കുട്ടിയെ കണ്ടിട്ടും പല വാഹന യാത്രക്കാരും ഒഴിഞ്ഞു പോയി , ബൈക്ക് റോഡരികിൽ നിർത്തി ഞാൻ ഓടി ച്ചെന്ന് സഹായത്തിന് ആളുകളെ വിളിച്ചു: കുറിപ്പ്

റോഡ് അപകടങ്ങളിലൂടെ കേരളത്തിൽ പൊലിയുന്ന ജീവനുകളുടെ കണക്കുകൾ വളരെ വലുതാണ്. ദിനംപ്രതി നിരവധി അപകടങ്ങളിലാണ് ആളുകൾ മരണപ്പെടുന്നത് . പലതിനും ആളുകൾ അപകടത്തിൽപെട്ടവരെ കണ്ടില്ലെന്ന് നടിച്ചു പോകുന്നതും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ അപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷിച്ച അനുഭവം വിവരിക്കുകയാണ് ശ്രീകുമാർ ആമ്പല്ലൂർ സോഷ്യൽ മീഡിയയിലൂടെ.

കഴിഞ്ഞ വർഷം ഏപ്രിൽ 30 ന് രാവിലെ 9 മണിക്ക് മണ്ണുത്തി ബൈപ്പാസിലുണ്ടായ സ്കൂട്ടർ അപകടത്തിലാണ് ശോഭ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റത് . റോഡിൽ ചോര വാർന്ന് കിടക്കുകയായിരുന്ന ഈ കുട്ടിയെ കണ്ടിട്ടും പല വാഹന യാത്രക്കാരും വഴി ഒഴിഞ്ഞു പോകുന്ന കാഴ്ച്ചയാണ് കണ്ടത്. എന്റെ ബൈക്ക് റോഡരികിൽ നിർത്തി ഞാൻ ഓടി ച്ചെന്ന് സഹായത്തിന് ആളുകളെ വിളിച്ചു.. ഒടുവിൽ ആശുപത്രിയിൽ എത്തിച്ചു എന്നാണ് ആണ് അദ്ദേഹം കുറിച്ചത് , ആരോഗ്യം വീണ്ടെടുത്ത ശേഷം യുവതിയെ കണ്ടുമുട്ടി എന്നും അപ്പോൾ എടുത്ത ചിത്രമാണെന്ന് ശ്രീകുമാർ സോഷ്യൽ മീഡിയയിൽ എഴുതി.

കുറിപ്പ് വായിക്കാം:

ഈ കൂടികാഴ്ച്ച .ഈശ്വര നിശ്ചയമാണ്.
എന്റെയും എന്റെ മകളുടെയും നടുവിൽ ശോഭ പുഞ്ചിരിയോടെ നിൽക്കുന്നതു കണ്ടോ.?
കഴിഞ്ഞ വർഷം ഏപ്രിൽ 30 ന് രാവിലെ 9 മണിക്ക് മണ്ണുത്തി ബൈപ്പാസിലുണ്ടായ സ്കൂട്ടർ അപകടത്തിൽ ശോഭക്ക് ഗുരുതരമായ് പരിക്കേറ്റിരുന്നു. റോഡിൽ ചോര വാർന്ന് കിടക്കുകയായിരുന്ന ഈ കുട്ടിയെ കണ്ടിട്ടും പല വാഹന യാത്രക്കാരും വഴി ഒഴിഞ്ഞു പോകുന്ന കാഴ്ച്ചയാണ് ഞാൻ കണ്ടത്. എന്റെ ബൈക്ക് റോഡരികിൽ നിർത്തി ഞാൻ ഓടി ച്ചെന്ന് സഹായത്തിന് ആളുകളെ വിളിച്ചു.. മനസ്സാക്ഷിയുള്ളരണ്ട് ചെറുപ്പക്കാർ ഓടി വന്നു. ( ക്ഷമിക്കണംഅവരുടെ പേര് ഓർമ്മയില്ല) അതിൽ ഒരാളുടെ കാറിൽ തന്നെ പെൺകുട്ടിയെ കയറ്റി മിഷ്യൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു… ബാഗിലുണ്ടായിരുന്ന ആധാർ കാർഡ് ഫോട്ടോ എടുത്ത് പട്ടികാട്ടുള്ള സുഹൃത്ത്ക്കൾക്കും പോലീസിനും അയച്ചു കൊടുത്തു.. അര മണിക്കൂറിനകം സഹോദരൻ സന്ദോഷും സുഹൃത്ത്ക്കളും ആശുപത്രിയിലെത്തി. ഗുരുതരമായിരുന്നു പരിക്ക്. ഒന്നുരണ്ട് ദിവസങ്ങൾക്കു ശേഷമാണ് ശോഭക്ക് ബോധം തന്നെതിരിച്ചു കിട്ടിയത് – പിന്നെ നീണ്ട ആശുപത്രിവാസം. ഇപ്പോൾ വീട്ടിൽ വിശ്രമം. ഇപ്പോഴും ചെറിയ പ്രശ്നങ്ങളെല്ലാം ഉണ്ടെങ്കിലും…. ശോഭ പൂർണ്ണ ആരോഗ്യവതിയാണെന്ന് അച്ഛനും അമ്മയും പറയുമ്പോൾ ശോഭയുടെ കണ്ണുകളിലും കണ്ടു തിളക്കം.

ആരോഗ്യ വിവരങ്ങൾ സഹോദരൻ വഴി അറിയാറുണ്ടെങ്കിലും നേരിൽ ഉള്ള കൂടികാഴ്ച്ച ശോഭ പൂർണ്ണ ആരോഗ്യ വതി ആയതിനു ശേഷം മതിയെന്ന് തീരുമാനിച്ചിരുന്നു. ഇന്ന് അവരുടെ വീട് തേടി പിടിച്ച് എത്തി. ആ മുഖത്തെ പുഞ്ചിരിയും ആത്മവിശ്വാസവും കണ്ടറിഞ്ഞപ്പോൾ മനസ്സിനുണ്ടായ സന്ദോഷം നിങ്ങളുമായ് പങ്ക് വക്കണമെന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ്..ഒപ്പം ഒരു അഭ്യർഥന.. എത്ര തിരക്കുള്ളവരാണങ്കിലും… അതിലുമൊക്കെ വലുതാണ് അപകടത്തിൽ പെട്ടുകിടക്കുന്നവരുടെ ജീവനെന്ന ചിന്ത നമുക്കു വേണം…

Articles You May Like

x