പ്രത്യേകിച്ച് അസുഖം ഒന്നും ഉണ്ടായിരുന്നില്ല, മരണത്തിൻറെ 2 മണിക്കൂർ മുൻപ് വരെ ആൾ ഹാപ്പിയായിരുന്നു, സാഗറും കൂടെയുണ്ടായിരുന്നു, പിന്നെയാണ് സംഭവം അതാണെന്ന് മനസ്സിലായത്, സാഗർ സൂര്യയുടെ അമ്മക്ക് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി അച്ഛൻ സുരേന്ദ്രൻ

ബിഗ് ബോസ് സീസൺ അഞ്ചിലെ മികച്ച മത്സരാർത്ഥിയാണ് സാഗർ സൂര്യ. നിരവധി ആരാധകരെയാണ് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് താരം നേടിയെടുത്തത്. വളരെ മികച്ച രീതിയിൽ ആണ് താരം ഓരോ ഗെയിമുകളും കളിക്കുന്നത് എന്നത് തന്നെയാണ് നിരവധി ആരാധകരെ താരത്തിന് ലഭിക്കുവാൻ കാരണം. ഗെയിം കളിക്കുന്നതിന് കൂടെ ബിഗ് ബോസ് വീട്ടിൽ തന്റെ അഭിപ്രായം പറയുവാൻ യാതൊരുവിധ മടിയും ഇല്ലാത്ത താരം കൂടിയാണ് സാഗർ. ഇപ്പോൾ ഇതാ സാഗർ സൂര്യയുടെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അച്ഛൻ സുരേന്ദ്രൻ. ഒരു അഭിമുഖത്തിനിടയിലാണ് ഇക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്.”സ്വപ്നം പോലെയാണ് ബിഗ് ബോസിലേക്കുള്ള അവസരം കിട്ടിയത്. സന്തോഷം ഉണ്ടെങ്കിലും ഉള്ളിൽ വേദനയുണ്ട്. അവൻറെ അമ്മയായിരുന്നു ബിഗ് ബോസിന്റെ സീസൺ ഒന്ന് മുതൽ കണ്ടിരുന്നത്. അവൾ രാത്രി മറ്റൊന്നും കാണാൻ സമ്മതിക്കുമായിരുന്നില്ല. വളരെ ആയിരുന്നു. ആ ബിഗ് ബോസിൽ എൻറെ മകന് അവസരം കിട്ടിയപ്പോൾ അത് കാണാൻ അവൾ ഇല്ല എന്നത് വേദനയാണ്.

ബിഗ് ബോസിൽ അവനുള്ളത് സന്തോഷമാണ്. എന്നാൽ അവൾ ഇല്ല എന്നത് ഉൾക്കൊള്ളാൻ ആകുന്നില്ല. അവൾക്ക് അത് കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയി. അത് അവനും വലിയ വിഷമമാണ്. അവളായിരുന്നു അവനോട് ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നത്. തട്ടീം മുട്ടീം കാണുമ്പോൾ അങ്ങനെ ചെയ്തത് ശരിയായില്ല എന്നൊക്കെ പറഞ്ഞു കൊടുക്കും. അവനെ എന്നെക്കാൾ കൂടുതൽ പിന്തുണച്ചത് അവൾ ആയിരുന്നു. പ്രത്യേകിച്ച് അസുഖം ഒന്നും ഉണ്ടായിരുന്നില്ല. കണ്ടാൽ കുഴപ്പമൊന്നും തോന്നില്ല. വാദ സംബന്ധമായ രോഗത്തിന് മരുന്ന് കഴിച്ചിരുന്നു. ഡോക്ടർമാരെ കാണിക്കുന്നുണ്ടായിരുന്നു. എല്ലാ ചെക്കപ്പും ചെയ്തതാണ് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പിന്നെയാണ് അത് അയോട്ട അർത്തറൈറ്റിസ് എന്ന രോഗമാണെന്ന് മനസ്സിലാക്കുന്നത്.

അത് കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടാണ്. അതിന് യാതൊരുവിധ ലക്ഷണവും കാണിക്കില്ല. കുറച്ച് നാളായി ഉണ്ടായിരുന്നു. റൊട്ടറ്റഡ് ആയിട്ട് വേദന വരികയായിരുന്നു. മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. മരണത്തിൻറെ 2 മണിക്കൂർ മുമ്പ് വരെ വളരെ ഹാപ്പിയായിരുന്നു. സാഗറും കൂടെയുണ്ടായിരുന്നു. ചിരിച്ച് സംസാരിക്കുകയായിരുന്നു. പിറ്റേദിവസം ആശുപത്രിയിലേക്ക് പോകുവാൻ വണ്ടി ശരിയാക്കിയിരുന്നു. പെട്ടെന്നാണ് എന്തോ വയ്യായ്മ തോന്നിയത്. ഐസിയുവിൽ ആയി. സ്ട്രക്ചറിൽ കയറി കിടന്നത് ആള് തന്നെയാണ്. വയറിന് വേദനയുണ്ടെന്ന് പറഞ്ഞ് സംസാരിച്ചുകൊണ്ടാണ് പോയത്. ഡോക്ടറോട് പറഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞിരുന്നു. 10-15 മിനിറ്റ് പരമാവധി ഉണ്ടായിരുന്നുള്ളൂ. മരണം സംഭവിച്ചു. ഡോക്ടർ ഓടിപ്പോകുന്നത് കണ്ടു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായി. ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു. പോകണ്ട എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് നിന്നതാണ്. എല്ലാ ചെക്കപ്പും മരണത്തിൻറെ അന്നും നടത്തിയതാണ്.”- അദ്ധേഹം പറഞ്ഞു.

Articles You May Like

x