വലിയ പ്ലാനിങ് ഒന്നുമില്ലാതെയാണ് കഴിഞ്ഞ അഞ്ചുവർഷം പോയത്; ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുമ്പോൾ എപ്പോഴെങ്കിലും ഒക്കെ സിനിമയിലേക്ക് വിളിക്കുമെന്ന് കരുതി

ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തെന്നിന്ത്യയിൽ ഒട്ടാകെ സൂപ്പർസ്റ്റാറായി മാറിയ താരമാണ് പ്രിയ വാര്യർ. ആ ഒരൊറ്റ സിനിമ കൊണ്ട് മലയാളത്തിലും തെലുങ്കിലും ആയി താരമുണ്ടാക്കിയ ചലനം ചെറുതല്ല. സിനിമയുടെ റിലീസിന് മുൻപ് തന്നെ അഡാർ ലവ് എന്ന ചിത്രവും ഇതിലെ താരത്തിന്റെ ചില രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാണിക്യമലരായ എന്ന ഗാനമാണ് പ്രിയയെ സിനിമാമേഖലയിൽ പ്രശസ്തയാക്കിയത് എന്ന് പറഞ്ഞാലും തെറ്റില്ല. നൂറിൻ ഷരീഫിനെ ആയിരുന്നു ആദ്യം നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും ചെറിയ വേഷം ചെയ്ത പ്രിയ പ്രശസ്തി നേടി നായിക സ്ഥാനത്തേക്ക് കടന്നു വരികയായിരുന്നു. യുവ നടിമാരിൽ ഏറ്റവും കൂടുതൽ സൈബർ അറ്റാക്കും ട്രോളുകളും നേടിയിട്ടുള്ള താരവും പ്രിയ വാര്യർ തന്നെയാണ്. ആദ്യ മലയാള സിനിമയ്ക്ക് ശേഷം വലിയതോതിൽ സിനിമയിലേക്ക് കണ്ടില്ലെങ്കിലും നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഫോർ ഇയർസ് എന്ന ചിത്രത്തിലൂടെ വീണ്ടും നായികയായി പ്രിയ മലയാളികൾക്ക് മുമ്പിൽ എത്തി

സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് പ്രിയ. ലൈവ് ആണ് ഇനി താരത്തിന്റെ അടുത്ത ചിത്രം. മമ്ത മോഹൻദാസ്, ഷൈൻ ടോം ചാക്കോ, സൗബിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ ഗൈഡൻസ് ഒന്നുമില്ലാത്തതുകൊണ്ട് തെറ്റായ സിനിമകൾ ഒരുപാട് ചെയ്തിട്ടുണ്ട് എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ വാര്യർ. വെളിവ് വന്ന സമയത്ത് നിറയെ പടങ്ങൾ ഇല്ലെങ്കിലും നല്ല പടങ്ങൾ ചെയ്താൽ മതിയെന്ന് തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. എൻറെ അഭിനയജീവിതം ഇങ്ങനെ പോകണമെന്നൊന്നും ഒരിക്കലും ഞാൻ പ്ലാൻ ചെയ്തിട്ടില്ല. എവിടെയെങ്കിലും പാസിംഗ് ഷോട്ടിൽ വരും ആരെങ്കിലും നമ്മളെ ശ്രദ്ധിക്കും ജൂനിയർ ആർട്ടിസ്റ്റായിട്ടും സപ്പോർട്ടിംഗ് ക്യാരക്ടറിലോ ഒക്കെ വിളിക്കും. അപ്പോഴും ആരെങ്കിലുമൊക്കെ ശ്രദ്ധിക്കും. അങ്ങനെ നായികയായി വിളിക്കും.

ഇങ്ങനെയായിരുന്നു അഞ്ചുവർഷത്തെ എൻറെ പ്ലാനിങ്. എന്നാൽ അഡാർ ലവ് ഓഡിഷനു പോയി എന്നെ വിളിച്ചപ്പോഴും ഞാനായിരുന്നില്ല പ്രധാന കഥാപാത്രം. എന്നെ ജൂനിയർ ആർട്ടിസ്റ്റായാണ് ആദ്യം വിളിച്ചത്. ക്ലാസിലിരിക്കാൻ ഒരുപാട് പെൺകുട്ടികളെ വേണം. അതിൽ ഒരാളായിരുന്നു ഞാൻ. നാലാമത്തെ ഹീറോ ആയ കുട്ടിക്ക് ഒരു പേഴ്സണൽ എമർജൻസി വന്നു പോകേണ്ടി വന്നതോടെ എന്നോട് നായികയാകാമോ എന്ന് ചോദിച്ചു. അങ്ങനെയാണ് ഞാൻ ആസ്ഥാനത്തേക്ക് വരുന്നത്. അങ്ങനെ ഒരു ദിവസം ഓഡിഷന് വിളിച്ചു 200 ആൾക്കാർ ഉള്ള ഓഡിറ്റോറിയത്തിന് മുന്നിൽ കൊണ്ടിരുത്തി ചെയ്യാൻ പറഞ്ഞു. എനിക്ക് എന്താണോ തോന്നിയത് അത് ഞാൻ ചെയ്തു. ആക്ഷൻ പറയുന്നത് വരെ പേടിച്ചു. അത്രയും പിള്ളേരുണ്ട് ആ ഓഡിറ്റോറിയത്തിൽ. ആക്ഷൻ പറഞ്ഞപ്പോൾ എന്തൊക്കെയോ ചെയ്തു ഒറ്റ ടേക്കിൽ ഒക്കെയായി എന്നും താരം പറഞ്ഞു.

Articles You May Like

x