അങ്ങനെ എഴുതാത്ത പരീക്ഷ പാസായി ഹെലൻ ഓഫ് സ്പാർട്ട, പി യു സി കോമേഴ്സ് പരീക്ഷ താരം പാസായത് 98% മാർകോടെ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഹെലൻ ഓഫ് സ്പാർട്ട. എല്ലാ കാര്യങ്ങളിലും തുറന്നു നിലപാട് രേഖപ്പെടുത്തുന്ന താരത്തിന്റെ മിക്ക വീഡിയോകളും നിമിഷനേരം കൊണ്ടാണ് മില്യൻ വ്യൂവേഴ്സിനെ പോലും നേടുന്നത്. വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന താരം പലപ്പോഴും തന്റെ രൂപത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും ആണ് ആളുകളുടെ വിമർശനം ഏറ്റുവാങ്ങുന്നത്. അതിനെതിരെയും തന്നെ കുറ്റം പറയുകയും പരിഹസിക്കുകയും ചെയ്യുന്നവർക്കും വീഡിയോകൾക്ക് താഴെ മോശം കമന്റുമായി എത്തുന്നവർക്കും അതേ നാണയത്തിൽ തന്നെയുള്ള മറുപടി നൽകുവാൻ എപ്പോഴും താരം ശ്രമിക്കാറുണ്ട്. വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ ഒരു ഭാഗത്തുണ്ടെങ്കിലും താരത്തെ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും കുറവല്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ് പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് താഴെ പ്രശംസിച്ചു കൊണ്ടും കൈയ്യടിച്ചു കൊണ്ടുമുള്ള കമന്റുകളും ഉയരുന്നത്.

യഥാർത്ഥ പേര് ധന്യാ എസ് രാജേഷ് എന്നാണെങ്കിൽ പോലും താരം അറിയപ്പെടുന്നത് ഹെലൻ ഓഫ് സ്പർട്ട എന്ന പേരിലാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 10 ലക്ഷം ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്.ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായി മാറിയ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. കർണാടകയിലെ ഒരു പാരലൽ കോളേജ് പ്രസിദ്ധീകരിച്ച പരീക്ഷാ വിജയികളുടെ ലിസ്റ്റിൽ തന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റിയാണ് ധന്യയ്ക്ക് പറയുവാനുള്ളത്. കർണാടകയിലെ ചിക്കബഡരകല്ലു എന്ന സ്ഥലത്തുള്ള ബിഫോർ ട്യൂട്ടോറിയൽ എന്ന കോളേജിനെതിരെയാണ് താരം പ്രതികരിച്ച രംഗത്തെത്തിയിരിക്കുന്നത്.

പി യു സി കോമേഴ്സ് കോഴ്സ് 98% മാര്‍ടെ പാസായ ചന്ദന എന്ന വിദ്യാർത്ഥിനിയുടെ ചിത്രമായാണ് അവർ താരത്തിൻറെ ചിത്രം പതിപ്പിച്ചിരിക്കുന്നത്. കോഴ്സ് പാസായവരുടെ ചിത്രം ഉൾപ്പെടുത്തി കോളേജ് തന്നെ സ്ഥാപിച്ച ഫ്ലെക്സിലാണ് ഇത്തരത്തിൽ ഒരു അബദ്ധം കടന്നുകൂടിയിരിക്കുന്നത്.ധന്യ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറംലോകത്തെ അറിയിച്ചത്. ഞാൻ പോലും അറിയാതെ പി യു സി കോമേഴ്സിന് 98% മാര്‍ഗോട് പാസായി ഇരിക്കുകയാണ്. അതിൻറെ പേരിൽ വലിയ പോസ്റ്ററും ഫ്ലക്സും ഒക്കെ അടിച്ചു വന്നിട്ടുണ്ട്. ഇനിമുതൽ എൻറെ പേര് ധന്യ എന്നല്ല. എൻറെ പേരും മാറി ചന്ദന എന്ന് ഞാൻ അറിയപ്പെടും. 600 587 ഓ 588 മാർക് വാങ്ങി ആണ് പാസ് ആയിരിക്കുന്നത്. എല്ലാവർക്കും ട്രീറ്റ് ഉണ്ടായിരിക്കുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

Articles You May Like

x