വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായി, ഹൃദയാഘാതത്തെ തുടർന്ന് കസാൻ ഖാൻ അന്തരിച്ചു

മലയാള സിനിമയിൽ എന്നും അന്യഭാഷ താരങ്ങളുടെ സാന്നിധ്യം കാണാൻ കഴിയുന്നുണ്ട്. പലപ്പോഴും മലയാള സിനിമയിൽ ശോഭിച്ചിട്ടുള്ള വില്ലൻ വേഷങ്ങളും സഹതാര വേഷങ്ങളും അന്യഭാഷയിൽ നിന്നുള്ളവർ തന്നെയാണ്. സിഐഡി മൂസ, വർണ്ണപ്പകിട്ട്, മായാമോഹിനി എന്നീ ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങളെ അത്ര പെട്ടെന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. മലയാളി താരങ്ങളോട് കിടപിടിക്കുന്ന അഭിനയവുമായി ആണ് അന്യഭാഷ താരങ്ങൾ മലയാളത്തിലേക്ക് കടന്നുവരുന്നത്. അവരുടെ അഭിനയവും കഴിവും മലയാളി സിനിമ പ്രേക്ഷകർ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സിഐഡി മൂസ, വർണ്ണപകിട്ട് എന്നീ ചിത്രങ്ങളിലൂടെ വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച ശ്രദ്ധേയനായി മാറിയ കസാൻ ഖാൻ അന്തരിച്ച വാർത്തയാണ് പുറത്തുവരുന്നത്

ഹൃദയാഘാതത്തെ തുടർന്നാണ് താരത്തിന്റെ മരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.മലയാളത്തിൽ ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ വേഷം കൈകാര്യം ചെയ്തിട്ടുള്ളൂ എങ്കിലും തമിഴ്, തെലുങ്ക് അടക്കം നിരവധി ഭാഷകളിൽ ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. സുന്ദരനായ വില്ലൻ എന്നാണ് ഇദ്ദേഹം സിനിമയ്ക്ക് അകത്തും പുറത്തും അറിയപ്പെടുന്നത്. ഗാന്ധർവ്വം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഇദ്ദേഹം ദിലീപ് നായകനായ എത്തിയ മായാമോഹിനി എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി വേഷം കൈകാര്യം ചെയ്തത്.

Articles You May Like

x