“കള്ളനോടൊപ്പം അടിവസ്ത്രത്തിൽ ലോക്കപ്പിന് ഉള്ളിലിട്ട് മർദിച്ചു, അത്രത്തോളം മോശമായി പെരുമാറി,” ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് : നടൻ ബിജു പപ്പൻ

മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടന്മാരിൽ ഒരാളാണ് ബിജു പപ്പൻ. വില്ലൻ കഥാപാത്രങ്ങളിലൂടെയും, പോലീസ് വേഷങ്ങളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് അദ്ദേഹം. മലയാള സിനിമയിലെ തന്നെ ഒട്ടു മിക്ക താരങ്ങളുടെയും കൂടെ നായക- പ്രതിനായക വേഷങ്ങൾ കൈകാര്യം ചെയ്യാൻ ബിജുവിന് സാധിച്ചുണ്ട്. തിരുവനന്തപുരം മുന്‍ മേയര്‍ എം.പി പത്മനാഭൻ്റെ മകൻ കൂടിയാണ് ബിജു പപ്പന്‍. ഇപ്പോഴിതാ തൻ്റെ അച്ഛനോടുള്ള രാഷ്ട്രീയ പക പോക്കലിൻ്റെ പേരിൽ പോലീസ് അദ്ദേഹത്തെ പിടിച്ചു കൊണ്ട് പോവുകയും, മാനസികമായും , ശാരീരകമായും ഉപദ്രവിച്ചതിൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ.

ബിജു പപ്പൻ്റെ വാക്കുകൾ …

അച്ഛൻ സിപിഎമ്മില്‍ നിന്ന്  മാറി നിന്ന സാഹചര്യത്തിൽ സാഹചര്യത്തിൽ ഒരുപാട് പ്രശ്നങ്ങളാണ് തങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നതെന്നും, തന്നെയും, ചേട്ടനെയും അനിയനെയും ഉൾപ്പടെ പോലീസ് പിടിച്ചു കൊണ്ട് പോയെന്നും, കണ്ണമ്മൂല ജംഗ്ഷനില്‍ വെച്ചാണ് ഈ സംഭവം നടക്കുന്നതെന്നും, നേരേ പിടിച്ചു കൊണ്ടുപോയി സ്‌റ്റേഷനിൽ ഒരു കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പില്‍ ഇരുത്തിയെന്നും, കള്ളൻ്റെ ധാരണ ഞാന്‍ എന്തോ മോഷ്ടിച്ചിട്ട് കൊണ്ട് വന്നതാണന്നായിരുന്നു. ആ പോലീസ് ഓഫീസര്‍ അന്ന് വളരെ മോശമായ രീതിയിലായിരുന്നു തങ്ങളോട് പെരുമാറിയിരുന്നതെന്നും, ഇനി തങ്ങളുടെ പിതാവ് രാഷ്ട്രീയത്തില്‍ ഒന്നും ആകില്ലെന്ന് പറഞ്ഞാണ് അദ്ദേഹം അന്ന് ഉപദ്രവിച്ചതെന്നും ബിജു പപ്പൻ കൂട്ടിച്ചേർത്തു.

എന്നാല്‍ അദ്ദേഹം ഈ കാര്യം പറഞ്ഞ്, തന്നെ ഉപദ്രവിച്ച സംഭവമെല്ലാം കഴിഞ്ഞ് മൂന്നാമത്തെ മാസം അച്ഛന്‍ വീണ്ടും മേയറായെന്നും, പിന്നീട് ഒരിക്കൽ ഇതേ പോലീസ് ഓഫീസറിനെ ശിവഗിരിയില്‍ വെച്ച് കാണാനിടയായെന്നും, ഡിവൈഎസ്പിയായിട്ടായിരുന്നു ആ സമയത്ത് അദ്ദേഹത്തിൻ്റെ പോസ്റ്റ് എന്നും, അവിടെയുള്ള കാര്യങ്ങള്‍ തന്നോട് ചോദിക്കേണ്ട സ്ഥിതി അദ്ദേഹത്തിന് വന്നെന്നും, അതിന് പിന്നാലെ തന്നെ അനുകൂലിച്ച് അവിടെ പല ആളുകളോടും അദ്ദേഹം സാസംരിച്ചിരുന്നതായും, അതാണ് യഥാർത്ഥത്തിൽ മധുര പ്രതികാരമെന്നും ബിജു പപ്പൻ സൂചിപ്പിച്ചു. രാഷ്ട്രീയം വെച്ചു കൊണ്ടായിരുന്നു അന്ന് അങ്ങനെ ചെയ്തതതെന്നും, എന്നാല്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ എവിടെ ചെന്ന് കഴിഞ്ഞാലും ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും, അത് സിനിമയിൽ വന്നതിന് ശേഷമാണെന്നും, “ഒരു പക്ഷേ ഒരു കോടീശ്വരന്‍ റോഡില്‍ കിട്ടന്നാല്‍ ആരും തിരിഞ്ഞു നോക്കില്ല. താനൊരു കലാകാരനായത് കൊണ്ടാണ് എല്ലാവര്‍ക്കും എന്നോട് ഈ സ്നേഹംമെന്നും” അദ്ദേഹം പറയുന്നു.

ചെയ്ത സിനിമകൾ വഴിയും, അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്കിടയിൽ അറിയപ്പെടുക എന്നത് തന്നെ വലിയ കാര്യമാണെന്നും, അതെ സമയം ചില ആളുകൾ മനസ്സിലായിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കാറുണ്ടെന്നും, അവരെ താൻ തിരുത്താൻ പോകാറില്ലെന്നും, അവസാനം അറിയാമെന്ന് പറഞ്ഞാൽ അത് താനല്ല ചേട്ടനാണെന്ന് പറഞ്ഞ് അവരെ പറ്റിക്കുമെന്നും, എന്നാല്‍ താൻ ഒരു തവണ കണ്ടവരെ പിന്നെ മറക്കില്ലെന്നും, അവരെ എവിടെ കണ്ടാലും അറിയാമെന്നും ബിജു പപ്പൻ വ്യകതമാക്കുന്നു.

Articles You May Like

x