ഗോമൂത്രം കുടിച്ചിട്ടുണ്ട് , ചാണകം മുഖത്ത് തേച്ചിട്ടുണ്ട് , തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി നിത്യദാസ്

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് നിത്യ ദാസ്. നിരവധി ആരാധകരെ ആയിരുന്നു ഈ ഒരൊറ്റ ചിത്രം കൊണ്ട് നിത്യ സ്വന്തമാക്കിയിരുന്നത്. വസന്തി എന്ന കഥാപാത്രമായി എത്തിയ നിത്യ പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ആദ്യചിത്രം തന്നെ ബ്ലോക്ക് ബസ്റ്റർ ആയതോടെ നിരവധി അവസരങ്ങളും താരത്തിന് ലഭിച്ചു. തമിഴിലും തെലുങ്കിലും ഒക്കെ സാന്നിധ്യം അറിയിച്ചുവെങ്കിലും വിവാഹശേഷം കുടുംബിനിയായി മാറുകയായിരുന്നു നിത്യ. വിവാഹശേഷം ചില ടെലിവിഷൻ പരിപാടികളിൽ മാത്രമായിരുന്നു നിത്യയെ കാണാൻ സാധിച്ചിരുന്നത്. പഞ്ചാബിയായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭർത്താവ്. ഇരുവരും തമ്മിലുള്ള പ്രണയ വിവാഹമായിരുന്നു. ഇന്ത്യൻ എയർലൈൻസ് ക്യാബിൻ ക്രൂ ആയിരുന്നു അരവിന്ദ്. കോഴിക്കോട് നിന്നും ചെന്നൈയിലേക്കുള്ള വിമാന യാത്രയ്ക്കിടയിലാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.


ഇവർക്ക് രണ്ടു മക്കളും ഉണ്ട്. മൂത്തമകൾ നൈനയ്ക്കും നിത്യയ്ക്കൊപ്പം ഉള്ള ഇൻസ്റ്റാഗ്രാം വീഡിയോകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. 15 വർഷങ്ങൾക്ക് ശേഷം വീണ്ടും നിത്യ സിനിമയിലേക്ക് തിരികെ വരുകയും ചെയ്തു. അനിൽ കുമ്പഴ സംവിധാനം ചെയ്ത സൈക്കോ ഹൊറർ ത്രില്ലർ ചിത്രമായ പള്ളിമണിയിൽ നായികയായി എത്തിയത് നിത്യയാണ്. ശ്വേതാ മേനോൻ കൈലാസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു തമിഴ് സീരിയലിലൂടെയും താരം തിരിച്ചുവരവ് നടത്തിയിരുന്നു. അതോടൊപ്പം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിലും നിത്യ എത്തിയിരുന്നു. ഇപ്പോൾ നിത്യയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. വിവാഹശേഷം ജമ്മുവിലെ ഭർത്താവിന്റെ വീട്ടിലേക്ക് പോയതിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്. സ്വാസിക അവതാരികയായ റെഡ് കാർപെറ്റിൽ എത്തിയപ്പോഴായിരുന്നു താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നത്.

ഭർത്താവിനെ വീട്ടിൽ ഒരു ചടങ്ങിനിടയിൽ ഗോമൂത്രം കുടിക്കേണ്ടി വന്നതിനെ കുറിച്ചാണ് താരം പറഞ്ഞത്. വിവാഹം കഴിഞ്ഞ് നേരെ പോയത് കാശ്മീരിലേക്കാണ് അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി താൻ പൊരുത്തപ്പെടാൻ തന്നെ കുറെ സമയമെടുത്തു. അവരുടെ ഭക്ഷണരീതികൾ തനിക്ക് പറ്റുന്നതായിരുന്നില്ല. പിന്നീട് താൻ അവർക്ക് കേരള രീതിയിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി നൽകി. അത് അവരെ കഴിക്കാൻ ശീലിപ്പിക്കുകയാണ് ചെയ്തത്.  സംസ്കാരത്തിലും ഒക്കെ അവർക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ താൻ സമയമെടുത്താണ് പഠിച്ചെടുത്തത്. വീട്ടിൽ മക്കളുമായി മലയാളത്തിലാണ് സംസാരിക്കാറുള്ളത്.. ഭർത്താവുമായി ഹിന്ദിയിലും ഇംഗ്ലീഷിൽ ഒക്കെ സംസാരിക്കും. ഭർത്താവിന് മലയാളം പറഞ്ഞാൽ മനസ്സിലാകും. അത് പഠിപ്പിക്കേണ്ടിയിരുന്നില്ല എന്നൊക്കെ ഇപ്പോൾ തോന്നാറുണ്ട്.

ഭർത്താവിന്റെ വീട്ടിലുണ്ടായ ചടങ്ങിൽ ഗോമൂത്രമറിയാതെ കുടിക്കേണ്ടി വന്നു. അനിയന്റെ കല്യാണത്തിന് ഒരു സംഭവം ഉണ്ടായി. ചടങ്ങുകൾക്കിടയിൽ തീർത്ഥം പോലെ എന്തോ ഒന്ന് കയ്യിൽ തന്നു. തീർത്ഥമാണെന്ന് കരുതി ഞാൻ കുറച്ചു കുടിച്ചു. ബാക്കി തലയിലൂടെ ഉഴിഞ്ഞു. അപ്പോഴാണ് മകൾ പറയുന്നത് ഉപ്പ് ഉണ്ടെന്ന്. ഞാൻ പറഞ്ഞു നിനക്ക് തോന്നുവാണെന്ന്. പിന്നീട് അവർ പച്ചനിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്. ഞങ്ങളും തേച്ചു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും പിന്നീട് തന്നത് ചാണകവും ആണെന്ന്. ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല.. എന്തെങ്കിലും അവർ ചേർത്തിട്ടുണ്ടായിരിക്കും. അതിനുശേഷം ഇത്തരം ചടങ്ങുകളിൽ നിന്ന് എല്ലാം ഞാൻ മാറി നിൽക്കുമെന്നും നിത്യ പറയുന്നു.

Articles You May Like

x