ചുവന്ന റോസാപ്പൂക്കൾ നിറഞ്ഞ പ്രത്യേക ഡിസൈൻ സാരി , വിവാഹത്തിന് നയൻ‌താര ധരിച്ച സാരിയുടെ വില കേട്ടാൽ കണ്ണ് തള്ളിപ്പോകും

ഏഴു വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം തെന്നിന്ത്യൻ താര സുന്ദരി നയൻതാര ഇന്ന് വിവാഹിതയായി. ആരാധകരുടെ ദീർഘ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ടായിരുന്നു താരത്തിൻ്റെ വിവാഹം. വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ കുറേ കാലം മുന്നേ തന്നെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും അന്നൊന്നും വിവാഹവുമായി ബന്ധപ്പെട്ട ഒരു വാർത്തകൾക്കും നയൻതാരയും, വിഘ്‌നേഷും മുഖം കൊടുത്തിരുന്നില്ല എന്നു മാത്രമല്ല, ഔദ്യോഗികമായി ഈ വിഷയത്തിൽ ഇരുവരും ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിരുന്നില്ല. എന്നാൽ ഇന്ന് നയൻതാരയുടെ കഴുത്തിൽ വിഘ്‌നേഷ് ശിവൻ താലി ചാർത്തിയതോടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഔപചാരികമായി വിഘ്‌നേഷിന് സ്വന്തമാവുകയായിരുന്നു.

അതേസമയം ഏഴു വർഷത്തെ ഇരുവരയുടെയും പ്രണയമാണിന്ന് പൂവണിഞ്ഞിരിക്കുന്നത്. വിവാഹ പന്തലിൽ അതീവ സുന്ദരിയായിട്ടായിരുന്നു നയൻ‌താര എത്തിയത്. ചുവന്ന റോസാപൂക്കളാൽ കൈയറ്റം വരെ നിറഞ്ഞു നിൽക്കുന്ന സാരിയായിരുന്നു നയൻതാരയുടെ വേഷം. വളരെ ലളിതവും, സുന്ദരവുമായിട്ടുള്ള വേഷത്തിൽ നയൻതാരയെ കണ്ടപ്പോൾ വിവാഹ ക്ഷണം സ്വീകരിച്ച് എത്തിയ അതിഥികളുടെ കണ്ണും, മനസും ഒരു പോലെ നിറയുകയായിരുന്നു. ഒട്ടും ആർഭാട പൂർണമല്ലാത്തതും, എന്നാൽ അതീവ ഭംഗിയുള്ളതുമായ താരത്തിൻ്റെ വസ്ത്രത്തിലായിരുന്നു. അതിമനോഹരമായ റോസാപ്പൂക്കളാൽ ഡിസൈൻ ചെയ്ത സാരി ലക്ഷങ്ങൾ വിലയുള്ളതാണ് എന്നാണ് പുറത്തുവരുന്ന സൂചന ..

വിവാഹ വസ്ത്രം പോലെ തന്നെ എടുത്തു പറയേണ്ട മറ്റൊന്നാണ് നയൻതാര അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ. സ്വർണം ആയിരിക്കുമോ ? വജ്രം ആവുമോ ? ഇനി അതിനേക്കാളെല്ലാം വില കൂടിയ മറ്റെന്തങ്കിലും ആവുമോ എന്ന ആശങ്കയും ആരാധകർക്കുണ്ടായിരുന്നു. എന്നാൽ അതി മനോഹരമായ വസ്ത്രത്തിന് ഇണങ്ങുന്ന അതിനേക്കാൾ പതി മടങ്ങ് ഭംഗിയിലുള്ള പച്ച നിറത്തിലുള്ള വജ്രാഭരണങ്ങളും, രത്നങ്ങളും അണിഞ്ഞു കൊണ്ടായിരുന്നു വിവാഹ പന്തലിലെത്തിയത്. കണ്ടു കഴിഞ്ഞാൽ ശരിയ്ക്കും ഒരു രാജകുമാരിയെ പോലെ തന്നെ …..

ചുവന്ന സാരിയിൽ നയൻതാര എത്തിയപ്പോൾ വളരെ ലളിതമായിട്ടുള്ള ഒരു ഓഫ് ക്രീം കളർ ഷർട്ടും, കസവ് മുണ്ടുമാണ് വിഘ്‌നേഷ് ശിവൻ ധരിച്ചത്. നയൻതാരയുടെ കഴുത്തിൽ താലി ചാർത്തിയതിന് ശേഷം, നെറുകയിൽ കുങ്കുമം തൊട്ടു കൊടുത്ത്, നെറ്റിയിൽ ഒരു സ്നേഹ ചുംബനവും നൽകിയിട്ടുള്ള ഇരുവരുടെയും ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിവാഹ ചിത്രങ്ങൾ അധികമൊന്നും പുറത്തു വന്ന് തുടങ്ങിയിട്ടില്ല. വിവാഹ വേദിയിൽ ഫോണുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ കൂടുതലായി പ്രചരിക്കാത്തത്.

വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രശസ്ത ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കയാതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. സംവിധായകന്‍ ഗൗതം മേനോനാണ് ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി നെറ്റ്ഫ്ലിക്സ് കരാറില്‍ മുൻനിരയിലുള്ളതെന്നും അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. അതേസമയം ഇത്തരം കാര്യങ്ങളിലൊന്നും ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും സിനിമ പ്രവർത്തകരുടെയും സാനിധ്യത്തിലായിരുന്നു വിവാഹം. ‘നാനും റൗഡിതാൻ’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇരുവരും സൗഹൃദത്തിലാവുകയും, പിന്നീട് ആ സൗഹൃദം പ്രണയത്തിലാവുകയും ഇന്നോടെ ആ പ്രണയം പൂവണിയുകയും ചെയ്തു.

Articles You May Like

x