അവൾക്ക് അത് മനസ്സിലായിരുന്നില്ല; അനിയത്തി ആത്മഹത്യ ചെയ്തതിന് കാരണം ഞാനാണ്; ഉള്ളു നീറി സിമ്രാൻ

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ സജീവമായി നിന്നിരുന്ന താരമാണ് സിമ്രാൻ. വിജയുടെയും സൂര്യയുടെയും ഒക്കെ നായികയായി സിമ്രാൻ ചലച്ചിത്ര മേഖലയിൽ തിളങ്ങി നിന്നിരുന്നു. വളരെ നാളായി സിനിമകളിൽ നിന്ന് വിട്ടുനിന്ന താരം ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് തൻറെ രണ്ടാം തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇപ്പോൾ സിമ്രാനെപ്പറ്റി ഇന്ത്യൻ സിനിമയിലെ സജീവമായ മാധ്യമപ്രവർത്തകൻ ചെയ്യാനു ബാലു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ… തെന്നിന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുകയായിരുന്നു എങ്കിലും സിമ്രാന്റെ സ്വദേശം പഞ്ചാബ് ആയിരുന്നു. എന്നാൽ ജനിച്ചതും വളർന്നതും ഒക്കെ മുംബൈയിലും.

മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് അവർ കടന്നുവന്നത്. ബോളിവുഡിൽ അവസരങ്ങൾ കിട്ടാതെ വന്നതോടെ ദൂരദർശൻ അവതാരികയായി മാറിയതോടെ സിമ്രാനും താരമായി മാറി. പിന്നീട് ബോളിവുഡ് ചിത്രങ്ങളിൽ പതിയെ പ്രത്യക്ഷപ്പെടാൻ തുടങ്ങിയെങ്കിലും അവിടം സിമ്രാന് വേണ്ടത്ര പ്രതീക്ഷകൾ ഒന്നും നൽകിയിരുന്നില്ല. ബോളിവുഡിൽ ആദ്യം ചെയ്ത രണ്ടു ചിത്രങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ സിമ്രാൻ തെന്നിന്ത്യൻ സിനിമയിലേക്ക് ചുവട് മാറ്റുകയും ചെയ്തു. സിനിമയിലേക്കുള്ള കടന്ന് വരവ് സിമ്രാന്റെ ജീവിതവും കരിയർ ഒക്കെ മാറ്റിമറിക്കുകയാണ് ചെയ്തത്. തമിഴിലെ ഒരുകാലത്ത് ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി സിമ്രാൻ വളർന്നു. തമിഴിനു പുറത്ത് തെന്നിന്ത്യൻ ഭാഷകളിൽ ഒക്കെ സിമ്രാന് ശോഭിക്കുവാൻ സാധിച്ചു. താരത്തിന്റെ വിജയം കസിൻ സിസ്റ്റർ ആയ മോണലിനും സിനിമാരംഗത്തേക്ക് കടന്നുവരുവാൻ പ്രചോദനമായി.

അങ്ങനെ മോണൽ സിനിമയിലേക്ക് കടന്നുവന്നെങ്കിലും സിനിമ എന്ന് പറയുന്നത് വളരെയധികം അപകടം പിടിച്ച മേഖലയാണെന്ന് സഹോദരിക്ക് സിമ്രാൻ താക്കീത് നൽകിയിരുന്നു. ഈ സമയത്ത് സിമ്രാന് സിനിമ ലോകത്ത് അഹങ്കാരി എന്നൊരു പേര് ലഭിച്ചു. വല്ലാതെ അടുത്തിടപഴകിയാൽ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട് എന്നതുകൊണ്ട് എല്ലാവരിൽ നിന്നും സിമ്രാൻ ഒരു അകലം പാലിച്ചിരുന്നു. സിനിമയിൽ സജീവമായതോടെ മോണൽ പറ്റിക്കപ്പെടലിന് ഇരയായി. പല ചിത്രങ്ങളിൽ നിന്നും പ്രതിഫലം ലഭിച്ചില്ല. ആ സാഹചര്യത്തിൽ ഒരു കൊറിയോഗ്രാഫറുമായി അവർ പ്രണയത്തിലായി. എന്നാൽ സിനിമാതാരം എന്നതുകൊണ്ട് അയാളുടെ വീട്ടുകാർ ബന്ധം നിരസിക്കുകയും അയാൾ ആ പ്രണയത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. അത് മോണലിന് വളരെയധികം ആഘാതമാണ് സൃഷ്ടിച്ചത്. അങ്ങനെ അവൾ ആത്മഹത്യ ചെയ്തു. ഇന്നും ഓർക്കുമ്പോൾ അവളുടെ മരണത്തിന് താൻ കാരണക്കാരിയാണെന്ന് സിമ്രാൻ വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

Articles You May Like

x