“എന്റെ മോളെ തെമ്മാടിക്കുഴിയിൽ അടക്കാൻ ഞാൻ സമ്മതിക്കില്ല” പാർവതിയുടെ വിവാഹത്തിൽ അച്ഛൻ ജഗതി പറഞ്ഞത് വീണ്ടും വൈറലാകുന്നു

മലയാള സിനിമയിലെ ഹാസ്യ കഥാപത്രങ്ങളെ എന്നും വ്യത്യസ്തതയോട് കൂടെ അവതരിപ്പിച്ച നടനാണ് ജഗതി ശ്രീകുമാർ. ആരോഗ്യപരമായ പ്രയാസങ്ങളെ തുടർന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. വേദനകളുടെയും, കഷ്ടപാടുകളുടെയും നീണ്ട ദിനങ്ങൾ അവസാനിച്ച് ജഗതിയുടെ കുടുംബത്തിൽ പ്രത്യാശയുടെ വെളിച്ചം പരക്കുകയാണ്. ഒരു കാലത്ത് മലയാളി പ്രേക്ഷകരെ കുടു കുടാ ചിരിപ്പിച്ച ജഗതിയുടെ സിനിമയിൽ നിന്നുള്ള വിട്ടു നിൽക്കൽ സിനിമ രംഗത്തുള്ളവർക്കും, അദ്ദേഹത്തെ സ്നേഹിച്ച മുഴുവൻ ആളുകൾക്കും വലിയ പ്രയാസമായിരുന്നു.

2012 – മാർച്ച് 10 നാണ് വലിയൊരു അപകടം ജഗതിയുടെ ജീവിതത്തിൽ സംഭവിക്കുന്നതും, ബാക്കി വെച്ച ഒരു തരിമ്പ് ശ്വാസത്തിൽ നിന്നും, അദ്ദേഹം തൻ്റെ ജീവിതത്തോട് വലിയ പോരാട്ടം നടത്തുന്നതും. പത്തു വർഷങ്ങൾക്ക് ശേഷം മലയാള സിനിമ നിരവധി മാറ്റങ്ങൾക്ക് വിധേയമായെങ്കിലും, ജഗതിയെന്ന അനശ്വര നടന് പകരമാവാൻ മറ്റാർക്കും സാധിക്കുകയില്ലെന്ന ബോധ്യപ്പെടുത്തലായിരുന്നു മമ്മൂട്ടി നായകനായി എത്തിയ സിബിഐ 5 ലേയ്ക്ക് അദ്ദേഹം തിരിച്ചു വരാൻ കാരണമായതും. ആ വലിയ സന്തോഷത്തിനൊപ്പം അദ്ദേഹത്തിൻ്റെ മകൻ രാജ്കുമാറും ഒരുമിച്ച് അഭിനയിച്ചു.

 

സിനിമയിലേക്കുള്ള ജഗതിയുടെ വലിയൊരു തിരിച്ചു വരവായിരുന്നു സിബിഐ 5 – ലൂടെ എല്ലാവരും ലക്ഷ്യം വെച്ചത്. സിബിഐ സീരിസിലെ വിക്രം എന്ന കഥാപാത്രത്തെ മാറ്റി നിർത്താൻ കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അത്തരമൊരു തീരുമാനത്തിലേയ്ക്ക് ചിത്രത്തിൻ്റെ സംവിധായകനും, ടീമും എത്തുന്നത്. എറണാകുളമായിരുന്നു ചിത്രത്തിൻ്റെ ലൊക്കേഷനെന്നും, ഷൂട്ടിങ്ങിനായി പോകുമ്പോൾ പപ്പ വളരെ ഹാപ്പിയായിരുന്നെന്നും, പഴയ സഹപ്രവർത്തകരെ വീണ്ടും കാണാൻ സാധിച്ചതിൻ്റെ സന്തോഷവും, സ്വന്തം ലോകത്തേയ്ക്ക് തിരിച്ചെത്തിയതി ൻ്റെ ആശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചതിരുന്നതായി മകൻ രാജ്കുമാർ പറയുന്നു.

 

സിബിഐ 5 ലെ സീനുകളെക്കുറിച്ചെല്ലാം അമ്മയോടായിരുന്നു ( ജഗതിയുടെ ഭാര്യ) സംവിധായകൻ മധു സർ പറഞ്ഞിരുന്നെന്നും, എന്നാൽ തങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ആക്ഷൻ എന്ന് കേട്ടപ്പോൾ ഒട്ടും ആശങ്കയില്ലാതെ മലയിലെ കുരിശിൽ പിടിക്കുന്ന സീനുകളെല്ലാം അതി മനോഹരമായി അദ്ദേഹം അഭിനയിച്ചതെന്നും,രണ്ടു മൂന്ന് ദിവസമെടുത്ത് ചെയ്യേണ്ട സീനുകളെല്ലാം ഒരു ദിവസം എടുത്താണ്   അദ്ദേഹം ചെയ്തതെന്നും, അച്ഛനെക്കുറിച്ച് മകൻ പറയുമ്പോൾ ആ മുഖത്ത് എന്തെന്നില്ലാത്ത അഭിമാനവും, പ്രസരിപ്പും പ്രകടമായിരുന്നു. വലിയൊരു അപകടം സംഭവിച്ചതിന് ശേഷം പപ്പയ്ക്ക് ഇനി അഭിനയിക്കാൻ സാധിക്കുമോ ? തിരിച്ചു വരാൻ കഴിയുമോ എന്ന ചോദ്യങ്ങളെല്ലാം വലിയ രീതിയിൽ ഉയർന്നിരുന്നു. എന്നാൽ ഈ വർഷം മുഴുനീള കഥാപാത്രങ്ങളിലൂടെ മൂന്ന് സിനിമകളിൽ പപ്പയ്ക്ക് അഭിനയിക്കാൻ സാധിച്ചെന്നും, പുറമേ നിന്നും ആളുകൾ പറയുന്നത് പോലെ പണത്തോടുള്ള ആർത്തി മൂത്ത് വയ്യാത്ത പപ്പയെ സിനിമയിൽ അഭിനയിപ്പിക്കുകയല്ലെന്നും, പപ്പയെ തിരിച്ചു കൊണ്ടു വരുന്നതിനായി തങ്ങൾ നടത്തുന്ന അവസാന ശ്രമമാണിതെന്നും മകൻ കൂട്ടിച്ചേർത്തു.

 

 

മക്കളുടെ കാര്യത്തിലായാലും, അഭിനയത്തിലായാലും പപ്പയ്ക്ക് വ്യകതമായ നിലപാടും, കഴ്ചപ്പാടുകളും ഉണ്ടായിരുന്നതായും സഹോദരി പർവതിയ്ക്ക് ഷോൺ ജോർജുമായുള്ള പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ പപ്പ ഒന്നേ പറഞ്ഞിരുന്നുള്ളുവെന്നും മറ്റൊരു മതത്തിലേയ്ക്ക് വിവാഹം കഴിഞ്ഞു പോയാൽ പിന്നീടുള്ള കാര്യങ്ങളെല്ലാം നിൻ്റെ ഉത്തരവാദിത്വം ആണെന്നും, പർവതിയോട് മതം മാറാൻ ആവശ്യപ്പെട്ടതും പപ്പ ആയിരുന്നെന്നും അതിനായി പപ്പ പറഞ്ഞ കാരണം എൻ്റെ മകളെ തെമ്മാടി കുഴിയിലൊന്നും അടക്കം ചെയ്യാൻ താൻ ആരെയും അനുവദിക്കുകയില്ല എന്നതായിരുന്നു.

ചലന ശേഷി പോലും നഷ്‌ടമായ പപ്പയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വരാൻ കഴിയുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നെന്നും, എന്നാൽ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ അതിന് സാധിക്കുകയായിരുന്നെനും, ഒരു കൊച്ച് കുഞ്ഞിനെ പരിചരിക്കുന്നത് പോലെയാണ് പപ്പയെ അമ്മ നോക്കുന്നതെന്നും, അദ്ദേഹത്തിൻ്റെ ചിട്ടകൾക്കോ, രീതികൾക്കോ അമ്മ ഒരു രീതിയിലുള്ള മുടക്കവും വരുത്തിയിട്ടില്ലെന്നും, നിത്യവും കുളിച്ചതിന് ശേഷം നെറ്റിയിൽ മൂകാംബികയിൽ നിന്ന് കൊണ്ടുവന്ന പ്രസാദം അദ്ദേഹത്തിന് തൊട്ടു കൊടുക്കാറുണ്ടെന്നും, ചികിത്സയ്ക്കൊപ്പം പ്രാർത്ഥനയുമായി മുൻപോട്ട് പോവുകയാണെന്നും, പപ്പയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്നും, പ്രതിസന്ധികളെല്ലാം പതിയെ നീങ്ങി തങ്ങളെല്ലാവരും ഏറെ സന്തോഷത്തിലാണെന്നും മകൻ പറഞ്ഞു.

Articles You May Like

x