്‍ അവന്‍ പിഎച്ച്ഡി എടുത്തതാണ്. അവൻ്റെ യഥാര്‍ത്ഥ സ്വഭാവം അങ്ങിനെ തന്നെയാണ് എന്ന് എനിക്ക് പുറത്തിറങ്ങിയപ്പോള്‍ ബോധ്യമായി.

അവന്‍ ഗെയിം കളിച്ചോട്ടെ, പക്ഷെ കുടുംബത്തില്‍ കയറി കളിക്കരുത്. പൊന്നുവാണ് എനിക്ക് എല്ലാം. അവള്‍ക്ക് ഒരു തവണ ഫിക്‌സ് വന്നപ്പോള്‍ അതില്‍ നിന്നും അതിജീവിച്ച് വന്നത് എങ്ങിനെയാണ് എന്ന് എനിക്കേ അറിയൂ. വീണ്ടും ആ അവസ്ഥയിലേക്ക് അവളെ കൊണ്ടു പോകുന്ന തരം കമന്റുകള്‍ വന്നാല്‍ ഞാന്‍ നോക്കി നില്‍ക്കില്ല. അവന്‍ അവിടെ തന്നെ വേണം,വിഷ്ണു ഒറ്റയ്ക്ക് അതിനുള്ളില്‍ ഒന്നും കളിച്ചിട്ടില്ല, മറ്റുള്ളവരെ ചൊറിയുന്നതല്ലാതെ. അവന്‍ മാരാരുടെയും ഷിജു ചേട്ടന്റെയും എല്ലാം നിഴല്‍ പറ്റി മുന്നോട്ട് പോകുകയാണ്. ഇപ്പോഴൊന്നും അവന്‍ പുറത്ത് വരേണ്ട. അവന്‍ അവിടെ നിന്ന് കളിക്കട്ടെ. മാരാരും ഷിജു ചേട്ടനും സ്പ്ലിറ്റ് ആവുമ്പോള്‍ അവന് മുന്നോട്ട് വരേണ്ട അവസ്ഥ വരും, അപ്പോള്‍ എനിക്കും പുറത്ത് നിന്ന് കളിക്കാമല്ലോ.” പുറത്തിറങ്ങി നൽകിയ അഭിമുഖത്തിൽ ദേവു പറഞ്ഞു.

Articles You May Like

x