വെളിച്ചമോ ചൂടോ മുഖത്തേക്ക് അടിക്കാൻ കഴിയാത്ത അവസ്ഥ; കണ്ണിൻറെ സോക്കറ്റ് ഒക്കെ നിറഞ്ഞ് കവിളിൽ എല്ലാം നീര് വെച്ച് നിലയിലായിരുന്നു അന്ന് ഞാൻ: മായാമൗഷ്മി

ഒരുകാലത്ത് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരെ കുടുകൂടാ ചിരിപ്പിച്ച പരിപാടിയായിരുന്നു പകിട പകിട പമ്പരം. ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളി ടെലിവിഷൻ പ്രേമികളുടെ മനസ്സിൽ ഇന്ന് മായാതെ നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മായ മൗഷ്മി എന്ന നടിയെ പിന്നീട് സോഷ്യൽ മീഡിയയിൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത തിരുവനന്തപുരം സ്വദേശിയായ മായ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്താണ് മുന്നോട്ട് പോയിട്ടുള്ളത്. സാധാരണഗതിയിൽ ഒരു താരം സിനിമ ഇൻഡസ്ട്രിയിൽ നിന്നോ മിനിസ്ക്രീൻ ഇൻഡസ്ട്രിയിൽ നിന്നോ വിട്ടു നിൽക്കുമ്പോൾ ആ താരത്തെപ്പറ്റിയുള്ള നിരവധി ഗോസിപ്പുകൾ സോഷ്യൽ മീഡിയയും ഉയർന്ന വരാറുണ്ട്. അതിന് ഒരു ഉദാഹരണമാണ് കനകയുടെ ജീവിതം. എന്നാൽ അത്തരത്തിൽ ഒരു ഗോസിപ്പിന് ഇടവരുത്താതെയാണ് മായ ജീവിതവുമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നത്

തൻറെ ജീവിതത്തിലെ ഏറ്റവും പുതിയ അതിഥിയുടെ കാര്യങ്ങൾക്ക് വേണ്ടി ഒരു ദിവസത്തിലെ മുഴുവൻ സമയം മതിയാകുന്നില്ല എന്നാണ് മായ പറയുന്നത്.. മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുന്ന തിരക്കിലാണ് താരം ഇപ്പോൾ. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ശ്രീകണ്ഠൻ നായർ അവതാരകനായ ഒരുകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ താൻ എന്തുകൊണ്ടാണ് കരിയറിൽ നിന്ന് വിട്ട് നിന്നതെന്ന് തുറന്നു പറഞ് രംഗത്തെത്തിയിരിക്കുകയാണ് മായ. കണ്ണിനു വന്ന ഒരു അണുബാധ കൊണ്ടാണ് തൻറെ കരിയർ തന്നെ മാറിപ്പോയതെന്ന് മായ പറയുന്നു. 2013ൽ കരിയറിന്റെ ഏറ്റവും ടോപ്പിൽ എത്തിനിൽക്കുന്ന സമയത്താണ് മായ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തത്.

അതിന് കാരണം തൻറെ കണ്ണുകൾക്ക് വന്ന അണുബാധയാണെന്ന് താരം തുറന്നു പറയുന്നു. ഇന്ന് കോവിഡ് വന്നാൽ തൊടാൻ പാടില്ല എന്നൊക്കെ അറിയാം. പക്ഷേ അന്ന് അണുബാധ വന്നാൽ പരസ്പരം തൊടരുത് എന്നൊന്നും അറിയില്ലായിരുന്നു. എനിക്ക് ആരുടെയോ കയ്യിൽ നിന്നാണ് അണുബാധ വന്നത്. അവർ നൽകിയ ബിസ്കറ്റ് കഴിച്ചിട്ട് അല്ലെങ്കിൽ അങ്ങനെ എന്തോ രീതിയിൽ അണുബാധ ഉണ്ടായി. ഇത് ഭയങ്കര രീതിയിലുള്ള വേദന സമ്മാനിച്ചു. കണ്ണിൽനിന്ന് പേസ്റ്റ് രൂപത്തിൽ പീളകൾ വരാൻ തുടങ്ങി. കണ്ണിൻറെ സോക്കറ്റ് മുഴുവൻ നിറയും. കവിളിൽ എല്ലാം നീര് വെച്ച് വല്ലാത്ത അവസ്ഥയിലായിരുന്നു. വെളിച്ചമോ ചൂട് ഒന്നും മുഖത്തേക്ക് അടിക്കാൻ കഴിയാത്ത അവസ്ഥ. ഒരു വർഷത്തോളം എടുത്താണ് പഴയ അവസ്ഥയിലേക്ക് ഞാൻ എത്തിയത്. അച്ഛൻറെ വിയോഗവും തൊട്ടു പിന്നാലെ മകളുടെ ജനനവും ഒക്കെയായി താൻ തിരക്കിലായിരുന്നു എന്നും മായ പറയുന്നു.

Articles You May Like

x