ഞാൻ അന്യ ദൈവങ്ങളെ ആരാധിച്ചത് കൊണ്ടാണത്രേ പപ്പ മരിച്ചത്, ഇത്രയും ക്രൂരരായ മനുഷ്യരാണോ മലയാളികൾ, മരിച്ചുപോയ ഒരാളെ പറ്റി ഇങ്ങനെയൊക്കെയാണോ പറയേണ്ടത്, പൊട്ടിത്തെറിച്ച് റിമി ടോമി

മീശമാധവൻ എന്ന ചിത്രത്തിലെ ഗാനമാലപിച്ചുകൊണ്ട് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് റിമി ടോമി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് തൻറെ ഗാനാലാപന ശൈലി കൊണ്ട് റിമി ധാരാളം ആരാധകരെ നേടിയെടുത്തത്. സ്റ്റേജ് പരിപാടികളിലൂടെ സജീവമായ താരം മലയാളം, തമിഴ് ഭാഷകൾ അടക്കം നിരവധി ഗാനങ്ങൾക്കാണ് ശബ്ദം നൽകിയിരിക്കുന്നത്. നിലവിൽ റിയാലിറ്റി ഷോ വിധികർത്താവായി തിളങ്ങുകയാണ് പേളി മാണി. ഏഷ്യാനെറ്റ് അവതരിപ്പിച്ചു വരുന്ന കിടിലം എന്ന പരിപാടിയിലെ ജഡ്ജായി തിളങ്ങുന്ന റിമി കഴിഞ്ഞദിവസം തന്റെ അച്ഛനെപ്പറ്റി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ ഇരുന്ന തൻറെ പിതാവ് പെട്ടെന്നൊരു ദിവസമാണ് ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങിയത് എന്നായിരുന്നു റിമി പറഞ്ഞത്

തന്റെ പരാജയങ്ങളിലും വിഷമതകളിലും ഒക്കെ ഒപ്പം നിന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്നും അതുകൊണ്ടുതന്നെ പെട്ടെന്നൊരു ഫോൺകോളിലൂടെ പപ്പ ഇനി ഇല്ല എന്ന് കേട്ടപ്പോൾ താൻ ബോധരഹിതയായി വീഴുകയായിരുന്നു എന്നുമാണ് റിമി പറഞ്ഞത്. ഇടപ്പള്ളി പള്ളിയിൽ കുർബാന കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മമ്മി വിളിച്ച് പപ്പ ആശുപത്രിയിലാണെന്ന വിവരം അറിയിച്ചത്. പെട്ടെന്ന് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. കാരണം അദ്ദേഹത്തിന് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലായിരുന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം മമ്മി വീണ്ടും വിളിച്ച് ഹി ഈസ് നോ മോർ എന്ന് പറയുകയായിരുന്നു. അത് കേട്ടപ്പോൾ തന്നെ ഞാൻ ബോധരഹിതയായി താഴെ വീണു. എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്ത അവസ്ഥയായിരുന്നു എന്നാണ് റിമി തൻറെ പിതാവിൻറെ വിയോഗത്തെപ്പറ്റി പറഞ്ഞത്

ഇത് സോഷ്യൽ മീഡിയയിൽ അടക്കം വലിയതോതിലുള്ള ശ്രദ്ധ നേടിയെടുക്കുക ഉണ്ടായി. സാധാരണ എപ്പോഴും ചിരിച്ചു മാത്രം കാണുന്ന താരത്തെ നിറകണ്ണുകളോടെ കണ്ടത് പ്രേക്ഷകർക്ക് അത് വലിയ ഒരു വിഷമത തന്നെയാണ് ഉളവാക്കിയത്. എന്നാൽ പിതാവിന്റെ മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതിന് പിന്നാലെ റിമിക്ക് നേരിടേണ്ടി വന്നത് വലിയതോതിലുള്ള സൈബർ ആക്രമണമാണ്. തന്റെ പിതാവ് മരിച്ചത് താൻ അന്യ ദൈവങ്ങളെ ആരാധിച്ചതു കൊണ്ടാണെന്നാണ് ചിലർ കമൻറ് ആയി പറയുന്നത്. ഇത്രയും ക്രൂരമായി ചിന്തിക്കുന്ന മനുഷ്യരാണോ നമുക്ക് ചുറ്റുമുള്ളതെന്നും റിമി ടോമി പ്രതികരിക്കുന്നുണ്ട്.

Articles You May Like

x