സിനിമയിൽ തിളങ്ങി നിൽക്കവെ പ്രളയകാലത്ത് വിവാഹം, വിവാഹ ആഘോഷങ്ങൾക്കായി മാറ്റി വച്ചിരുന്ന തുക ദുരിതമനുഭവിക്കുന്നവർക്ക് നൽകിയ നടി,കാതൽ സന്ധ്യ ഇന്ന് എവിടെ

ഒരുകാലത്ത് മലയാള സിനിമയെയും തമിഴ് സിനിമ ലോകത്തെയും ഒരുപോലെ പിടിച്ചിരുത്തിയ താരമാണ് കാതൽ സന്ധ്യ. കാതൽ എന്ന ചിത്രത്തിൽ ഭരതിന്റെ നായികയായി 2004 സിനിമയിലേക്ക് കടന്നുവന്ന താരം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. അധികവും നായിക വേഷം തന്നെയാണ് താരം അവതരിപ്പിച്ചത്. തമിഴ് എന്നതുപോലെ മലയാളത്തിലും നിറഞ്ഞാടിയ താരത്തിന് ഇന്നും ആരാധകർ ഏറെയാണ്. 2015 ഡിസംബറിൽ ഐടി ഓഫീസറായ ഉദ്യോഗസ്ഥനുമായി വിവാഹം കഴിഞ്ഞതോടെ താരം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2016 താരത്തിന് ഒരു മകൾ ജനിക്കുകയും ചെയ്തു. ചെന്നൈ നഗരം ആകമാനം പ്രളയത്തിൽ മുങ്ങിയ സമയത്തായിരുന്നു താരത്തിന്റെ വിവാഹം. അതുകൊണ്ട് തന്നെ വിവാഹവും അതിനോടനുബന്ധിച്ചുള്ള ചടങ്ങുകളും അധികം ആരും ശ്രദ്ധിച്ചില്ല

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് കാതൽ സന്ധ്യയുടെ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിക്കുകയുണ്ടായി. ഇതേ തുടർന്ന് താരം എവിടെയെന്നും എന്താണ് സിനിമയിൽ നിന്ന് വിട്ടു നിന്നതെന്ന് അടക്കമുള്ള ചോദ്യങ്ങൾ ആരാധകർ ചോദിക്കുവാനും തുടങ്ങി. പ്രളയകാലത്ത് ചെന്നൈയിൽ ദുരിതമനുഭവിച്ചവർക്ക് വേണ്ടി വിവാഹത്തിനായി കരുതിവച്ചിരുന്ന പണം മാറ്റിവെച്ചുകൊണ്ടാണ് താരം ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ജയറാം നായകനായി എത്തിയ ആലീസ് ഇൻ വണ്ടർലാൻഡ് എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിൽ ആണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിച്ചത്. 2009 ന് ശേഷമാണ് താരം കൂടുതലും മലയാള ചിത്രങ്ങളിൽ അഭിനയിച്ചു വന്നത്. 2016ൽ പുറത്തിറങ്ങിയ വേട്ട, അവരുടെ ചിത്രം എന്നിവയാണ് താരം അഭിനയിച്ച ഏറ്റവും ഒടുവിലത്തെ സിനിമകൾ

സിനിമാ ജീവിതത്തിൽ നിന്ന് വിട്ട് സ്വകാര്യജീവിതം ഭർത്താവിനും മകൾക്കും ആസ്വദിക്കുന്ന താരം കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഗുരുവായൂരിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. 2020 ഒരു തമിഴ് സീരിയലിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. നീണ്ട അഭിനയ ജീവിതത്തിൽ ഒരിക്കൽപോലും താരത്തിന്റെ പേര് വിവാദങ്ങളിലോ ഗോസിപ്പുകളിലോ അകപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. അത് താരം എത്രത്തോളം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൾ ആയിരുന്നു എന്ന് വിളിച്ചോതുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന കുടുംബത്തോടൊപ്പം ഉള്ള ചിത്രത്തിന് താഴെ എന്നാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത് എന്ന് ചോദ്യമാണ് ആരാധകർക്ക് ചോദിക്കാനുള്ളത്.

Articles You May Like

x