ഇടാൻ ഡ്രസ്സ് പോലും തന്നില്ല, നേരിട്ടത് കടുത്ത വിവേചനം; അവഗണിച്ചവർ തന്നെ ആദരിക്കുന്ന ഹൻസികയുടെ ജീവിതം

ഇന്ന് ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഹൻസിക. നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിൽ അടക്കം ശ്രദ്ധേയയായി മാറിയ താരം ഒരുകാലത്ത് സിനിമാ മേഖലയിൽ നിന്നും നേരിട്ടത് കടുത്ത വിവേചനങ്ങൾ ആയിരുന്നു എന്ന് ഇപ്പോൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ജന്മംകൊണ്ട് മുംബൈക്കാരിയായ ഹൻസിക ഹിന്ദിയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. എന്നാൽ തെന്നിന്ത്യൻ സിനിമ ലോകത്താണ് താരമായി മാറിയത്. തെലുങ്കിലും തമിഴിലും മിന്നും താരമായ മാറിയ ഹൻസിക ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ധാരാളം ആരാധകരുണ്ടായിരുന്നിട്ടു പോലും ബോളിവുഡ് സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്നത് കടുത്ത വിവേചനം ആണെന്നാണ് താരം പറയുന്നത്.

തെന്നിന്ത്യൻ താരമായത് കൊണ്ടാണ് തനിക്ക് വിവേചനം നേരിടേണ്ടി വന്നത് എന്നാണ് താരം പറയുന്നത്. തെന്നിന്ത്യൻ താരം ആയതുകൊണ്ട് തന്നെ ചില ഡിസൈനർമാർ തനിക്ക് അവരുടെ വസ്ത്രങ്ങൾ തന്നിരുന്നില്ല എന്നാണ് ഹാൻസിക പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും അന്ന് അവഗണിച്ച അതേ ഡിസൈനർമാർ ഇപ്പോൾ തനിക്ക് വസ്ത്രങ്ങൾ നൽകാൻ ആവേശത്തോടെ വരുന്നു എന്നും താരം പറയുന്നു. എന്നാൽ തനിക്ക് അവരോട് വിദ്വേഷമോ പരിഭവമോ ഒന്നുമില്ല. സൗത്തിലെ നടിയല്ലേ ഞങ്ങൾ നിങ്ങൾക്ക് വസ്ത്രം തരില്ലെന്ന് പറഞ്ഞ ഡിസൈനർമാരുണ്ട്. പക്ഷേ ഇപ്പോൾ അവർ തന്നെ നിങ്ങൾക്ക് ഒരു ഇവൻറ് ഉണ്ടല്ലോ, ട്രെയിലർ ലോഞ്ച് ഉണ്ടല്ലോ ഞങ്ങളുടെ ഡ്രസ്സ് ഇട്ടുകൂടെ എന്ന് ചോദിച്ചു വരും.

ഞാൻ വളരെ മാന്യമായി തന്നെ എസ് പറയും. ഞാനും അവരും തമ്മിൽ വ്യത്യാസം വരുമല്ലോ, ഞാൻ കഠിനാധ്വാനം ചെയ്യും. അവരൊക്കെ തിരിച്ചു വരുമെന്നായിരുന്നു അന്ന് എൻറെ മനോഭാവം. ഇപ്പോൾ അവർ തിരികെ വരുമ്പോൾ ഇന്ന് നിങ്ങൾക്ക് എന്നെ സ്റ്റൈൽ ചെയ്യണം വസ്ത്രം ധരിപ്പിക്കണം അല്ലേ എന്ന് ചോദിക്കും എന്നും ഹൻസിക പറയുന്നു. കുറച്ചു വാക്കുകൾ അല്ല എൻറെ നിർവചനം. ഞാനിന്നും ഇന്ത്യൻ നടിയാണ്. ഞാൻ ഇന്ത്യൻ സിനിമയിലാണ് ജോലി ചെയ്യുന്നത്. പഴയ വരകൾ ഒക്കെ മാഞ്ഞു തുടങ്ങിയിട്ടുണ്ട് ഞാൻ കുറച്ചുനാളായി അഭിനയിക്കുന്നു എന്ന് പറഞ്ഞിട്ടുള്ളത് ഇന്ത്യൻ നടി എന്നാണെന്നും താരം പറയുകയുണ്ടായി.

Articles You May Like

x