അച്ഛൻ സമ്പാദിച്ച് വെച്ചിരിക്കുന്നത് മക്കൾക്ക് വേണ്ടി തന്നെയല്ലേ! എന്റെ വീതം കിട്ടിയിരുന്നെങ്കിൽ നന്നായേനെ എന്ന് ധ്യാൻ ശ്രീനിവാസൻ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹം. അച്ഛനെ പോലെ അദ്ദേഹത്തിൻ്റെ  മക്കൾ രണ്ടു പേരും തെരെഞ്ഞെടുത്തത് സിനിമയിലേയ്‌ക്കുള്ള വഴിയായിരുന്നു. നടന്മാരായും, സംവിധായകരായും, തിരക്കഥകൃത്ത്കളായും, ഗായകരായും, സംഗീത സംവിധായകനായും ഇരുവരും സിനിമ മേഖലയിൽ സജീവമാണ്. ശ്രീനിവാസൻ്റെ രണ്ട് മക്കളും വ്യത്യസ്ത സ്വഭാവക്കാരാണ്. മൂത്ത മകൻ വിനീത് ശാന്തനും, ലളിത സ്വഭാവക്കാരനുമാണ്. എന്നാൽ രണ്ടാമത്തെ മകൻ ധ്യാൻ ശ്രീനിവാസൻ അൽപ്പം ദേഷ്യക്കാരനും, എടുത്തു ചാട്ടക്കാരനുമാണ്.

 

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ധ്യാനിൻ്റെ വീഡിയോകളും, ഇന്റർവ്യൂകളുമെല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. ശ്രീനിവാസനെക്കാളും, വിനീതിനെക്കാളുമെല്ലാം ഏറെ ആരാധക പിന്തുണ ഇപ്പോഴുള്ളത് ധ്യാൻ ശ്രീനിവാസനാണ്. ധ്യാനിൻ്റെ സിനിമകളേക്കാൾ ആളുകൾ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിൻ്റെ ഇന്റർവ്യൂകളും, തുറന്നു പറച്ചിലുകളുമാണ്. ഇപ്പോഴിതാ വീണ്ടും തൻ്റെ കുടുംബ കര്യങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.

ധ്യാൻ  ശ്രീനിവാസൻ്റെ വാക്കുകൾ …
താൻ ഇപ്പോള്‍ ചിന്തിക്കുന്നത് തൻ്റെ വീടിൻ്റെ സ്വത്ത് ഭാഗം വെക്കുന്നതിനെക്കുറിച്ചാണെന്നും, അത് എപ്പോള്‍ നടക്കുമെന്നാണ് തൻ്റെ ചിന്തയെന്നും, അതു കിട്ടിയിട്ട് വേണം തനിയ്ക്ക് എന്തെങ്കിലും ചെയ്യാനെന്നും പക്ഷേ ഇതുവരെ അതിൻ്റെ കാര്യത്തിൽ ഒന്നും തീരുമാനമായിട്ടില്ലെന്നാണ് ധ്യാൻ ശ്രീനിവാസൻ നിരാശയോടെ പറയുന്നത്.  അച്ഛനും അമ്മയും തൻ്റെ ഈ ആവശ്യം അംഗീകരിക്കുമെന്നാണ് തൻ്റെ വിശ്വാസമെന്നും, എന്തായാലും അത് തങ്ങൾക്ക് ഉള്ളതാണെന്നും, നമുക്ക് അൻപത്  വയസാകുമ്പോഴേയ്ക്കും സ്വത്തും, പണവുമെല്ലാം കിട്ടിയിട്ട് എന്ത് പ്രയോജനമാണ് ഉള്ളതെന്നും, കാരണവന്മാർ മക്കള്‍ക്ക് വേണ്ടിയാണ് സമ്പാദിക്കുന്നത് എന്നല്ലേ പറയുന്നതെന്നും,അത് ഇപ്പോഴെ കിട്ടിയാല്‍ വളരെ നന്നായിരുന്നെന്നും, എന്നാൽ താൻ സമ്പാദിക്കുന്നത് മുഴുവനും സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്നും അവയൊന്നും അനാവശ്യമായി ചിലവാക്കുന്നതേയില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

അച്ഛൻ പണ്ട് മുതലേ തങ്ങൾക്ക് വേണ്ടി കരുതിയ സ്വത്താണ് താൻ ചോദിക്കുന്നതെന്നും, തൻ്റെ അച്ഛന്‍ ഉണ്ടാക്കി വെച്ചിരിക്കുന്നതെല്ലാം ആരെങ്കിലും അനുഭവിക്കേണ്ടേ എന്നാണ് ധ്യാനിൻ്റെ നർമ്മത്തോടെയുള്ള ചോദ്യം. “സ്വത്തിൻ്റെ കാര്യം പറയുമ്പോഴെല്ലാം അച്ഛനും, അമ്മയും പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ മക്കള്‍ക്ക് വേണ്ടിയല്ലേ ഈ സമ്പാദിക്കുന്നതെന്ന്, പക്ഷേ അവര്‍ ഈ ഉണ്ടാക്കുന്നതൊന്നും തനിയ്ക്ക് തരാറില്ലെന്നും അതുകൊണ്ടാണ് ഉടായിപ്പ് കാണിച്ച് കൊണ്ട് പലതും തട്ടിയെടുക്കുന്നതെന്നും, അതുപോലെ തന്നെക്കൊണ്ട് തൻ്റെ കുടുംബത്തിന് തന്നെ കൊണ്ട് ഇതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും ധ്യാൻ സൂചിപ്പിച്ചു. അതേസമയം ധ്യാനിൻ്റെ സംസാരം ശ്രദ്ധിച്ചിരുന്ന സുഹൃത്ത് അജു വർഗീസ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. “സ്വത്ത് കിട്ടിയാല്‍ അത് ഇവൻ നശിപ്പിക്കുമെന്ന് ഉറപ്പായതു കൊണ്ടാണ് അവർ കൊടുക്കാത്തതെന്നും, ഇവന് പകരം ചേട്ടന് കൊടുത്താല്‍ അത്രയും കുഴപ്പമില്ലെന്നായിരുന്നു” അജു വർഗീസിൻ്റെ ധ്യാൻ ശ്രീനിവാസനെ കളിയാക്കികൊണ്ടുള്ള മറുപടി.

Articles You May Like

x