സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെയൊക്കെ നിങ്ങൾ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയും, കേരളത്തിലേത് ഫാസിസ്റ്റ് ഭരണകൂടം; ഫാസിസ്റ്റ് ആവാൻ സംഘിയാവണ്ട കേരളത്തിലെ മുഖ്യധാര ഇടതുപക്ഷമായാൽ മതിയെന്ന് ഹരീഷ് പേരടി

സർക്കാരിനെതിരെ പ്രതിഷേധിച്ച കർഷകനും നടനുമായ കൃഷ്ണ പ്രസാദിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി രം​ഗത്ത്. കേരളത്തിൽ ഫാസിസ്റ്റ് സർക്കാണെന്നും കൊടുത്ത ലോണിന്റെ റസീപ്റ്റും പ്രദർശിപ്പിച്ച് ആ കർഷകനെ അപമാനിക്കുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെയൊക്കെ നിങ്ങൾ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയുമെന്നും ഹരീഷ് പേരടി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഹരീഷ് പേരടി പ്രതികരിച്ചത്.

കുറിപ്പിങ്ങനെ;

ഉൽപ്പാദിപിച്ച ഉൽപ്പന്നത്തിന് വില കൊടുക്കുന്നതിനുപകരം പണം കടമായി(Loan) കൊടുത്ത് വീണ്ടും കർഷകനെ കടക്കാരനായി മാറ്റുകയാണെന്ന് നട്ടെല്ല് നിവർത്തി കൃഷണ് പ്രസാദ് എന്ന കർഷകൻ ഉറക്കെ പറഞ്ഞപ്പോളാണ് കേരളം ആ സത്യം മനസ്സിലാക്കുന്നത്…കൊടുത്ത ലോണിന്റെ റസീപ്റ്റും പ്രദർശിപ്പിച്ച് ആ കർഷകനെ അപമാനിക്കുമ്പോൾ..ബാക്കിയുള്ള 25000 കർഷകർക്ക് കടത്തിന്റെ റസീപ്റ്റും ഇല്ലെന്നറിയുമ്പോൾ..തൊഴിലാളി വർഗ്ഗമെന്ന ഓമനപേരിലിരിക്കുന്ന ഒരു ഫാസിസ്റ്റ് ഭരണ കൂടത്തിന്റെ മുഖമൂടിയാണ് അഴിഞ്ഞുവിഴുന്നത്…

സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെയൊക്കെ നിങ്ങൾ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയും… ഫാസിസ്റ്റ് ആവാൻ സംഘിയാവണ്ട കേരളത്തിലെ മുഖ്യധാര ഇടതുപക്ഷമായാൽ മതിയെന്ന് പറഞ്ഞ് നിങ്ങൾ കമ്മ്യൂണിസത്തേയും കല്ലെറിയുന്നു…. കൃഷണ് പ്രസാദ്..നിങ്ങളുടെ രാഷ്ട്രിയം എന്തായാലും ഇപ്പോൾ നിങ്ങൾ ഫാസിസത്തിന് എതിരെയാണ് നടക്കുന്നത്..ആശംസകൾ…

Articles You May Like

x