സുരേഷ് ഗോപിയെ വിമർശിക്കുന്നവർ കാണുന്നുണ്ടോ ഇതൊക്കെ ? ആ വലിയ മനസിന് മുന്നിൽ നമിക്കുന്നു എന്ന് ആരാധകർ

മലയാളി പ്രേഷകരുടെ ഇഷ്ട നടന്മാരിൽ മുൻപന്തിയിലാണ് സുരേഷ് ഗോപിയുടെ സ്ഥാനം . കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ഡയലോഗുകൾ കൊണ്ടും പോലീസ് വേഷങ്ങളിലും ഇന്നും താരത്തിന്റെ അഭിനയമികവിനെ വെല്ലാൻ പല സൂപ്പർ താരങ്ങൾക്കും കഴിഞ്ഞിട്ടില്ല . കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വെക്തി കൂടിയാണ് സുരേഷ് ഗോപി . നല്ലൊരു അഭിനേതാവ് എന്നതിലുപരി നല്ലൊരു മനുഷ്യ സ്‌നേഹികൂടിയാണ് സുരേഷ് ഗോപി , താരത്തിന്റെ നന്മ മനസ് പലരും നേരിട്ട് തൊട്ടറിഞ്ഞിട്ടുള്ളതുമാണ് . നടനും എംപി യുമായ സുരേഷ് ഗോപിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി ആളുകൾ തുറന്നു പറഞ്ഞിട്ടുമുണ്ട് . ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവർക്ക് പോലും സുരേഷ് ഗോപിയുടെ സഹായ ഹസ്തങ്ങൾ എത്താറുണ്ട് .

വാക്ക് നൽകിയാൽ അത് പാലിക്കാനും നടത്തികൊടുക്കാനും സുരേഷ് ഗോപി മുന്നിട്ടിറങ്ങാറുണ്ട് . ഇപ്പോഴിതാ അത്തരത്തിലുള്ള സുരേഷ് ഗോപിയുടെ സന്മനസിന് സല്യൂട്ട് അടിക്കുന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . രണ്ടാം വയസിൽ പോളിയോ ബാധിച്ച് തളർന്നുപോയ സന്തോഷിനാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ സഹായ ഹസ്തം എത്തിയിരിക്കുന്നത് . നിങ്ങൾക്കുമാകാം കോടിശ്വരൻ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സന്തോഷും ഭാര്യയും . രണ്ടാം വയസിൽ പോളിയോ ബാധിച്ച് രണ്ട് കാലുകളും തളർന്നു പോയത് മുതലുള്ള ജീവിത കഥ സന്തോഷ് സുരേഷ് ഗോപിയുമായി പങ്കുവെച്ചിരുന്നു . മത്സരാർത്ഥി എന്നതിലുപരി നല്ലൊരു ഗായകൻ കൂടിയാണ് താനെന്നും സിനിമയിൽ പാടണം എന്നൊരു ആഗ്രഹം കൂടി പറഞ്ഞതോടെ സന്തോഷിന്റെ ആഗ്രഹം സാദിച്ചുതരാം എന്നായിരുന്നു സുരേഷ് ഗോപി വാക്ക് നൽകിയത് . മത്സര വേദിയിൽ സന്തോഷിനോട് ഗാനം ആലപിക്കാൻ സുരേഷ് ഗോപി പറയുകയും ചെയ്തിരുന്നു .

സന്തോഷിന്റെ പാട്ട് കേട്ട സുരേഷ് ഗോപി സിനിമയിൽ പാടാൻ അവസരം നൽകാമെന്നും പറഞ്ഞിരുന്നു . ഇപ്പോഴിതാ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി .സുരേഷ് ഗോപി നായക കഥാപാത്രത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമായ കാവൽ എന്ന ചിത്രത്തിലാണ് സന്തോഷിന് പാടാൻ സുരേഷ് ഗോപി അവസരം നൽകിയത് . ചിത്രത്തിലെ കാർമേഘം മൂടുന്നു എന്ന ഗാനമാണ് സന്തോഷ് ആലപിച്ചത് . ഒറ്റ ഗാനം കൊണ്ട് തന്നെ സന്തോഷ് ഇപ്പോൾ ഏറെ ശ്രെധ നേടിയിട്ടുണ്ട് . സുരേഷ് ഗോപി സാറിനെ കണ്ടതുമുതലാണ് ജീവിതത്തിൽ വഴിത്തിരിവുകൾ ഉണ്ടായതെന്നാണ് സന്തോഷും കുടുംബവും പറയുന്നത് .2015 ൽ താൽക്കാലികമായി അഭിനയലോകത്തുനിന്നും വിട്ടു നിന്ന സുരേഷ് ഗോപി 2020 ലാണ് ഗംഭീര തിരിച്ചുവരവ് നടത്തുന്നത് . വരനെ ആവിശ്യമുണ്ട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ താരം വീണ്ടും അഭിനയലോകത്ത് സജീവമാവുകയായിരുന്നു . തിരിച്ചുവരവിൽ ഗംഭീര വരവേൽപാണ്‌ താരത്തിന് ആരാധകർ നൽകുന്നത് . നിതിൻ രഞ്ജി പണിക്കർ സംവിദാനം ചെയ്ത കാവലാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം

Articles You May Like

x