സ്ത്രീപുരുഷബന്ധം ഒക്കെ വൾഗറാണെന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്നം, പ്രകൃതിയുടെ ഒരു നിയമമാണത്, അതിനെ പോസിറ്റീവായി കാണുക, കുഞ്ഞുങ്ങൾക്ക് ഈ അറിവുകൾ വീട്ടിൽ വച്ച് തന്നെ പകർന്നു കൊടുക്കുക; പത്മകുമാറിന്റെ വാക്ക് ചർച്ചയാകുന്നു

മോട്ടിവേഷണൽ വീഡിയോകളുമായി എന്നും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന താരമാണ് എംപി പത്മകുമാർ. സ്വന്തം അനുഭവത്തിലെ കാര്യങ്ങളും കുടുംബ വിശേഷങ്ങളും ഒക്കെയാണ് ഇദ്ദേഹം അധികവും വീഡിയോയായി പങ്കുവയ്ക്കുന്നത്. അതിനൊക്കെ ആരാധകരും ഏറെയാണ്. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. താൻ ഇത്തരത്തിൽ ഒരു വീഡിയോ എടുക്കുവാൻ കാരണം തൻറെ മകൾ ആണെന്നാണ് താരം പറയുന്നത്. എൻറെ മകൾ പറഞ്ഞു എന്ന് ക്യാപ്ഷനോട് ആണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ചെയ്യാനുള്ള കാരണം അഭിരാമിയാണ്. കുഞ്ഞായിരുന്ന സമയത്ത് അച്ഛനോടും ചേട്ടനോടും ഇടപഴകിയത് പോലെ മുതിർന്നപ്പോൾ പറ്റുന്നില്ല എന്ന് കുറച്ചു കൂട്ടുകാർ അവളോട് പറഞ്ഞിരുന്നു. പ്രായപൂർത്തിയായി കഴിഞ്ഞാൽ വീട്ടിലെ മുതിർന്നവരോട് ഒരുപാട് നിയന്ത്രണങ്ങൾ വെക്കുന്നുണ്ടെന്ന്.

നീ വലുതായി, നേരത്തെ ഇടപെട്ടിരുന്നതുപോലെ എല്ലാവരോടും ഇടപെടരുതെന്നാണ് അവരൊക്കെ പറയുന്നത്. ഇതൊക്കെ കേട്ടപ്പോൾ ഞാൻ വല്ലാതെയായി. എൻറെ വീട്ടിൽ എന്നാൽ അങ്ങനെയൊന്നുമല്ല. കുഞ്ഞായിരുന്നപ്പോൾ എങ്ങനെയായിരുന്നു അതുപോലെതന്നെയാണ് ഞാൻ ഇപ്പോഴും. അച്ഛനോടും ചേട്ടനോട് ഒക്കെ കുഞ്ഞായിരുന്ന സമയത്ത് അച്ഛൻറെ പുറത്ത് ചിത്രം വരയ്ക്കാറുണ്ട് എന്ന അഭിരാമി പറയുന്നു. ഞാൻ എഴുതുകയാണെങ്കിൽ അവൾ വന്നു വരയ്ക്കും. ഷർട്ട് ഇട്ടിട്ടില്ലെങ്കിൽ പുറത്തൊക്കെ വരയ്ക്കും. അവളുടെ ചേട്ടന്റെ പുറത്തും വരയ്ക്കും. ഞങ്ങളിലൂടെയാണ് അവൾ പഠിച്ചത്. വലുതാകുമ്പോൾ നല്ലൊരു സിനിമറ്റോ ഗ്രാഫർ ആവണമെന്നാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം.

ഞാനും അഭിരാമിയും ഇംഗ്ലീഷ് സിനിമ ഒന്നിച്ചിരുന്ന് കണ്ടിരുന്നു. ചില രംഗങ്ങൾ വന്നപ്പോൾ അഭിരാമി വല്ലാതെ ആകുന്നത് ഞാൻ ശ്രദ്ധിച്ചു. സ്ത്രീ പുരുഷ ബന്ധം ഒക്കെ അവർ വ്യക്തമായി കാണിക്കുന്നു. ആ സീൻ കണ്ടതാണോ പ്രശ്നം എന്ന് ഞാൻ ചോദിച്ചിരുന്നു. ഞാൻ അവളെ എഴുന്നേറ്റ് പോകാൻ സമ്മതിച്ചില്ല. ഇത് വൾഗർ ആണെന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്നം ആരംഭിക്കുന്നത്. ഇതൊരു കലാസൃഷ്ടിയാണ് പ്രകൃതിയുടെ ഒരു നിയമമാണത്. അതിനെ പോസിറ്റീവായി കാണുക. കുഞ്ഞുങ്ങൾക്ക് ഇത്തരത്തിലുള്ള കാര്യങ്ങളിൽ അറിവ് കിട്ടേണ്ടത് വീട്ടിൽവച്ച് തന്നെയാണ്. അല്ലെങ്കിൽ അവർ അങ്ങനെയുള്ള കാര്യങ്ങൾ പുറമേ നിന്ന് അറിയാനായി ശ്രമിക്കും. അത് മോശമായ രീതിയിൽ പോയേക്കാനും സാധ്യതയുണ്ട് എന്നാണ് പത്മകുമാർ പറഞ്ഞത്.

Articles You May Like

x