‘ദത്തായിരുന്നില്ല, അവന്‍ സ്വത്തായിരുന്നു ഞങ്ങളുടെ’ ; കുമരകത്തുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒന്നരവയസ്സുകാരനും മുത്തശ്ശിയും മരിച്ചു

തിനേഴു വര്‍ഷം മുന്‍പാണ് ജിജോയും മഞ്ജുവും വിവാഹിതരായത്. കുഞ്ഞുങ്ങള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞിനെ ദത്തെടുത്തത്. ആറ് മാസം പ്രായമായിരുന്നു ദത്തെടുക്കുമ്പോള്‍ കുഞ്ഞിന് ഉണ്ടായിരുന്നത്. കുഞ്ഞിന് ഇവാന്‍ എന്ന പേരും ഇട്ടു. അധികം നാള്‍ ആ കുഞ്ഞിനെ കളിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. കുമരകത്ത് അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന കരിക്കാട്ടൂര്‍ തൂങ്കുഴിയില്‍ ഇവാന്റെ മരണം തീരാ ദുഖം തന്നെയാണ് ഈ അമ്മയ്ക്കും അച്ഛനും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഇവാന്റെ മാതാവ് മഞ്ജുവിന്റെ അമ്മ, ചങ്ങനാശേരി നാലുകോടി കാഞ്ഞിരത്തുംമൂട്ടില്‍ പരേതനായ കെ.ടി. സെബാസ്റ്റ്യന്റെ ഭാര്യ മോളിക്കുട്ടി സെബാസ്റ്റ്യനും ഇന്നലെ മരിച്ചു.

കുഞ്ഞിന്റെ ഓര്‍മകളിലാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. ഇവാന്‍ മഞ്ജുവിനൊപ്പം കോഴിക്കോടായിരുന്നു താമസം. കറിക്കാട്ടൂരില്‍ പുതിയ വീടിന്റെ നിര്‍മ്മാണമായിരുന്നു. അതുകൊണ്ട് ഇവാനെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നില്ല. വീടിന്റെ പണിയെല്ലാം കഴിഞ്ഞ് ഞായറാഴ്ച്ച താമസം തുടങ്ങിയപ്പോഴാണ് പുതിയ വീട് കാണിക്കാന്‍ ഇവാനെ കൊണ്ടുവന്നത്. വീടുതാമസമെല്ലാം വളരെ ലളിതമായായിരുന്നു നടത്തിയത്. കുഞ്ഞിന്റെ കളികള്‍ മാത്രം മതിയായിരുന്നു നാട്ടുക്കാര്‍ക്കും വീട്ടുകാര്‍ക്കും സന്തോഷഭരിതമാകാന്‍.

വീടുതാമസമെല്ലാം കഴിഞ്ഞ് അര്‍ത്തുങ്കലില്‍ പോയി മടങ്ങി വരുന്ന വഴിയാണ് അപകടം സംഭവിക്കുന്നത്. കുമരകത്ത് വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ജിജോയും മഞ്ജുവും മെഡിക്കല്‍ കോളേജ് ആശുപ്ത്രിയില്‍ ചികിഝയിലാണ്. ചീപ്പുങ്കല്‍ പാലം ഇറങ്ങി കുറെ ദൂരം മുന്നോട്ടു പോയ കാര്‍ പിന്നീട് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു. മഞ്ജു ഇവാനുമായി മുന്‍സീറ്റിലായിരുന്നു. ഈ ഭാഗമാണ് മരത്തില്‍ ഇടിച്ചത്.

 

Articles You May Like

x