ബിഗ് ബോസ് വീട്ടിൽ ആന മണ്ടത്തരം പറഞ്ഞ് മോഹൻലാൽ! ആണിനെയും പെണ്ണിനേയും കുറിച്ച് ലാലേട്ടൻ പറയുന്നത് കേട്ടോ? എന്തിനാ ലാലേട്ടാ അറിയാത്ത കാര്യങ്ങൾ വെറുതെ പറയാൻ പോകുന്നതെന്ന് പ്രേക്ഷകർ

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മോഹൻലാൽ. മലയാളികൾക്ക് ഓർത്തിരിക്കുവാൻ ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ താരം സമ്മാനിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അഭിനയത്തിന് പുറമേ മികച്ച ഒരു അവതാരകൻ കൂടിയാണ് മോഹൻലാൽ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകനാണ് മോഹൻലാൽ.

എല്ലാ ശനിയും ഞായറും ആണ് താരം ബിഗ് ബോസ് ഷോയിൽ എത്താറുള്ളത്. അഭിനയത്തിലൂടെ മാത്രമല്ല അവതരണത്തിലൂടെയും നിരവധി ആരാധകരെയാണ് താരം നേടിയെടുത്തിട്ടുള്ളത്. അഭിനയത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാൽ അവതരണത്തിലൂടെ ഇന്ത്യയിൽ ഏറ്റവും മികച്ച അവതാരകരിൽ ഒരാളുമായി. ഒട്ടനവധി നിരവധി ആരാധകരാണ് ബിഗ് ബോസ് ഷോയ്ക്ക് ഉള്ളത്. നിരവധി ആരാധകർ ഉള്ളതുപോലെ തന്നെ നിരവധി ഹേറ്റേഴ്സും ഈ ഷോയ്ക്ക് ഉണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ഞായറാഴ്ച മോഹൻലാൽ ബിഗ്ബോസിൽ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിലെ മത്സരാർത്ഥികളായ ലച്ചു,ജുനൈസ്,സാഗർ എന്നിവർ തമ്മിൽ ചെറിയ വാക്കു തർക്കം ഉണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിക്കുന്നതിനിടയിലാണ് മോഹൻലാൽ ഒരു കാര്യം പറഞ്ഞത്.

“ശരിക്കും ആണ് പെണ്ണ് എന്നത് രണ്ട് സ്പീഷിസ് ആണ്. രണ്ട് ആനിമൽസ് തന്നെയാണ്. രണ്ട് സ്വഭാവമാണ്. അത് അങ്ങോട്ടും ഇങ്ങോട്ടും സിങ്ക് ആവാത്തതിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടാണ് പലർക്കും പലപ്പോഴും പല ആക്ഷനുകളും ടോണും ഇഷ്ടം ആവാത്തത്. അത് അഡ്ജസ്റ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല.”-ഇതായിരുന്നു മോഹൻലാൽ പറഞ്ഞത്. എന്നാൽ ഇത് വലിയ മണ്ടത്തരം ആണെന്നും ആണും പെണ്ണും രണ്ട് പ്രത്യേക ജീവ വർഗ്ഗം അല്ല എന്നും രണ്ടുപേരും ഹോമോസാപ്പിയൻസ് ആണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. മോഹൻലാൽ പോലെയുള്ള ഒരു വ്യക്തിയിൽ നിന്നും ഇത്തരം വലിയ ഒരു മണ്ടത്തരം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നും പ്രേക്ഷകർ പറഞ്ഞു. അതേസമയം മോഹൻലാലിനെ അനുകൂലിച്ചും പ്രേക്ഷകർ രംഗത്തെത്തുന്നുണ്ട്. അദ്ദേഹം ഇത് ജനറൽ ആയിട്ട് പറഞ്ഞതാണെന്നും അല്ലാതെ സയൻ്റഫിക് ആയിട്ട് പറഞ്ഞതല്ല എന്നും ആണ് മോഹൻലാലിനെ അനുകൂലിക്കുന്നവർ പറയുന്നത്.

Articles You May Like

x