നല്ല രീതിയിൽ ബിസിനസ് എല്ലാം ചെയ്തു പോയിരുന്ന കുടുംബം ഞാൻ ജനിച്ചതോടെ തകർന്നു, സാമ്പത്തികമായി ബുദ്ധിമുട്ടിലായി, ആരാധകരുടെ ഹൃദയം തകർക്കുന്ന തന്റെ ജീവിതകഥ തുറന്നു പറഞ്ഞ് റെനീഷ!

വിജയകരമായി ബിഗ് ബോസ് അഞ്ചാം സീസൺ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ പോരാട്ടങ്ങളിലൂടെയും മറ്റും ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഒട്ടനവധി നിരവധി ആരാധകരാണ് ഈ ഷോയ്ക്ക് ഉള്ളത്. മലയാളികളുടെ പ്രിയപ്പെട്ട ചാനൽ ആയ ഏഷ്യാനെറ്റ്ലാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. 18 മത്സരാർത്ഥികളാണ് ഇത്തവണത്തെ ബിഗ് ബോസ് ഷോയിൽ ഉള്ളത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എൻറെ കഥ എന്ന ടാസ്കിൽ റെനീഷ പറഞ്ഞ തൻറെ കഥയാണ്.


തൻറെ കുടുംബത്തിൽ ഉണ്ടായ ദുരന്തങ്ങളെ കുറിച്ചാണ് താരം തുറന്നു സംസാരിച്ചത്. വളരെയധികം ഇമോഷണൽ ആയിട്ടായിരുന്നു താരം സംസാരിച്ചത്. പാലക്കാട് ജില്ലയിലെ ആലത്തൂരുള്ള റാവുത്തർ കുടുംബത്തിൽ നിന്നുമാണ് റെനീഷ വരുന്നത്. വീട്ടിൽ തനിക്ക് അമ്മയും അണ്ണനും ആണ് ഉള്ളത് എന്ന് റെനീഷ പറയുന്നു.”ഞാൻ ജനിക്കുന്നതിന് മുൻപ് വളരെ നല്ല രീതിയിൽ ആയിരുന്നു കുടുംബം. എന്നാൽ ഞാൻ ജനിച്ചതോടെ ബിസിനസ് പൊളിഞ്ഞു.

സാമ്പത്തികമായി തകർന്നു. ആ സമയത്ത് എനിക്ക് വിവരമില്ലായിരുന്നു. ഒത്തിരി അപമാനവും പരിഹാസവും കസിൻസിൽ നിന്നുമൊക്കെ നേരിട്ടിട്ടുണ്ട്. കാശുണ്ടാക്കാൻ വേണ്ടി അച്ഛൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടായിരുന്നു. കാശൊക്കെ നമുക്ക് ഉണ്ടാക്കാം. അവർക്ക് ആയുസ്സ് നീട്ടി കിട്ടണം. അച്ഛനും അമ്മയ്ക്കും പ്രായമായി വരികയാണ്. ബിസിനസ് അറിയില്ലെങ്കിൽ ആരും അതിന് ഇറങ്ങരുത് എന്നാണ് എനിക്ക് പറയാനുള്ളത്.”- റെനീഷ പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

Articles You May Like

x