ഓടുന്ന ട്രെയിനിൽ നിന്ന് തലകറങ്ങി യുവതി പുറത്തേക്ക് വീണു ; ആ യുവതിയുടെ ജീവൻ രക്ഷിക്കാൻ ഇദ്ദേഹം ചെയ്‌തത്‌ കണ്ടോ

ലകറങ്ങി ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ യുവതിയെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് മാതൃതയായിരിക്കുകയാണ് എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിയായ മിന്‍ഹത്ത്. പട്ടാമ്പിക്ക് സമീപം പരശുറാം എക്‌സ്പ്രസിലാണ് സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ജീഷ്ണയാണ് ആ ചെറുപ്പക്കാരന്റെ കൃത്യമായ ഇടപെടലിനാല്‍ തന്റെ ജീവിതം തിരിച്ച് പിടിച്ചിരിക്കുന്നു.തലകറങ്ങി ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ യുവതിയെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് മാതൃതയായിരിക്കുകയാണ് എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിയായ മിന്‍ഹത്ത്. പട്ടാമ്പിക്ക് സമീപം പരശുറാം എക്‌സ്പ്രസിലാണ് സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ജീഷ്ണയാണ് ആ ചെറുപ്പക്കാരന്റെ കൃത്യമായ ഇടപെടലിനാല്‍ തന്റെ ജീവിതം തിരിച്ച് പിടിച്ചിരിക്കുന്നു.

ട്രെയിന്‍ പട്ടാമ്പിക്ക് അടുത്തെത്തിയപ്പോള്‍ ബാത്ത്‌റൂമിലേക്ക് പോകുകയായിരുന്ന ജീഷ്ണയ്ക്ക് പെട്ടന്നാണ് തല കറക്കം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ജീഷ്ണ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് പോകുകയും ചെയ്തു.ഇത് കണ്ട മിന്‍ഹത്ത് ഉടന്‍ തന്നെ ഓടിയെത്തി യുവതിയുടെ കൈയ്യില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടന്‍ തന്നെ മിന്‍ഹത്ത് അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. എന്നിട്ട് ട്രെയിനിനുള്ളിലൂടെ ഒരു കുട്ടി താഴെ പുറത്തേക്ക് വീണിട്ടുണ്ടെന്ന് ശബ്ദത്തില്‍ വിളിച്ച് പറഞ്ഞ് പുറകിലേക്ക് ഓടി.യുവതി വീണ സ്ഥലത്ത് നിന്നും തീവണ്ടി പിന്നിട്ടിട്ടുണ്ടായിരുന്നില്ല. വീണുകിടക്കുന്നത് കണ്ട ജീഷ്ണയെ ഉടന്‍ തന്നെ ട്രെയിലേക്ക് കയറ്റി. സഹായത്തിന് മറ്റ് യാത്രക്കാരും കൂടെക്കൂടി. ആശുപത്രിയിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും അതിനായി വാഹനം വേണമെന്നും പറഞ്ഞു. ട്രെയിനില്‍ തന്നെ പട്ടാമ്പി സ്റ്റേഷനില്‍ എത്തിച്ച് അവിടെ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതാണ് ഉചിതമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

സമയം വൈകുന്നതറിഞ്ഞ മിന്‍ഹത്ത് സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സ് മുറ്റത്ത് കാര്‍ നിര്‍ത്തിയത് കണ്ട് അങ്ങോട്ട് ചെന്നു. ഉടന്‍ തന്നെ കാറിന്റെ ഉടമോട് സംഭവിച്ച കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞ് കൊടുത്തു. വിവരങ്ങളറിഞ്ഞ അദ്ദേഹം കാറുമായി വന്നു. ജീഷ്ണയുടെ ബന്ധുക്കളെ ആരെയെങ്കിലും വിവരം അറിയിക്കാനായി മിന്‍ഹയുവതിയുടെ ഫോണില്‍ നിന്ന് ആരുടെയെങ്കിലും നമ്പര്‍ കിട്ടുമോ എന്ന പരിശ്രമം നടത്തിയെങ്കിലും ഫോണ്‍ ലോക്കായതിനാല്‍ അതിന് സാധിച്ചില്ല. എന്നാല്‍, യുവതിയുടെ ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ അവരില്‍ നിന്നും സഹോദരന്റെ നമ്പര്‍ വാങ്ങിക്കുകയും അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു.

അപ്പോഴേക്കും മറ്റുള്ളവര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചു. അവരുടെ ഫോണും ബാഗുമെല്ലാം പട്ടാമ്പി ആര്‍പിഎഫില്‍ മിന്‍ഹത്ത് ഏല്‍പ്പിക്കുകയും ചെയ്തു. നെറ്റിയിലാണ് മുറിവ് പറ്റിയത്. രക്തവും ഒരുപാട് പോയിരുന്നു. അപകടനിലയെല്ലാം തരണംചെയ്തുവെന്നും കൂടാതെ തന്നോടുള്ള നന്ദി അറിയിച്ചും ജീഷണയുടെ സഹോദരന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് മിന്‍ഹത്ത് പറയുന്നു. കുയ്യാല്‍ മീത്തല്‍ ഹമീദിന്റേയും നസീമയുടെയും മകനാണ മിന്‍ഹത്ത്. നന്മയുടെ കണിക വറ്റാത്തവര്‍ക്കിടയിലെ മികച്ച ഒരു ഉദാഹരമായി മാറിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.എറണാകുളത്ത് പോയി തിരിച്ചുവരുന്നതിനിടെ വെള്ളിയാഴ്ചയാണ് ഈ അപകടം സംഭവിച്ചത്.

Articles You May Like

x