വധു ഡോക്ടറാണ്, മാത്തുക്കുട്ടി ഇനി എലിസബത്തിന് സ്വന്തം

പ്രേക്ഷകർക്ക് പ്രിയങ്കരനാണ് അവതാരകനും സംവിധായകനുമായ മാത്തുക്കുട്ടി. ആർ ജെ യിൽ നിന്ന് വി ജെയിലേക്ക് മാറിയപ്പോൾ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. അവതരണത്തിന് പുറമേ അഭിനയവും സംവിധാനവും എല്ലാം തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം താരം തെളിയിച്ചു കഴിഞ്ഞിരുന്നു. മാത്തുക്കുട്ടിയുടെ വിവാഹത്തെപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുമ്പോൾ താരം വിവാഹിതനായ വാർത്തകളും ആളുകൾ ഏറ്റെടുക്കുന്നുണ്ട്. ഞങ്ങൾ ചെയ്തു എന്ന ക്യാപ്ഷനോടെ മാത്തുക്കുട്ടി വിവാഹനിശ്ചയത്തിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. ഡോക്ടർ എലിസബത്ത് ഷാജിയാണ് ജീവിതസഖിയായി വരുന്നതെന്നായിരുന്നു താരം മുൻപ് പറഞ്ഞത്. ചിരിച്ച മുഖത്തോടെ ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന ഇരുവരും ആളുകളുടെ കൈയ്യടി നേടിയെടുക്കുന്നുണ്ട്

മാത്തുക്കുട്ടിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ അശ്വതി ശ്രീകാന്ത് മാത്തുവിനും എലിസബത്തിനും ആശംസകൾ അറിയിച്ച രംഗത്തെത്തിയിട്ടുണ്ട്. എന്നും സന്തോഷത്തോടെ ഇരുവരും ഒന്നിച്ച് ജീവിക്കട്ടെ എന്നായിരുന്നു കുറിപ്പ്. തുടക്കം മുതലുള്ള വിവാഹത്തിൻറെ എല്ലാ വിശേഷങ്ങളും പങ്കിട്ട് രാജ് കലേഷും സജീവമാണ് സോഷ്യൽ മീഡിയയിൽ. മാത്തൂന്റെ കാര്യത്തിൽ ഒരു തീരുമാനമായെന്ന ക്യാപ്ഷനോട് ആണ് രാജ് കലേഷ് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുന്നത്. മാത്തുക്കുട്ടി ഒടുവിൽ ആ തീരുമാനമെടുത്തിരിക്കുകയാണ്. കല്യാണമാണ്. അലമ്പനായ മാത്തുക്കുട്ടിയെ കല്യാണം കഴിക്കാൻ സമ്മതമാണോ എന്ന് ചോദിച്ചപ്പോൾ അതേ എന്നായിരുന്നു എലിസബത്ത് മറുപടി നൽകിയത്. ഹൽദി കുട്ടി എന്ന ക്യാപ്ഷനോടെ രാജ് കലേഷ് വീഡിയോ പങ്കുവെച്ചിരുന്നു. സുഹൃത്ത് ലോകാവുന്നതിന്റെ സന്തോഷം ആ മുഖത്ത് കാണാനുണ്ടല്ലോ എന്നാണ് ആരാധകർ കമൻറ് ആയി കുറിച്ചത്

ഡോക്ടർ എലിസബത്ത് ഷാജി മഠത്തിൽ എന്നാണ് മാത്തുക്കുട്ടി വിവാഹം ചെയ്ത പെൺകുട്ടിയുടെ പേര്. കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇവരുടെ വിവാഹനിശ്ചയത്തിന്റെയും ചടങ്ങുകളുടെയും ഒക്കെ ചിത്രം ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹനിശ്ചയം കഴിഞ്ഞ് അധിക ദിവസം ആകും മുൻപ് വിവാഹവും നടക്കുകയായിരുന്നു. മാത്തുവിനും എലിസബത്തിനും ആശംസകളും ആയി നിരവധിപേർ ചിത്രങ്ങൾക്ക് താഴെ കമൻറ് മായി എത്തുന്നുണ്ട്. വളരെ ആഘോഷപൂർവ്വം സുഹൃത്തുക്കളെയും ബന്ധുക്കളെയും മറ്റുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു മാത്തുക്കുട്ടിയുടേതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. റെഡ് എഫ് എം ആർ ജെ എന്ന നിലയിലാണ് മാത്തുക്കുട്ടിയെ ആളുകൾ അടുത്തറിഞ്ഞത്. ക്രിസ്തീയ മതാചാരപ്രകാരം പള്ളിയിൽ വച്ചാണ് താരത്തിന്റെ വിവാഹം നടന്നത്.

Articles You May Like

x