5 കോടി രൂപയുടെ വജ്ര മോതിരം , 20 കോടിയുടെ ബംഗ്ലാവ് , ഹൊയ്‌സാല ക്ഷേത്രങ്ങളുടെ കൊത്തുപണി പ്രചോദനമായ ലക്ഷങ്ങൾ വിലയുള്ള സാരി , നയൻ‌താര വിവാഹദിവസം പൊടിച്ച കോടികളുടെ കണക്കിതാ

തെന്നിന്ത്യൻ സിനിമാലോകത്തെ ഏറെ സന്തോഷത്തിലാക്കിയ വാർത്തയായിരുന്നു തമിഴ് സിനിമാലോകത്തെ ലേഡി സൂപ്പർ സ്റ്റാറും സംവിധയകാൻ വിഘ്‌നേശ് ശിവനുമായുള്ള വിവാഹം . നീണ്ട 7 വർഷത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷമാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത് . കോടികൾ മുടക്കിയുള്ള വിവാഹത്തിന് തമിഴ് – ബോളിവുഡ് – മലയാളം തുടങ്ങി ഭാഷയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു . നയൻസ് – വിക്കി വിവാഹം ആരാധകരും ഏറെ ആഘോഷമാക്കി മാറ്റിയിരുന്നു . മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് . അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നയൻതാരയെ വിഘ്‌നേശ് ശിവൻ താലി ചാർത്തി സ്വന്തമാക്കിയത് . മാധ്യമങ്ങൾക്കും റിസോർട്ടിനകത്തും വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു എന്നുമാത്രമല്ല മൊബൈൽ ഫോൺ പോലും കത്തുകയറ്റാനുള്ള അനുമതി നിഷേധിച്ചിരുന്നു .

 

എന്നാൽ നയൻസ് – വിക്കി ആരാധകർക്ക് വേണ്ടി ചടങ്ങുകൾക്ക് ശേഷം ഇരുവരും ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തു . ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത് . അതീവ സുന്ദരിയായി രാജകുമാരിയെപോലെ എത്തിയ നയൻതാരയുടെയും വരൻ വിഘ്‌നേശ് ശിവന്റെയും ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ ലോകത്തും സിനിമാലോകത്തും വൈറലായി മാറിയിരിക്കുന്നത് ..കോടികൾ മുടക്കിയുള്ള വിവാഹ ചടങ്ങുകൾക്ക് ദമ്പതികളായ നയൻസും വിഘ്‌നേഷും ധരിച്ച വസ്ത്രങ്ങളും ആഭരങ്ങളുമാണ് ഇപ്പോൾ സിനിമാലോകത്ത് തന്നെ ചർച്ചയായി മാറുന്നത് . സിന്ദൂര ചുവപ്പ് നിറത്തിലുള്ള സാരിയായിരുന്നു നയൻ‌താര ധരിച്ചിരുന്നത് .

ചുവപ്പ് സാരിയിൽ റോസാപ്പൂക്കൾ നിറഞ്ഞു നിൽക്കുകയും ഹൊയ്സാലയിലെ ക്ഷേത്രങ്ങളിലുള്ള കൊത്തുപണികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സാരിയുടെ എംബ്രോയിഡറി ചെയ്തിരിക്കുന്നത് . മോണിക്ക ഷായുടേതാണ് ഡിസൈൻ . പാരമ്പര്യത്തോടുള്ള സ്നേഹത്തിന്റെ പ്രതീകമായിട്ടാണ് ഈ ഡിസൈൻ .. ഒപ്പം വിഘ്‌നേഷിന്റെയും നയൻതാരയുടെയും പേരുകളും സാരിയിൽ ആലേപനം ചെയ്തിട്ടുണ്ട് . ഒത്തൊരുമ , പരസ്പര സ്നേഹം , എന്നിവയെല്ലാം സൂചിപ്പിക്കുന്നു .ലക്ഷങ്ങൾ വിലമതിക്കുന്ന സാരിയാണ് വിവാഹത്തിന് വേണ്ടി നയൻതാര തിരഞ്ഞെടുത്തത് . തമിഴ് ശൈലിയിലുള്ള കുർത്തയും മുണ്ടുമായിരുന്നു വരൻ വിഘ്‌നേശ് ശിവന്റെ വേഷം . ആഭരങ്ങളുടെ കാര്യത്തിലും ഏറെ നയൻസിനെ മനോഹാരിയാകുന്ന തരത്തിലുള്ള ഡയമണ്ടും എമറാൾഡും ഇടകലർന്ന് ധരിച്ചത് താരത്തെ ഏറെ സുന്ദരിയാക്കി .

 

മാത്രമല്ല മൈലാഞ്ചിയിൽ പോലും രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ചിരുന്നു , ഉള്ളം കയ്യിലും പുറമെയും മെഹന്ദിയിലും രഹസ്യങ്ങൾ ഒളിപ്പിച്ചിരുന്നു . മാത്രമല്ല കോടികൾ വിലമതിക്കുന്ന സമ്മാനമാണ് വിഘ്‌നേശ് ശിവൻ നയൻതാരയ്ക്ക് സമ്മാനിച്ചത് . 5 കോടി രൂപയുടെ വജ്ര മോതിരവും , നയൻതാരയ്ക്ക് മൂന്നു കോടിയോളം വരുന്ന സ്വർണവും നൽകിയത് വിഘ്‌നേശ് ശിവനാണ് . നയൻ‌താര വിഘ്‌നേശ് ശിവന് നൽകിയത് 20 കോടി രൂപയുടെ ബംഗ്ലാവാണ് , ഒപ്പം 30 പവൻ സ്വർണം വിഘ്‌നേഷിന്റെ സഹോദരി ഐശ്വര്യക്കും സമ്മാനിച്ചു .. മാത്രമല്ല വിവാഹത്തിൽ പങ്കെടുത്ത പല ബന്ധുക്കൾക്കും വിലകൂടിയ നിരവധി സമ്മാനങ്ങളും ഇരുവരും ചേർന്ന് നൽകിയിട്ടുണ്ട് . വിവാഹത്തോടനുബന്ധിച്ച് ഒരുലക്ഷത്തിൽ അധികം ആളുകൾക്ക് ഭക്ഷണവും താരം നൽകിയിട്ടുണ്ട് ..

Articles You May Like

x