ഇവരെ ചിത്രത്തിലേക്ക് വിളിച്ചാൽ അത് സിനിമയെ നെഗറ്റീവ് ആയി ബാധിച്ചേക്കാം എന്നൊരു ചിന്ത പലർക്കും ഉണ്ട്, സിനിമയില്ലെങ്കിലും ഫേമസ് ആകാനുള്ള വഴി ഞാൻ മുൻപേ കണ്ടുവെച്ചിട്ടുണ്ട്: ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഗായത്രി സുരേഷ്. 2014ലെ മിസ്സ് കേരളയായിരുന്നു ഗായത്രി 2016ൽ സജിത് ജഗനന്ദൻ സംവിധാനം ചെയ്ത ഒരേ മുഖം, ദീപൂ കരുണാകരൻ സംവിധാനം ചെയ്ത കരിങ്കുന്നം സിക്സസ് എന്നീ ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തു. 2017ൽ സഖാവ്, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങളിൽ അഭിനയിക്കുവാനും അവസരം ലഭിച്ചു. 2018 ൽ കല വിപ്ലവം പ്രണയം, നാം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്ത താരം ഒരു സൗത്ത് ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗായത്രിയുടെ പല പരാമർശങ്ങളും പല സാഹചര്യങ്ങളിലും ട്രോളുകളായി മാറാറുണ്ട്.

പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹവും ഉണ്ടെന്ന് പറഞ്ഞതിന്റെ പേരിലാണ് താരം ഏറ്റവും കൂടുതൽ വിമർശനത്തിന് ഇരയായത്. പിന്നീട് ഇങ്ങോട്ട് ഗായത്രിയുടെ അഭിമുഖങ്ങൾ ഒക്കെ വിവാദങ്ങളായി മാറിയിരുന്നു. മനസ്സിലുള്ളതെല്ലാം വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് ഗായത്രിക്ക്. ഒരു പരിധിയിലധികം ആളുകളുടെ വിമർശനത്തിന് കാരണമായി തീരുന്നതും ഇതേ കാര്യങ്ങൾ തന്നെയാണ്. ഗായത്രി സിനിമയിലേക്ക് എത്തിയാൽ അച്ഛൻ ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അവർക്ക് തന്റെ ഇഷ്ടത്തിന് സപ്പോർട്ട് ചെയ്യുകയെ നിവർത്തി ഉണ്ടായിരുന്നുള്ളൂ എന്ന് ഗായത്രി മുൻപ് പറയുകയുണ്ടായി. ടോവിനോ തോമസ് നായകനായ മെക്സിക്കൻ അപാരതയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് പിന്നീട് ഇങ്ങോട്ട് വലിയ അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.

ട്രോളുകൾ ആണോ അതിന് കാരണമെന്ന ചോദ്യത്തിന് ഒരുപക്ഷേ ആയിരിക്കാം എന്ന് തന്നെയാണ് ഗായത്രി മറുപടി നൽകുന്നത്. തന്നെ സിനിമയിലേക്ക് വിളിച്ചാൽ അത് സിനിമയെ നെഗറ്റീവ് ആയി ബാധിക്കും എന്ന് ചിലർ കരുതുന്നുണ്ടാവാം. അതുതന്നെയായിരിക്കാം തനിക്ക് നല്ല ഓഫറുകൾ ഒന്നും ഇപ്പോൾ ലഭിക്കാത്തതിന് കാരണമെന്നും ഗായത്രി പറയുന്നു. എന്നാൽ സിനിമ ഇല്ലെങ്കിലും താൻ ഫെയ്മസ് ആകാനുള്ള വഴി കണ്ടിട്ടുണ്ടെന്ന് ആണ് താരം പറയുന്നത്. സിനിമയാകുമ്പോൾ മറ്റൊരാളുടെ വിളി കേട്ട് കാത്തിരിക്കേണ്ടി വരുമെന്നും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുക നല്ല നല്ല കണ്ടന്റ് വീഡിയോകൾ ഇട്ട് ഫേമസ് ആവുക എന്നതാണ് താൻ കണ്ടു വച്ചിരിക്കുന്ന മാർഗമെന്ന് പറയുകയാണ് ഗായത്രി.

Articles You May Like

x