ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നിറഞ്ഞ ചിരിയോടെ സുരേഷ് ഗോപിയുടെ കുടുംബം : ആശംസകളുമായി ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയ താര കുടുംബങ്ങളിൽ ഒന്നാണ് സുരേഷ്ഗോപിയുടേത്. അഭിനയ തിരക്കുകൾക്കും, രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഇടയിലും കുടുബത്തോടൊപ്പം സമയം കണ്ടെത്തുവാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. സിനിമ പോലെ തന്നെ തനിയ്ക്ക് പ്രധാനമാണ് കുടുംബമെന്ന് അദ്ദേഹം പറയാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, താരകുടുംബത്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് വൈറലായി മാറുന്നത്. അച്ഛനെപോലെ തന്നെ അഭിനയരംഗത്ത് ശ്രദ്ധ പതിപ്പിക്കുവാൻ മകൻ ഗോകുൽ സുരേഷിനും സാധിച്ചു.

സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ചിത്രത്തിലുള്ളത്. സെൽഫി എടുത്തിരിക്കുന്നത് ഗോകുലാണ്. ചിത്രം ഇതിനോടകം സുരേഷ് ഗോപിയുടെ ഫാൻ പേജുകളിലും ആരാധകർക്കിടയിലും വലിയ രീതിയിൽ വൈറലായി മാറി കഴിഞ്ഞു. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ വ്യത്യസ്തതരം കമെന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മാതൃക കുടുംബമെന്നും, ഓണത്തിന് പകർത്തിയ ചിത്രമാണോ എന്ന് തുടങ്ങി നിരവധി കമെന്റുകളുണ്ട്.

നിറഞ്ഞ ചിരിയോടെയാണ് ചിത്രത്തിൽ എല്ലാവരെയും കാണാൻ സാധിക്കുന്നത്. മനോഹരമായ സാരിയിലാണ് പെൺമക്കൾ രണ്ടുപേരും, രാധികയും ചിത്രത്തിലുള്ളത്. സുരേഷ് ഗോപിയും, ഗോകുലും,മാധവും പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടാണ് ഫോട്ടോയ്‌ക്കായി പോസ് ചെയ്യുന്നത്. എവിടെയെങ്കിലും കുടുംബം ഒരുമിച്ച് ട്രിപ്പ് പോയതിന്റെ ചിത്രങ്ങളാണോ പങ്കുവെച്ചതെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. സിനിമരംഗത്ത് സുരേഷ് ഗോപിയെ പോലെ തന്നെ പരിചിതയാണ് അദ്ദേഹത്തിൻ്റെ ഭാര്യ രാധികയും. തൻ്റെ സുഹൃത്തുക്കളുമായി തന്നേക്കാൾ നല്ല ബന്ധം എപ്പോഴും കാത്ത് സൂക്ഷിക്കുന്നത് രാധികയാണെന്ന് പല തവണ സുരേഷ് ഗോപി അഭിപ്രായപ്പെട്ടിട്ടുണ്ട്. വീട്ടിൽ വരുന്നവർക്ക് നല്ല രുചികരമായ ഭക്ഷണം തയ്യാറാക്കി വിളമ്പുന്നതിലും രാധിക ചേച്ചി പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ടെന്നാണ് എല്ലാവരും പറയുന്നത്.

പിന്നണിഗാനരംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്ന സമയത്താണ് മലയാള സിനിമയിലെ യുവനായകൻ സുരേഷ് ഗോപിയുമായുള്ള രാധികയുടെ വിവാഹം നടക്കുന്നത്. 1990 ഫെബ്രുവരി – 8 ന് രാധിക സുരേഷ്ഗോപിയ്ക്ക് സ്വന്തമായി. അതീവ സുന്ദരനും, സുന്ദരികളുമായ താര ദമ്പതികളെ അന്നത്തെ മാധ്യമങ്ങളും, മാസികകളും വിടാതെ പിന്തുടർന്നു. വിവാഹത്തിന് പിന്നാലെ രാധിക പതിയെ സംഗീതത്തോട് വിട പറയുകയായിരുന്നു.പിന്നണിഗാനരംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്ന സമയത്താണ് മലയാള സിനിമയിലെ യുവനായകൻ സുരേഷ് ഗോപിയുമായുള്ള രാധികയുടെ വിവാഹം നടക്കുന്നത്. 1990 ഫെബ്രുവരി – 8 ന് രാധിക സുരേഷ്ഗോപിയ്ക്ക് സ്വന്തമായി.

അതീവ സുന്ദരനും, സുന്ദരികളുമായ താര ദമ്പതികളെ അന്നത്തെ മാധ്യമങ്ങളും, മാസികകളും വിടാതെ പിന്തുടർന്നു. വിവാഹത്തിന് പിന്നാലെ രാധിക പതിയെ സംഗീതത്തോട് വിട പറയുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൻ്റെ ആക്ഷൻ കിങ്ങ് സുരേഷ് ഗോപി നായകനായെത്തിയ ചിത്രമാണ് പാപ്പൻ. സുരേഷ്ഗോപിയും, മകൻ ഗോകുൽ സുരേഷും ഒരുമിച്ചെത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കിയാണ് മുന്നേറിയത്. ജോഷിയുടെ സംവിധാനത്തിൽ പിറന്ന ചിത്രമാണ് പാപ്പൻ.

Articles You May Like

x