മാമുക്കോയുടെ നില അതീവ ഗുരുതരം; ഹൃദയാഘാതത്തിന് പുറമേ തലച്ചോറിൽ രക്തസ്രാവവും; വെന്റിലേറ്ററിൽ നിന്ന് നിക്കാറായില്ലെന്ന് ഡോക്ടർമാർ

ഹാസ്യ കഥാപാത്രങ്ങൾക്ക് തന്റേതായ ഒരു ജീവൻ നൽകിയ താരമാണ് കോഴിക്കോട് സ്വദേശിയായ മാമുക്കോയ. നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് എത്തി വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരിടം ബിഗ് സ്ക്രീനിൽ ഉറപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. കോഴിക്കോടൻ സംഭാഷണ ശൈലിയിലുള്ള സമർത്ഥമായ പ്രയോഗത്തിലൂടെ ഇദ്ദേഹം മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. കെടി മുഹമ്മദ്, വാസുപ്രദീപ്, മുഹമ്മദ് എ കെ, പുതിയങ്ങാടി, റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങൾ ഇദ്ദേഹത്തിന് തന്റേതായ ഒരു പേര് അഭിനയരംഗത്ത് നേടിക്കൊടുത്തു. 1979 നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവന്നത്. പിന്നീട് ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്ത അറബി മുൻഷ്യരുടെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയിൽ നിരവധി അവസരങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്തു.

1982 എസ് കൊന്നനാട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിൻറെ ശുപാർശയിൽ ഇദ്ദേഹത്തിന് ഒരു വേഷം ലഭിക്കുകയും ചെയ്തു. ഇന്നും ലൈം ലൈറ്റിൽ സജീവസാന്നിധ്യം തന്നെയാണ് മാമുക്കോയ. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇദ്ദേഹത്തിൻറെ ആരോഗ്യത്തെ സംബന്ധിച്ചുള്ളതാണ്. ദേഹാസ്വാസ്യത്തെ തുടർന്ന് മാമുക്കോയ കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴും അദ്ദേഹത്തിൻറെ നിലയിൽ മാറ്റമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ ആണ് ഇദ്ദേഹം. കാളികാവ് പൂങ്ങോടിയിൽ സെവൻ ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തവേയാണ് ഇദ്ദേഹത്തിന് ദേഹസ്വാസ്യം ഉണ്ടായത്.

തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഹൃദയാഘാതത്തിന് പുറമേ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. ടൂർണ്ണമെൻറ് ഉദ്ഘാടന ചടങ്ങിന് എത്തിയ ഇദ്ദേഹം പരിപാടി തുടങ്ങുന്നതിനു മുൻപ് കുഴഞ്ഞുവീഴുകുകയായിരുന്നു. ട്രോമാകെയർ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ അപ്പോൾ തന്നെ അദ്ദേഹത്തിന് നിർണായകമായ പ്രാഥമിക ചികിത്സ നൽകുവാൻ കഴിഞ്ഞു. 10 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് അതിവേഗം അദ്ദേഹത്തെ എത്തിക്കാൻ സാധിച്ചു എന്ന് സംഘാടകസമിതി വ്യക്തമാക്കുകയുണ്ടായി. ആരോഗ്യനില അല്പം ഭേദപ്പെട്ടതിനുശേഷം ആണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന് മെഡിക്കൽ ഐസിയു ആംബുലൻസിൽ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.

Articles You May Like

x