“18 വയസുള്ളപ്പോൾ കണ്ട പെൺകുട്ടിയാണ് തൻ്റെ ജീവിതത്തിൽ ഭാര്യയായി വരുന്നത്, വീട്ടിൽ ഓടി കയറി ചെന്ന് വിവാഹ ആലോചന നടത്തുകയായിരുന്നു” : ജീവിത പങ്കാളി വരദയെ ആദ്യം കണ്ടതിനെ പറ്റി ബാലചന്ദ്ര മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനായും, സംവിധായകനായുമെല്ലാം തിളങ്ങിയ വ്യക്തിയാണ് ബാലചന്ദ്ര മേനോൻ. ഒരു കാലത്ത് കുടുബ ചിത്രങ്ങളെ ഇത്രത്തോളം മനോഹരമായി അവതരിപ്പിക്കാൻ മറ്റൊരു സംവിധയാകന് കഴിയുമോ എന്ന തരത്തിലായിരുന്നു അദ്ദേഹത്തിൻ്റെ സിനിമകൾക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ച പിന്തുണ. കഴിഞ്ഞ മെയ് മാസം – 12 ന് അദ്ദേഹവും, ഭാര്യ വരദയും ഇരുവരുടെയും നാൽപതാമത് വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. ഇത്രയും കാലത്തെ ഇരുവരുടെയും ദാമ്പത്യത്തെകുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. അദ്ദേഹം തൻ്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടിയ കഥ സിനിമ മേഖലയിൽ തന്നെ ചുരുക്കം ചിലർക്കേ അറിയുകയുള്ളു.

സിനിമ ഷൂട്ടിങ്ങിൻ്റെ ഭാഗമായി താമസിച്ച ഹോട്ടലിൽ നിന്നാണ് അദ്ദേഹം ആദ്യമായി താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. ആദ്യ കാഴ്‌ചയിൽ തന്നെ വരദയോട് തോന്നിയ പ്രണയം ഉറപ്പായും അവളെ തന്നെ വിവാഹം കഴിക്കണമെന്ന ചിന്തയിലേയ്ക്ക് എത്തുകയും അവരുടെ വീട്ടിൽ നേരിട്ട് പോയി ആലോചിച്ച് വിവാഹം ഉറപ്പിക്കുമായുമായിരുന്നു. അന്ന് ഹോട്ടലിൽ വെച്ചുണ്ടായ സംഗമത്തെ സംബന്ധിച്ചും മറ്റും അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു മുഖ്യധാരാ ചാനലിലെ പ്രത്യേക പരിപാടിയിൽ വെച്ചാണ് ആ സന്ദർഭത്തെക്കുറിച്ച് ബാലചന്ദ്ര മേനോൻ മുൻപ് പറഞ്ഞത്.

 

 

ബാലചന്ദ്ര മേനോൻൻ്റെ വാക്കുകൾ …

പതിനേഴോ, പതിനെട്ടോ വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി തൻ്റെ ജീവിതത്തിൽ വന്നതിന് പിന്നാലെയുള്ള ജീവിതത്തിലുണ്ടായ വലിയ മാറ്റത്തിൽ അഭിമാനിക്കുന്ന ആളാണ് താനെന്നും ‘മണിയൻപിള്ള’ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ആദ്യമായി വരദയെ കാണുന്നതെന്നും അന്ന് തിരുവനന്തപുരത്തുള്ള കീർത്തി ഹോട്ടലിൽ വെച്ചാണ് അപ്രതീക്ഷിതമായി ജീവിത സഖിയെ കാണുന്നതെന്നും തങ്ങൾ ഇരുവരുമുള്ള ആദ്യ കൂടികാഴ്ചയിൽ തങ്ങളെ കാണുന്നത് നടൻ കുഞ്ചനാണെന്നും അദ്ദേഹം പറഞ്ഞു.

താൻ താമസിച്ചിരുന്ന റൂമിൻ്റെ തൊട്ട് അരികിലുള്ള മുറിയിലാണ് അവർ താമസിച്ചിരുന്നതെന്നും താൻ വരദയെ കണ്ട കാര്യം അവർ അറിഞ്ഞിരുന്നില്ലെന്നും അന്ന് നടനായിരുന്നില്ല സംവിധായകനായിരുന്നെന്നും പിന്നീട് ഒന്നും ആലോചിക്കാതെ ഇഷ്ടം മൂത്ത് വരദയുടെ വീട്ടിലേയ്ക്ക് നേരേ പോവുകയായിരുന്നെന്നും, ഈ പെൺകുട്ടിയെ തനിയ്ക്ക് വേണമെന്നും, താൻ ഒരു സിനിമാക്കാരൻ ആയതുകൊണ്ട് തരാതിരിക്കരുതെന്ന് അവളുടെ അമ്മയോട് പറഞ്ഞ സന്ദർഭത്തെക്കുറിച്ചും ബാല ചന്ദ്ര മേനോൻ ഓർമിച്ചെടുക്കുന്നു.

തൻ്റെ കുടുംബ പശ്ചാത്തലം ഉൾപ്പടെ നോക്കാവുന്നതാണെന്നും ജാതകം നോക്കിയിട്ട് മതി വിവാഹമെന്നും അവളുടെ അമ്മയോട് പറഞ്ഞെന്നും താൻ പറയുന്നത് കേട്ടപ്പപ്പോൾ ശരിയ്ക്കും വരദയുടെ അമ്മ വിറച്ചു പോയെന്നും, താൻ പോയതിന് ശേഷം ആ കുട്ടിയുടെ മുഖത്ത് നോക്കി നോ പറയുകയെന്ന് വരദയോട് അമ്മ പറഞ്ഞിരുന്നെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. അന്ന് വീട്ടിൽ പോവുമ്പോൾ വരദ അവിടെ ഇല്ലായിരുന്നെന്നും കോളേജിൽ പോയ സമയമായിരുന്നെന്നും, തൻ്റെ അമ്മായി അമ്മയോട് തനിയ്ക്ക് ഇന്നും വലിയ ബഹുമാനമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

1982 മേയ് പന്ത്രണ്ടിനാണ് ബാലചന്ദ്ര മേനോനും വരദയും തമ്മില്‍ വിവാഹം കഴിക്കുന്നത്. ആ സമയത്ത് വരദയ്ക്ക് വെറും പതിനെട്ട് വയസ് മാത്രമായിരുന്നു പ്രായം. ബാലചന്ദ്ര മേനോനും ഭാര്യ വരദയ്ക്കും ഒരു മകനും മകളുമുണ്ട്. ഇടയ്ക്കെല്ലാം ഭാര്യയെക്കുറിച്ചും കുടുംബ ജീവിതത്തെ സംബന്ധിച്ചെല്ലാം അദ്ദേഹം തൻ്റെ താരം ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

Articles You May Like

x